വിരസതക്ക് ചാരുത പകർന്ന് അഖിലയുടെ ചിത്രങ്ങൾ
text_fieldsഅധ്യാപന ജീവിതം സ്വപ്നം കണ്ട അഖില പ്രവാസം വിധിച്ച വിരസമായ പകലുകളിലെ ഒറ്റപ്പെടലുകളിൽ നിന്ന് രക്ഷപ്പെടാനാണ് വരച്ചുതുടങ്ങിയത്. എന്നാൽ ഇന്നത് ജീവിതത്തിെൻറ ഭാഗം തന്നെയായി മാറി. ജുബൈൽ ഫാദിലിയിൽ തബാത് കൺസ്ട്രക്ഷൻ കമ ്പനിയിൽ പ്രോജക്ട് സൂപ്പർ വൈസറായ രന്തീപിെൻറ ഭാര്യയും കോഴിക്കോട് നന്മണ്ട സ്വദേശിനിയുമായ അഖിയയാണ് ചിത്ര രചനയുടെ പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നത്. ഹിന്ദി ഭാഷയിൽ ബിരുദാനന്തര ബിരുദവും ബി.എഡും എം.ഫിലുമുള്ളതിനാൽ സൗദിയ ിലെത്തിയപ്പോൾ അധ്യാപികയാകാൻ മോഹിച്ചു.
ജുബൈൽ ഇൻറർനാഷനൽ സ്കുളിൽ അപേക്ഷ നൽകിയെങ്കിലും ഇൻറവ്യൂവിന് പോലും വിളിക്കാതെ തള്ളി. നിരാശ ബാക്കിയായി. ഭർത്താവ് ജോലിക്ക് പോയാൽ പിന്നെ ഏകാന്തത മാത്രം കൂട്ട്. ഒടുവിൽ അഭയം കണ്ടെത്തിയത് ചിത്രരചനയിൽ. ഏകാന്തയോട് പൊരുതി ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങൾ വരച്ചുകൂട്ടി. മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയത് നൂറിലധികം ചിത്രങ്ങൾ. ചെറുപ്പം മുതലേ ചിത്രങ്ങൾ വരക്കുമായിരുന്നെങ്കിലും പ്രവാസമാണ് ഗൗരവ്വത്തിലെടുക്കാൻ പ്രചോദനമായത്. ചുറ്റുമുള്ള കാഴ്ചകളെല്ലാം ചിത്രങ്ങളാക്കി.
മരുഭൂമിയിലെ നരച്ച കാഴ്ചകളിൽ നിന്ന് മനസിനെ മാറ്റിയെടുക്കാനാണ് ഒാർമയിൽ നിന്ന് നാട്ടിലെ കാഴ്ചകളെ കാൻവാസിലേക്ക് പകർത്തിയത്. ക്രമേണ മരുഭൂമിയിലെ സന്ധ്യകളും കടലിെൻറ ശാന്തമായ നീലിമയും മണൽക്കുന്നുകൾക്ക് പുറകിൽ തീഗോളമായി മറഞ്ഞുപോകുന്ന സൂര്യനുമൊക്കെ അഖിലയുടെ മനസിന് പ്രിയപ്പെട്ടതാവാൻ തുടങ്ങി. അതെല്ലാം കാൻവാസിൽ പകരുകയും ചെയ്തു. കടുത്ത വർണങ്ങളിലാണ് അധികവും രൂപം കൊണ്ടത്.
കണ്ടവരൊക്കെ അഭിനന്ദിച്ചപ്പോൾ വരക്കാൻ ൈധര്യം കൂടി. ഒായിൽ പെയിൻറിലും ആക്രലിക്കിലുമാണ് ചിത്രങ്ങൾ വരക്കുന്നത്. ചിത്രരചന ഗൗരവമായപ്പോൾ അതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങി. യൂടുബിൽ പ്രമുഖ ചിത്രകാരന്മാരുടെ ഇൻറർവ്യൂകളും ചിത്രങ്ങളെ കുറിച്ചുള്ള പഠനങ്ങളും കണ്ടു.
തുടർന്ന് മോഡേൻ ആർട്ടിലും ചില പരീക്ഷരണങ്ങൾ നടത്തി. ഇപ്പോൾ അഖിലയുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ ആസ്വാദക വൃന്ദമുണ്ട്. രണ്ടാഴ്ച മുമ്പ് ദമ്മാമിൽ നടന്ന ആലപ്പുഴ കൂട്ടായ്മയായ ‘സവ’യുടെ നാെട്ടാരുമ പരിപാടിയിൽ ആദ്യത്തെ ചിത്രപ്രദർശനം നടത്തുകയും ചെയ്തു. അഭിന്ദനങ്ങളുടെ പ്രവാഹം തന്നെയുണ്ടായി. ഭർത്താവ് രന്തീപിെൻറയും കൂട്ടുകാരികളുടേയുമൊക്കെ പ്രോത്സാഹനമാണ് ശക്തിയെന്ന് അഖില പറയുന്നു. നാലു വയസുകാരി ആർദ്രയും അമ്മയുടെ ഒപ്പം ചിത്രങ്ങൾ വരക്കാൻ കൂടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.