ഒാരോ ഫ്രെയിമും നയനം മനോഹരം
text_fieldsഇളംമനസ്സിൽ മൊട്ടിട്ട ആഗ്രഹത്തെ ഇച്ഛാശക്തിയുടെ വളമിട്ട് വളർത്തിയെടുത്ത കഥയാണ ് നയന ശ്യാമിേൻറത്. പ്രയത്നങ്ങളിലൂടെ നേടിയെടുത്തത് കൈയെത്താദൂരമെന്ന് ആരും കരുതി യേക്കാവുന്ന നേട്ടം. അതികായന്മാർ അരങ്ങു തകർക്കുന്ന രാജ്യത്തെ പരസ്യ സംവിധാന മേഖലയി ലേക്ക് കഴിവും പുത്തൻ ആശയങ്ങളുമായി ഓടിക്കയറിയെത്തിയ കൊച്ചിക്കാരി മാറ്റിയെഴുതിയ ത് ചരിത്രമാണ്.
തന്റെ 22ാം വയസ്സിൽ രാജ്യത്തെ ഏറ്റവും വലിയ പരസ്യ സ്റ്റാർട്ടപ് കമ്പന ികളിലൊന്നായ ‘ഫിൽറ്റർ കോപ്പി’യിൽ പരസ്യ സംവിധായികയാണ് നയന ശ്യാം. ഹിറ്റ് സിനിമയെന് നോണം പരസ്യങ്ങളെ പ്രണയിക്കാൻ പ്രേക്ഷകരെ പഠിപ്പിച്ച പരസ്യചിത്ര സംവിധായിക. ഭാഷയുടെ യും ഭൂപ്രകൃതിയുടെയും അതിർവരമ്പുകൾ കടന്ന് അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയരു മ്പോൾ നയന കൈപ്പിടിയിലൊതുക്കുന്നത് ചെറുപ്രായത്തിലേ നേട്ടങ്ങളുടെ നെറുകയിലെത്തി യവരുടെ പട്ടികയിൽ ചെറുതല്ലാത്തൊരിടമാണ്.
‘അമ്മൂമ്മേ... ഡയറക്ടറാണോ പ്രൊഡ്യൂസ റാണോ നല്ലത്’
നയനയുടെ ജീവിതത്തിൽ വഴിത്തിരിവായൊരു ചോദ്യമാണിത്. ഈ മേഖലയിലേക ്ക് എത്തിപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ഡയറക്ടറെന്താ, പ്രൊഡ്യൂസറെന്താ എന് നൊന്നും കുഞ്ഞുനയനക്ക് അറിയില്ലായിരുന്നു. ഈ സമയത്താണ് ഡയറക്ടറാകുന്നതാണോ പ്രൊഡ്യൂസറാകുന്നതാണോ നല്ലതെന്ന ചോദ്യം മനസ്സിലെത്തിയത്. സംശയം തീർക്കാൻ ഉടൻ അമ്മൂമ്മയോട് ചോദിച്ചു.
പ്രൊഡ്യൂസറുടെ ൈകയിൽ പൈസ ഒരുപാടുണ്ടാകുമെന്നും എന്നാൽ സൃഷ്ടിപരമായ നിയന്ത്രണം മുഴുവൻ ഡയറക്ടറുടെ ൈകയിലായിരിക്കുമെന്നും അമ്മൂമ്മയുടെ മറുപടി. ഇവിടെനിന്നാണ് ഡയറക്ടർ എന്ന സ്വപ്നത്തിലേക്കുള്ള നയനയുടെ പ്രയാണം ആരംഭിക്കുന്നത്.
വെണ്ണല സ്വദേശി ശ്യാംകുമാറിന്റെയും അനു ശ്യാമിന്റെയും മകളാണ് നയന. കൊച്ചിയിലെ ടോക് എച്ച് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് ഗൾഫിലെത്തി തുടർവിദ്യാഭ്യാസം നടത്തി. പ്ലസ് ടുവിന് ശേഷം വീണ്ടും നാട്ടിലെത്തിയ നയനക്ക് തന്റെ കരിയർ എന്തെന്നതിൽ ഒരു സംശയവുമില്ല. അത് നേടിയെടുക്കാനുള്ള ശ്രമമായിരുന്നു തുടർന്ന്. അതിനായി പൂണെ സിംബയോസിസിൽ മീഡിയ സ്റ്റഡീസിന് ചേർന്നു.
ആദ്യമായി കാമറക്ക് പിന്നിൽനിന്ന് ആക്ഷനും കട്ടും പറഞ്ഞത് തന്റെ ഷോർട്ട്ഫിലിമിന് വേണ്ടി. ‘മീര’ എന്ന പേരിൽ ചെയ്ത ഷോർട്ട്ഫിലിം വലിയ പ്രേക്ഷകപ്രീതി നേടി. ലൈഫ് സ്റ്റെൽ ബ്രാൻഡിന് വേണ്ടി ആദ്യമായി പരസ്യചിത്ര സംവിധായികയായി. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ നയനയുടെ ജീവിതം തന്നെ മാറുകയായിരുന്നു.
ജീവിതത്തിൽ നിന്നടർത്തിയ പരസ്യചിത്രങ്ങൾ
അച്ഛൻ ഒരുപാട് എഴുതുമായിരുെന്നന്ന് നയന പറയുന്നു. നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു അദ്ദേഹം. കല തന്റെയുള്ളിലേക്ക് എത്തിയത് അവിടെ നിന്നാണെന്നാണ് വിശ്വാസമെന്നും നയന പറഞ്ഞു. പുണെയിൽ പഠനത്തിനിടെ മൂന്നാം വർഷം ഡിഗ്രി ഫിലിം നിർമിക്കുന്ന സമയത്താണ് യഥാർഥത്തിൽ തന്റെയുള്ളിലെ സംവിധായികയെ പൂർണമായി മനസ്സാ സ്വീകരിച്ചത്. പഠനശേഷം ‘ഫിൽറ്റർ കോപ്പി’യിൽ ഇൻറർവ്യൂവിന് എത്തുമ്പോൾ മീരയെന്ന ഫിലിം മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. അന്ന് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരേയൊരു പെൺകുട്ടി നയനയായി.
മാതൃദിനമാണ് ജോലിയിൽ വഴിത്തിരിവുണ്ടാക്കിയത്. ലൈഫ് സ്റ്റെൽ ബ്രാൻഡിന് വേണ്ടി ചെയ്ത ഈ പ്രത്യേക പരസ്യം താൻ കണ്ടതും അനുഭവിച്ചതുമായ ജീവിതമായിരുെന്നന്ന് നയന പറഞ്ഞു. ഓരോ പെൺകുട്ടിയുടെയും ജീവിതത്തോട് ബന്ധപ്പെട്ട് നിൽക്കുന്നതാണ് ഈ പരസ്യമെന്ന് അവർ കൂട്ടിച്ചേർത്തു. ജനങ്ങൾ ഇരുകൈയും നീട്ടി അത് സ്വീകരിച്ചു. ഇതോടെ നയനയുടെ ജീവിതം മാറിമറിഞ്ഞു. വലിയ കമ്പനികളും മേഖലയിലെ പ്രശസ്തരും നയനയെ തിരിച്ചറിഞ്ഞുതുടങ്ങി. അമ്മയും മകളും തമ്മിെല സംഭാഷണമായിരുന്നു ഇതിെൻറ പശ്ചാത്തലം. തന്റെ അച്ഛനും അമ്മയും പറഞ്ഞ കാര്യങ്ങൾ സ്ക്രിപ്റ്റിലേക്ക് പകർത്തുക മാത്രമാണ് ചെയ്തതെന്ന് പറയുമ്പോൾ നയനയുടെ മുഖത്ത് ചിരിയും വിടരും.
തുടർന്നും ഇത്തരം നിരവധി പരസ്യചിത്രങ്ങൾ നയന ചെയ്തു. ഓരോന്നും വലിയ സ്വീകാര്യത നേടി. പുണെയിൽ വീട് കിട്ടാൻ തനിക്കുണ്ടായ ബുദ്ധിമുട്ട് ഒരു പരസ്യത്തിന് ഇതിവൃത്തമായി. വീട് ലഭിക്കാൻ ഒരു പ്രവേശന പരീക്ഷ നടത്തിയാൽ എങ്ങനെയിരിക്കുമെന്ന ആശയത്തിൽ നിന്ന് ചെയ്തതാണ് മറ്റൊരു പ്രശസ്തമായ പരസ്യം.
ഫാഷൻ കോൺവർസേഷൻ വിത്ത് കപ്പിൾസ് എന്ന ആശയത്തിലൂന്നിയും ഒരു പരസ്യം ചെയ്തു. ദമ്പതികൾക്കിടയിലുള്ള സംസാരങ്ങൾ ഇത്തരത്തിൽ ചെയ്തപ്പോൾ ആശയം സ്വീകരിച്ചതും അച്ഛന്റെയും അമ്മയുടെയും ഇടയിലെ നർമ മുഹൂർത്തങ്ങൾതന്നെ. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം മറ്റൊരു പരസ്യമാക്കി. ശമ്പളം ഒരു മനുഷ്യനായാൽ എങ്ങനെയിരിക്കുമെന്നതായിരുന്നു ഇതിന് ആധാരം. മാസത്തിന്റെ ആദ്യത്തിലും അവസാനത്തിലും ഈ മനുഷ്യന്റെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നതാണ് ഇതിലൂടെ വ്യക്തമാക്കിയത്.
അഭിനയത്തിലേക്കുകൂടി ചുവടുെവച്ചതോടെ വലിയ സ്വീകാര്യത ലഭിച്ചുവെന്ന് നയന പറയുന്നു. സ്വന്ത്വമായി ചെയ്യുന്ന പരസ്യചിത്രങ്ങൾക്ക് പുറമെ സിനിമയിലേക്കും കടന്നു. ആർ.മാധവൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന നമ്പി നാരായണനെക്കുറിച്ചുള്ള ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം നയന കൈകാര്യം ചെയ്യുന്നുണ്ട്. കുടുംബത്തിെൻറ പൂർണ പിന്തുണയാണ് തനിക്കുള്ളതെന്ന് നയന പറയുന്നു. ഏഴ് വയസ്സുകാരി താര ശ്യാംകുമാറാണ് സഹോദരി.
തേടി എത്തിയവർ ചില്ലറക്കാരല്ല...
കുറഞ്ഞ കാലം കൊണ്ട് മേഖലയിൽ അതിപ്രശസ്തയായി മാറിയതോടെ നയനയെ തേടി എത്തിയത് വൻ കമ്പനികളാണ്. പ്രശസ്തരെ കാമറക്ക് മുന്നിൽ നിർത്താനുള്ള അവസരവും. സാംസങ്, തനിഷ്ക്, നൈക, ഹൈക് മെസഞ്ചർ, പെൻഗ്വിൻ റാൻഡം ഹൗസ് തുടങ്ങിയ ബ്രാൻഡുകൾക്ക് വേണ്ടി പരസ്യങ്ങൾ സംവിധാനം ചെയ്തു. ഇർഫാൻഖാൻ, നവാസുദ്ദീൻ സിദ്ദീഖി, മിഥില പാൽക്കർ, ആയുഷ്മാൻ ഖുറാന തുടങ്ങിയ ബോളിവുഡ് താരങ്ങളാണ് അഭിനയിച്ചത്. നിരവധി പുരസ്കാരങ്ങൾ നയനയെ ഇതിനിടെ തേടിയെത്തി. ഇവൻറ് സംവിധാനമുൾപ്പെടെയുള്ള പരിപാടികളുമായി ഇപ്പോൾ മുംബൈയിലാണ് നയന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.