സെപ്റ്റംബർ എട്ടിന് ലോക സാക്ഷരതാ ദിനം; സാക്ഷരതയുടെ പ്രാധാന്യത്തെ കുറിച്ച് അറിയാം
text_fields1967മുതൽ എല്ലാ വർഷവും സെപ്റ്റംബർ എട്ടിന് ലോക സാക്ഷരതാ ദിനമായി ആചരിക്കാറുണ്ട്. നിരക്ഷരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. സമാധാനവും നീതിയും സുസ്ഥിരമായി നിലനിൽക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനുമാണ് ഇത്തരത്തിൽ സാക്ഷരതാ ദിനത്തിന്‍റെ പ്രധാന ഉദ്ദേശം. 1967ലാണ് സെപ്റ്റംബർ എട്ട് ലോക സാക്ഷരതാ ദിനമായി യുണെസ്‌കോ ആദ്യമായി ആചരിച്ചത്.
സാക്ഷരതാ എന്നുള്ളത് അടിസ്ഥാന മനുഷ്യാവാകാശമായും നിലവാരമുളള വ്യക്തിത്വങ്ങളെ സൃഷ്ടിക്കാനും വികസനം സൃഷ്ടിക്കാനുമുള്ള ഒരു ഉപാദിയാക്കാവുന്നതാണ്. ഒരു സമൂഹത്തിന്‍റെ വളർച്ചക്കും നേട്ടങ്ങൾക്കും സാക്ഷരത ഒരുപാട് പങ്കുവഹിക്കുന്നുണ്ട്. ഒരു സ്കില്ലിനപ്പുറത്തേക്ക് എല്ലാ വ്യക്തികൾക്കും ഒരു മൗലീകവകാശമാണ് സാക്ഷരത. മറ്റ് മൗലീകവാകാശങ്ങളെ ആഘോഷമാക്കാൻ സാക്ഷരത സഹായിക്കുന്നുണ്ട്. എഴുതാനും വായിക്കാനുമുണ്ടാകുന്ന കഴിവ് സമൂഹത്തിലെ പല മാനങ്ങളെയും മനസിലാക്കുവാനും ഇടപെടാനും സഹായിക്കും. അറിവുകളും സേവനങ്ങളും ലഭിക്കുവാൻ സാക്ഷരത സഹായിക്കും. ജീവിതകാലം മുഴുവൻ പുതിയ കാര്യങ്ങൾ പഠിക്കുവാൻ സാക്ഷരതാ അത്യാവശ്യമാണ്.
ലോകജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായ 86 കോടി പേര്‍ക്ക് അക്ഷരമറിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ 50 കോടിയിലേറെ സ്ത്രീകളാണ്. അക്ഷരജ്ഞാനമില്ലത്തവരില്‍ പകുതിയിലേറെ സ്ത്രീകളാണ് എന്നു ചുരുക്കം. ഈ അവസ്ഥ മനസ്സിലാക്കിയാണ് ഐക്യരാഷ്ട്ര സഭ, ലിംഗഭേദവുമായി ബന്ധപ്പെട്ട സാക്ഷരതാ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും
മനുഷ്യരുടെ സ്വഭാവ രൂപികരണത്തിലും വ്യത്യസ്ത കാര്യങ്ങളോടുള്ള നിലപാടുകൾ സൃഷ്ടിക്കുന്നതിൽ സാക്ഷരതക്ക് പങ്കുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു നിലവാരമുള്ള പൊതുസമൂഹത്തെയും ഓരോ വ്യക്തികളെയും വാർത്തെടുക്കുന്നതിൽ സാക്ഷരതക്കുള്ള പങ്ക് തെളിയിക്കപ്പെട്ടതാണ്. സെപ്റ്റംബർ എട്ടിന് മറ്റൊരു സാക്ഷരതാ ദിനം വരുമ്പോൾ സാക്ഷരതയുടെ ആവശ്യങ്ങളും മൂല്യങ്ങളും ഉയർത്തിക്കാട്ടാം. മനുഷ്യന്‍റെ മൗലീകവകാശമാണ് സാക്ഷരതാ എന്നും ആളുകളെ ഓർമിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.