കളിയും മത്സരങ്ങളുമായി വേനൽതുമ്പികൾ...
text_fieldsകുവൈത്ത് സിറ്റി: ബലൂൺ പൊട്ടിക്കൽ, പാചക മത്സരം, ചിത്രരചന, ഷോർട്ട് ഫിലിം ക്ലാസുകൾ മറ്റു നിരവധി പരിപാടികൾ. തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സമ്മർ ക്യാമ്പ് കുട്ടികൾക്ക് വിനോദവും വിജ്ഞാനവും സമ്മാനിക്കുന്നതായി. അബ്ബാസിയ ആർട്ട് സർക്കിൾ ഹാളിൽ ‘വേനൽതുമ്പികൾ- 2023’ എന്ന പേരിൽ നടന്ന ക്യാമ്പ് ഡോ. സുസോവന സുജിത്ത് ഉദ്ഘാടനം ചെയ്തു.
ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. വനിത വേദി ജനറൽ കൺവീനർ ഷെറിൻ ബിജു, വനിത വേദി സെക്രട്ടറി പ്രീന സുദർശൻ, അമൽദാസ്, ഗീത ഹരിദാസ് എന്നിവർ ആശംസകൾ നേർന്നു. കളിക്കളം കൺവീനർ കുമാരി മാനസ പോൾസൺ സ്വാഗതവും വനിത വേദി ജോയന്റ് സെക്രട്ടറി വിജി ജിജോ നന്ദിയും പറഞ്ഞു.
150ൽപരം കുട്ടികൾ പരിപാടിയിൽ പങ്കാളികളായി. കുക്കിങ് വിത്തൗട്ട് ഫയർ കോമ്പറ്റീഷനിൽ രണ്ടു വിഭാഗങ്ങളിലായി നാൽപതോളം കുട്ടികൾ പങ്കെടുത്തു. കുഞ്ഞു പാചകക്കാരുടെ രുചികരമായ പരീക്ഷണങ്ങൾക്ക് ഈ മത്സരം സാക്ഷിയായി. ഫോട്ടോഗ്രഫി ചലഞ്ചും നടന്നു. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ട്രാസ്ക് ഭാരവാഹികൾ, കുടുംബാംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.