മൂന്നാം വയസ്സിൽ അറിവിന്റെ ലോകത്തേക്ക്...
text_fieldsദോഹ: മൂന്നാം വയസ്സിൽ കിന്റർഗാർട്ടനിൽ പ്രവേശനം നൽകുന്ന പുതിയ പഠനരീതി ഈ വർഷം ആരംഭിക്കാൻ വിദ്യാഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയം അനുമതി. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ആഗസ്റ്റ് മുതൽ ഖത്തറിലെ തിരഞ്ഞെടുത്ത നാല് കിന്റർഗാർട്ടനുകളിൽ മൂന്നു വയസ്സുകാരായ കുട്ടികൾക്ക് പ്രവേശനം നൽകാനാണ് തീരുമാനം.
കുട്ടികള്‍ക്ക് മൂന്നു വയസ്സു മുതല്‍ വിദ്യാഭ്യാസം നല്കിയാല് അവരുടെ വ്യക്തിത്വ വികസനത്തിനും സമൂഹത്തെ സേവിക്കാനുള്ള കഴിവുകള്‍ വാര്‍ത്തെടുക്കാനും ശക്തമായ അടിത്തറ പാകാന്‍ സഹായകമാകും എന്നതിനാലാണ് ഈ നീക്കം. ആദ്യ ഘട്ടത്തിൽ നാലു പൊതു സ്ഥാപനങ്ങളിൽ മാത്രം നടപ്പാക്കാനാണ് തീരുമാനം.
നഗരസഭകളിലെ ഏറ്റവും ജനത്തിരക്കേറിയ മേഖല ഉൾപ്പെടെ പ്രദേശങ്ങൾ മാനദണ്ഡമാക്കിയാണ് കിന്റര്‍ഗാര്‍ട്ടനുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ദോഹ നഗരസഭയിലെ അബു ഹനീഫ കിന്റര്ഗാര്ട്ടന് (ബോയ്സ്), അല്‍ റയാന് നഗരസഭയിലെ അല്‍ മനാര്‍ കിന്റര്ഗാര്ട്ടന് (ബോയ്സ്), ഉം സലാല്‍ നഗരസഭയിലെ അല്‍ ഖവര്‍സിമി കിന്റര്ഗാര്ട്ടന് (ഗേള്‍സ്),
അല്‍ ദായീനിലെ സിക്രെത്ത് കിന്റര്ഗാര്ട്ടന് (ഗേള്‍സ്) എന്നിവയിലാണ് പുതിയ അധ്യയന വർഷത്തിൽ മൂന്നു വയസ്സുകാർക്ക് പ്രവേശനം നൽകുന്നത്.ഓരോ കിന്റര്‍ഗാര്‍ട്ടനിലും മൂന്നു വയസ്സുകാര്‍ക്കായി രണ്ട് ക്ലാസുകള്‍ വീതമുണ്ടാകും. ഓരോ ക്ലാസിലും 16 സീറ്റുകള്‍ വീതമാണുള്ളത്. വിദ്യാർഥികള്‍ക്ക് അവര്‍ താമസിക്കുന്ന പ്രദേശം അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.