Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightParentingchevron_rightകുട്ടികളെ നേരെയാക്കാൻ...

കുട്ടികളെ നേരെയാക്കാൻ ഇതല്ല ചെയ്യേണ്ടത്

text_fields
bookmark_border
parenting
cancel

കു​ട്ടി​ക​ൾ​ക്കു​മേ​ൽ നാം ​അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന പ​ല നി​ബ​ന്ധ​ന​ക​ളും നി​ർ​ബ​ന്ധ​ങ്ങ​ളും അ​വ​രി​ൽ പ്ര​തി​കൂ​ല മ​നോ​ഭാ​വ​മു​ണ്ടാ​ക്കു​മെ​ന്ന് എ​ന്നേ തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ്. സ​ത്യ​സ​ന്ധ​ത പോ​ലു​ള്ള ഗു​ണ​ങ്ങ​ൾ അ​വ​രി​ൽ വ​ള​ർ​ത്താ​ൻ ബോ​ധ​പൂ​ർ​വ​മാ​യു​ള്ള ഇ​ട​പെ​ട​ൽ​ത​ന്നെ വേ​ണം.

പ​റ​ഞ്ഞു​​കൊ​ടു​ക്കു​ന്ന​തി​നെ​ക്കാ​ൾ, അ​വ​ർ വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടു മ​ന​സ്സി​ലാ​ക്കി​യാ​യി​രി​ക്കും ഇ​ത്ത​രം ന​ല്ല ശീ​ല​ങ്ങ​ൾ പ​ക​ർ​ത്തു​ക. കു​ട്ടി​ക​ളി​ൽ ന​ല്ല ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച് ചെ​യ്യു​ന്നവ വി​പ​രീ​ത ഫ​ലം ഉ​ള​വാ​ക്കി​യേ​ക്കാം. കു​ട്ടി​ക​ളോ​ട് ചെ​യ്യ​രു​താ​ത്ത അ​ത്ത​രം ചി​ല കാ​ര്യ​ങ്ങ​ൾ ഇ​താ:

പേ​ടി​യി​ൽ​നി​ന്നു​ള്ള അ​നു​സ​ര​ണം

പേ​ടി​പ്പി​ച്ചും ശി​ക്ഷി​ച്ചും സ​ത്യ​സ​ന്ധ​ത പ​രി​ശീ​ലി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ കു​ട്ടി​ക​ൾ പ​ല​തും ഒ​ളി​ച്ചു​വെ​ക്കും. ശി​ക്ഷ പേ​ടി​ച്ച് സ​ത്യ​സ​ന്ധ​ത​യും അ​ച്ച​ട​ക്ക​വും പ്ര​ക​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ൾ അ​തി​ന്റെ മൂ​ല്യം മ​ന​സ്സി​ലാ​ക്കാ​തെ​പോ​കു​ന്നു. അ​തു​കൊ​ണ്ട് തെ​റ്റു​ക​ൾ അം​ഗീ​ക​രി​ക്കാ​നും ഏ​റ്റെ​ടു​ക്കാ​നും അ​വ​രെ സ​ഹാ​യി​ക്ക​ണം.

ഗ്രാ​ഫ് ഉ​യ​ർ​ത്തി​വെ​ക്ക​രു​ത്

പ്ര​തീ​ക്ഷ​ക​ളു​ടെ ഉ​യ​ർ​ന്ന മാ​ന​ദ​ണ്ഡം മു​ന്നി​ൽ​വെ​ച്ച് കു​ട്ടി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്ക​രു​ത്. പ​ഠ​ന​ത്തി​ലും സ്പോ​ർ​ട്സി​ലും പെ​രു​മാ​റ്റ​ത്തി​ലു​മെ​ല്ലാം ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ക്ക​ണ​മെ​ന്ന് സ​മ്മ​ർ​ദം ചെ​ലു​ത്തി​യാ​ൽ, ര​ക്ഷി​താ​ക്ക​ളെ നി​രാ​ശ​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ അ​വ​ർ ക​ള്ളം കാ​ണി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കു​ട്ടി​ക​ൾ​ക്കു​മു​ണ്ട് സ്വ​കാ​ര്യ​ത

കു​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​മി​ത​മാ​യി നി​രീ​ക്ഷി​ക്കു​ക, അ​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ അ​മി​ത​മാ​യി പ​രി​ശോ​ധി​ക്കു​ക, അ​വ​രു​ടെ ദി​വ​സ​ത്തെ​ക്കു​റി​ച്ച് വ​ല്ലാ​തെ ചോ​ദ്യം​ചെ​യ്യു​ക എ​ന്നി​വ​യു​ണ്ടാ​യാ​ൽ അ​വ​ർ സ​ത്യ​സ​ന്ധ​മാ​യി പെ​രു​മാ​റാ​ൻ സാ​ധ്യ​ത കു​റ​യും. അ​തേ​സ​മ​യം, സ്വ​കാ​ര്യ​ത ന​ൽ​കു​ക​യെ​ന്നാ​ൽ പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​ക​ല​ല്ല.

അ​വ​ർ​ക്കു മു​ന്നി​ൽ കാ​പ​ട്യം പാ​ടി​ല്ല

ര​ക്ഷി​താ​ക്ക​ളു​ടെ ഓ​രോ പ്ര​വൃ​ത്തി​യും അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ, അ​വ​രു​ടെ കൊ​ച്ചു ക​ള്ള​ങ്ങ​ൾ വ​രെ അ​നു​ക​രി​ച്ചേ​ക്കാം. ‘‘ഞാ​ൻ വീ​ട്ടി​ലി​ല്ലെ​ന്ന് പ​റ​യൂ’’, ‘‘ഞാ​ൻ മ​റ​ന്നു പോ​യി’’ തു​ട​ങ്ങി​യ ക​ള്ള​ങ്ങ​ൾ കേ​ൾ​ക്കു​ന്ന കു​ട്ടി​ക​ൾ, അ​ത് സാ​ധാ​ര​ണ​മാ​ണെ​ന്ന് ക​ണ്ടീ​ഷ​ൻ ചെ​യ്യ​പ്പെ​ടും.

കു​ട്ടി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ ചെ​റു​താ​യി കാ​ണ​രു​ത്

ത​ങ്ങ​ളു​ടെ ചി​ന്ത​ക​ളും വി​കാ​ര പ്ര​ക​ട​ന​ങ്ങ​ളും ര​ക്ഷി​താ​ക്ക​ൾ നി​സ്സാ​ര​മാ​യി കാ​ണു​ന്നു​വെ​ന്ന് തോ​ന്നി​യാ​ൽ കു​ട്ടി​ക​ൾ മ​ന​സ്സു തു​റ​ക്കാ​ൻ വി​സ​മ്മ​തി​ക്കും. ‘‘ഇ​ത്ര സി​ല്ലി​യാ​ക​ല്ലേ’’, ‘‘ഓ​വ​റാ​ക്ക​ല്ലേ’’, ‘‘നി​ർ​ത്തി​ക്കോ നി​ന്റെ ക​ര​ച്ചി​ൽ’’ എ​ന്ന​തു​പോ​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണം. എ​ത്ര ചെ​റി​യ കാ​ര്യ​വു​മാ​ക​ട്ടെ, അ​വ​രെ കേ​ൾ​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം ര​ക്ഷി​താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenParenting
News Summary - This is not the way to straighten children
Next Story