കളിമണ്ണിൽ കൗതുകമൊരുക്കുന്നവരെ കാണാൻ വിദ്യാർഥികളെത്തി
text_fieldsവേങ്ങര: വിദ്യാർഥികൾ മൺപാത്ര നിർമാണ ആല സന്ദർശിച്ചു. പറപ്പൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥികളാണ് പരിസരപഠനം പുസ്തകത്തിൽ പാഠഭാഗത്തിലെ മൺകാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ മൺപാത്ര നിർമാണക്കാരുടെ ആല സന്ദർശിച്ചത്.
മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗത്തിന്റെ ഭാഗമായാണ് പറപ്പൂർ പഞ്ചായത്തിലെ 14ാം വാർഡ് ചെമ്മീൻചേരി മണിയുടെ മൺചട്ടി നിർമാണശാല സന്ദർശിച്ചത്. മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനും മണ്ണുപയോഗിച്ച് വിവിധതരം പാത്രങ്ങൾ നിർമിക്കുന്നത് നേരിട്ട് കാണുന്നതിന്റെയും ഭാഗമായാണ് സന്ദർശനം നടത്തിയത്.
കളിമൺ ലഭ്യതക്കുറവും മണ്ചട്ടികള്ക്ക് ആവശ്യക്കാർ കുറഞ്ഞതും പരമ്പരാഗത തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചെന്ന് തൊഴിലാളികൾ ആവലാതിപ്പെട്ടു. അധ്യാപകൻ ഹാഫിസ് പറപ്പൂർ സന്ദർശനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.