കാമറയെ പ്രണയിച്ച് തീരാത്ത ചിത്രസഞ്ചാരം
text_fieldsമൂന്നര പതിറ്റാണ്ട് അബൂദബി എമിറേറ്റിെൻറ കുതിപ്പും തുടിപ്പും പകർത്തിയ പ്രസ് സ് ഫോട്ടോഗ്രാഫറാണ് അഹമ്മദ് കുട്ടി
അബൂദബി: കാമറകളുടെ ചരിത്രം പോലെയാണ് പ്രസ ്സ് ഫോട്ടോഗ്രാഫർ അഹമ്മദ് കുട്ടി എന്ന കുട്ടിക്കയുടെ ജീവിതവും. കറുപ്പിലും വെളുപ്പിലും നടന്ന് നിറങ്ങളുടെ ഉത്സവത്തിലെത്തിയ ജീവിതയാത്ര. 'യു.എ.ഇയെ ഹൃദയത്തിലും രാജ്യത്തിെൻ റ കാഴ്ചകളെ കാമറയിലും പതിപ്പിച്ചയാൾ' എന്ന് ഒറ്റവാചകത്തിൽ അദ്ദേഹത്തെ വിശേഷിപ്പി ക്കാം. പത്ര ഫോേട്ടാഗ്രാഫർ എന്ന നിലയിൽ യു.എ.ഇയിലെ മൂന്ന് പതിറ്റാണ്ടിലെ പ്രധാന സംഭവങ്ങ ൾ അദ്ദേഹത്തിെൻറ കാമറയിൽ പകർത്തപ്പെട്ടിരിക്കുന്നു.
1981ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇ ന്ദിഗാന്ധിയുടെ യു.എ.ഇ സന്ദർശനം നന്നായി ഒാർത്തുവെക്കുന്നുണ്ട് അഹമ്മദ് കുട്ടി. അന്ന് അദ്ദേഹം ഫോേട്ടാഗ്രഫറല്ലായിരുന്നു. ശൈഖ് സായിദുമായി കൂടിക്കാഴ്ച നടത്താൻ ഇന്ദിരാഗാ ന്ധി പോകുന്നത് ഡിഫൻസ് റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ വിവിധ രാജ്യക്കാരോടൊപ്പമ ാണ് കണ്ടത്. . ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കണ്ണിൽനിന്ന് മറയുന്നത് വരെ നോക ്കിനിന്നു.
പിന്നീട് പത്ര ഫോേട്ടാഗ്രാഫറായ ശേഷം നിരവധി രാഷ്ട്രനേതാക്കൾ സംബന്ധി ച്ച പരിപാടികളിൽ പോകാനും അവരുടെ ഫോേട്ടാകളെടുക്കാനും അവസരം ലഭിച്ചത് മഹാ ഭാഗ്യമാ ണെന്ന് അദ്ദേഹം പറയുന്നു. ശൈഖ് സായിദ്, നെൽസൺ മണ്ടേല, യാസർ അറഫാത്ത്, ഫ്രാൻസിസ് മാർപാപ്പ, ജി.സി.സി രാഷ്ട്രങ്ങളിലെ ഭരണാധികാരികൾ, ഡോ. എ.പി.ജെ. അബ്ദുൽ കലാം, ശൈഖ് ഹസീന, കോഫി അന ്നാൻ, ബാൻകി മൂൺ, നരേന്ദ്രമോദി, രാഹുൽ ഗാന്ധി, ബേനസീർ ഭൂേട്ടാ, പർവേശ് മുഷർറഫ്, ഇമ്രാൻ ഖാൻ, മുഹമ്മദലി ക്ലേ, സച്ചിൻ ടെണ്ടുൽക്കർ, ഡീഗോ മറഡോണ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സാനിയ മിർസ, മൈക്കിൾ ഷുമാക്കർ, ജാനറ്റ് ജാക്സൺ, പ്രേം നസീർ, അമിതാബ് ബച്ചൻ, യേശുദാസ്, ചിത്ര, മമ്മൂട്ടി, മോഹൻലാൽ,ഷാരുഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങി ആ പട്ടിക വളരെ ദീർഘമേറിയതാണ്.
ശൈഖ് സായിദ് വിളിച്ചു, ഞാൻ കൈ മുത്തി
നിരവധി തവണ ശൈഖ് സായിദിെൻറ ഫോേട്ടാകൾ എടുക്കാൻ അവസരം ലഭിച്ചതായി അഹമ്മദ് കുട്ടി ഒാർക്കുന്നു. ഒരിക്കൽ ഫോേട്ടാ എടുക്കുന്നതിനിടെ ശൈഖ് സായിദ് സമീപത്തേക്ക് വിളിച്ചതും അദ്ദേഹത്തിെൻറ കൈ മുത്താൻ അവസരം ലഭിച്ചതും ഏറ്റവും വലിയ സുകൃതമായി അദ്ദേഹം കരുതുന്നു. 2001ലാണ് സംഭവം.
ശൈഖ് സായിദ് വിദേശ രാജ്യത്തുനിന്ന് ചികിത്സ കഴിഞ്ഞ് വരുേമ്പാൾ അബൂദബിയിൽ ഇപ്പോഴത്തെ അഡ്നെക് സ്ഥിതിചെയ്യുന്നതിന് സമീപം മുസഫ റോഡിൽ സ്വീകരണം ഒരുക്കിയിരുന്നു. പെട്ടെന്ന് സംഘടിപ്പിച്ച പരിപാടി ആയിരുന്നതിനാൽ നേരത്തെ അസൈൻമെൻറ് നൽകിയിരുന്നില്ല. സ്വീകരണ സ്ഥലത്ത് പോയി ഫോേട്ടാ എടുക്കാൻ പെെട്ടന്നാണ് പത്ര ഒാഫിസിൽനിന്ന് വിളിച്ചു പറഞ്ഞത്. തുടർന്ന് സഹോദരെൻറ വാഹനത്തിൽ യാത്ര തിരിച്ചു. സ്വീകരണ സ്ഥലത്ത് എത്തുന്നതിന് മുമ്പുള്ള റൗണ്ടെബൗട്ടിൽ പൊലീസ് തടഞ്ഞു. അവിടെനിന്ന് ഒരു കിലോമീറ്ററോളം കാമറയുമായി ഒാടുകയായിരുന്നു. വീണ്ടും പല സ്ഥലങ്ങളിലും പൊലീസ് തടഞ്ഞെങ്കിലും ഒടുവിൽ വേദിയിലെത്താൻ സാധിച്ചു.
വിയർത്ത് കുളിച്ചാണ് സ്വീകരണ വേദിയിലെത്തിയത്. ശൈഖ് സായിദ് കാറിലിരുന്ന് ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. താഴെ നിന്ന് േഫാേട്ടാ എടുക്കുന്നതിനിടെ ശൈഖ് സായിദ് വിളിച്ചു. എന്നാൽ, ഫോേട്ടാ എടുക്കുന്ന തിരക്കിൽ ശ്രദ്ധിച്ചില്ല. പിന്നീട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വന്ന് ശൈഖ് സായിദ് വിളിക്കുന്നുവെന്ന് അറിയിച്ചു.
ഫോേട്ടാ എടുക്കുന്നതിൽ എന്തെങ്കിലും അബദ്ധം സംഭവിച്ചോ എന്നായി ആശങ്ക. സുഖവിവരങ്ങൾ തിരക്കിയ ശൈഖ് സായിദ് ഏത് ദിനപത്രത്തിൽ നിന്നാണെന്നും അന്വേഷിച്ചു. അപ്പോൾ തോന്നിയ ഒരു ധൈര്യത്തിന് ശൈഖ് സായിദിെൻറ കൈ മുത്തുകയായിരുന്നു. കൈ മുത്തുന്ന ഫോേട്ടാ മറ്റു ഫോേട്ടാഗ്രഫർമാർ എടുത്തത് പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട് ഇദ്ദേഹം.
കുരുക്കിലാക്കിയ ഫോേട്ടാകൾ
ചില ഫോേട്ടാകൾ പ്രശ്നങ്ങളിലും വിവാദങ്ങളിലും കൊണ്ടെത്തിച്ചു. അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയുടെ ഫോട്ടോ എടുക്കാൻ അബൂദബി ഹിൽട്ടനിലേക്ക് പോയപ്പോഴായിരുന്നു ഒരിക്കൽ പൊലീസ് പിടിയിലായത്. പ്രത്യേക അനുമതി വാങ്ങിയിരുന്നില്ലെങ്കിലും ഇമറാത്തി വനിതയായ റിപ്പോർട്ടർ േഫാേട്ടാ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ പോവുകയായിരുന്നു. ഹിൽട്ടൻ ഹോട്ടലിലേക്ക് കാമറയുമായി നടക്കുേമ്പാൾ നാലു ഭാഗത്തുനിന്നും പൊലീസ് വാഹനങ്ങൾ വന്ന് വലയം ചെയ്തു. ഏറെ നേരം ഹിൽട്ടനിൽ പിടിച്ചിെട്ടങ്കിലും പിന്നീട് റിപ്പോർട്ടറുടെയും മറ്റും ഇടപെടലിൽ വിട്ടയക്കുകയായിരുന്നു.
അബൂദബി സലാം സ്ട്രീറ്റിലൂടെ നടന്നുപോകുേമ്പാൾ തകർന്നു വീണ ക്രെയിനിനകത്ത് ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതിെൻറ ഫോേട്ടായാണ് പൊലീസ് കസ്റ്റഡിയിലെത്തിച്ച മറ്റൊന്ന്. മിന പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കസ്റ്റഡിയിൽ വെച്ചു. പത്രത്തിെൻറ ദുബൈയിലെ ഒാഫിസിൽനിന്ന് വിളിച്ചുപറഞ്ഞാണ് ഇറക്കിയത്.
ബാച്ചിലർ മുറികളിൽ മൂന്നിൽ കൂടുതൽ പേർ താമസിക്കരുതെന്ന നിയമം വരുന്ന സമയത്ത് പാകിസ്താനികളുടെ മുറിയുടെ മുന്നിൽ കൂട്ടിയിട്ട നിരവധി ചെരുപ്പുകളുടെ േഫാേട്ടാ പത്രത്തിൽ വന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കി. ഒരാളുടെ പിതാവിെൻറ ചരമവാർഷികവുമായി ബന്ധപ്പെട്ടാണ് ആ മുറിയിൽ അന്ന് കൂടുതൽ ആളുകൾ കൂടിയതെന്ന് പറഞ്ഞ് പാകിസ്താനികൾ പരാതിയുമായി വന്നു. ഏറെ പണിപ്പെട്ടാണ് അവരെ മടക്കിയയച്ചത്. എന്നാൽ, നിയമം പ്രാബല്യത്തിൽ വന്നപ്പോൾ അതേ ഫോേട്ടാ പത്രത്തിൽ ഫയൽ ഫോേട്ടായായി ഉപയോഗിച്ചത് പാകിസ്താനികളെ കൂടുതൽ പ്രകോപിപ്പിച്ചു. പത്രത്തിലെ സീനിയർ റിപ്പോർട്ടർ ഇടപെട്ട് ഫോേട്ടാ വീണ്ടും കൊടുത്തത് ഫോേട്ടാഗ്രാഫറുടെ പ്രശ്നമല്ലെന്നും എഡിറ്റോറിയൽ ഗ്രൂപ്പിന് സംഭവിച്ച പിഴവാണെന്നും പറഞ്ഞ് പ്രശ്നം തീർക്കുകയായിരുന്നു.
അബൂദബിയുടെ ചരിത്രം പറയുന്ന ആൽബം
അഹമ്മദ് കുട്ടിയുടെ ആൽബം അബൂദബിയുടെ മൂന്നര പതിറ്റാണ്ടിെൻറ ചരിത്രപുസ്തകമാണ്. ഫോേട്ടാകളിലൂടെ എമിറേറ്റിെൻറ പഴയ കാലങ്ങളിലേക്ക് ഇൗ േഫാേട്ടാ ശേഖരം നമ്മെ കൊണ്ടുപോകും. വികസനത്തിെൻറ ഭാഗമായി നഗരമൊഴിഞ്ഞ അബൂദബിയുടെ ലാൻഡ് മാർക്കുകൾ വോൾക്കാനോ ഫൗണ്ടനും ജി.സി.സി ഫൗണ്ടനും നമുക്ക് അവിടെ കാണാം. പല സ്ട്രീറ്റുകളുടെയും പഴയ ഫോേട്ടാകൾ കണ്ട് അതു തന്നെയോ ഇതെന്ന് അൽഭുതപ്പെടാം.
മറീന മാൾ, എമിറേറ്റ്സ് പാലസ് ഹോട്ടൽ, ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, നവീകരിച്ച കോർണിഷ് റോഡ്, ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബ്രിഡ്ജ് തുടങ്ങിയവയുടെയെല്ലാം ഉയർച്ചകൾ അദ്ദേഹത്തിെൻറ മനസ്സിലും ആൽബത്തിലുമുണ്ട്. അബൂദബിയുടെ ഗതാഗത സംവിധാനത്തിെൻറ വളർച്ചക്കും വിവര സാങ്കേതികവിദ്യയുടെ വികാസത്തിനും അദ്ദേഹം സാക്ഷിയായി.
പ്രവാസം അവസാനിക്കുന്നു
നാല് പതിറ്റാണ്ടോളമുള്ള പ്രവാസജീവിതം അവസാനിപ്പിച്ച് അഹമ്മദ് കുട്ടി ആഗസ്റ്റ് അവസാനത്തോടെ മടങ്ങുകയാണ്. 1980ലാണ് അദ്ദേഹം ആദ്യമായി യു.എ.ഇയിലെത്തിയത്. '81ൽ നാട്ടിലേക്ക് തന്നെ മടങ്ങി. സ്വദേശമായ കൊടുവള്ളിക്ക് സമീപം ഒരു സ്റ്റുഡിയോ ആരംഭിച്ചെങ്കിലും '84ൽ അജ്മാനിലേക്ക് വന്നു. പിറ്റേ കൊല്ലമാണ് അബൂദബിയിലെത്തി നജ്ദയിലെ സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടമായിരുന്നു അത്.
1986 ഒക്ടോബർ പത്തിന് ഡാർക് റൂം അസിസ്റ്റൻറായി ഗൾഫ് ന്യൂസിൽ ജോലിയിൽ പ്രവേശിച്ചു. പത്ത് കൊല്ലം ഒരു മാറ്റവുമില്ലാതെ ഇൗ ജോലി തുടർന്നു. വളരെ അപൂർവമായി മാത്രമേ ഫോേട്ടാ എടുക്കാൻ പോകാറുണ്ടായിരുന്നുള്ളൂ. ഫോേട്ടാ പ്രോസസിങ്ങിന് ശേഷം ദുബൈയിലെ ഹെഡ് ഒാഫിസിലേക്ക് കൊറിയർ അയക്കുകയായിരുന്നു പതിവ്. പിന്നീട് ജൂനിയർ ഫോേട്ടാഗ്രഫറായും രണ്ട് വർഷത്തിന് ശേഷം ഫോേട്ടാഗ്രഫറായും പ്രമോഷൻ ലഭിച്ചു.
ഗൾഫ് ന്യൂസിെൻറ എഡിറ്റോറിയൽ അവാർഡ് നാലു തവണ ലഭിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽനിന്നും കമ്പനികളിൽനിന്നും അപ്രിസിയേഷൻ സർട്ടിഫിക്കറ്റുകളും കിട്ടിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുേമ്പാഴും ഫോേട്ടാഗ്രഫിയോടുള്ള വൈകാരികമായ അടുപ്പം ഉപേക്ഷിക്കാൻ അദ്ദേഹത്തിനാവുന്നില്ല. നാട്ടിലും ഇതേ മേഖലയിൽ തന്നെ തുടരാനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിെൻറ തിരിച്ചുപോക്ക്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് എളേറ്റിൽ വട്ടോളി ചക്കിട്ടുകണ്ടിയിൽ പരേതനായ ഉസൈൻ ഹാജിയുടെയും സൈനബ ഉമ്മയുടെയും എട്ട് മക്കളിൽ മൂത്തയാളാണ് അഹമ്മദ് കുട്ടി. ഭാര്യ പാണ്ടികശാലയിൽ ആയിഷക്കുട്ടി. മക്കൾ: ഹബീബ നുസ്രത്, ഹഫീസ് അഹമ്മദ്, ഹഫ്സൽ അഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.