അശ്വതിയുടെ പെണ്ണും പ്രകൃതിയും ഓർമകളും
text_fieldsപെണ്ണും പ്രകൃതിയും പലയിടങ്ങളിൽ ഒരുമിക്കുന്നുണ്ട്. രണ്ടിലും ഉൾച്ചേർന്ന ശുദ്ധതയാ ണതിൽ ഒന്ന്. പ്രകൃതിയിലെ പരിണാമങ്ങൾക്ക് സമാനമായ ഋതുഭേദങ്ങളിലൂടെ പെണ്ണും കടന്നു പ ോകുന്നു. മകൾ, കാമുകി, ഭാര്യ, അമ്മ എന്നിങ്ങനെ പൂക്കുകയും തളിർക്കുകയും ഇലപൊഴിക്കുകയും ചെയ്യുന്ന ജീവിതചക്രം. ഇതിനിടയിൽ ‘അവൾ’ സഞ്ചരിക്കുന്ന പാതകൾ തീർത്തും വിഭിന്നം. നിസ ്സഹായതകൾ, ആകുലതകൾ, സ്വപ്നങ്ങൾ - മഴയും മഞ്ഞും വേനലും പോലെ മാറിമറിയുന്ന ഭാവങ്ങൾ. എങ ്ങനെ രേഖപ്പെടുത്തിയാലാണ് പെണ്ണിനെയും പ്രകൃതിയേയും പൂർണമായി പകർത്താനാകുക! ഏകരൂ പമില്ലാത്ത ആ വ്യഥകളെ നിറങ്ങളിലൂടെ തുറന്നിടുന്നു അശ്വതി ബൈജുവിെൻറ ചിത്രങ്ങൾ.
പെൺമനസ്സും പ്രകൃതിയും ഓർമകളുടെ ഇളം നിറങ്ങളിൽ ഇൗ ചിത്രങ്ങളിൽ ഒരുമിക്കുന്നു. ‘നി മൊനിക്സ്’ എന്ന പരമ്പയിൽ ഉൾപ്പെടുത്തി അശ്വതി വരച്ച ചിത്രങ്ങൾ സ്ത്രീകളുടെ ആന്തരിക വ്യഥകളെ തുറന്നുകാണിക്കുന്നവയാണ്. പുറം സൗന്ദര്യങ്ങൾക്കപ്പുറം ഉൾച്ചോദനകളിലേ ക്ക് നീളുന്ന ബിംബങ്ങളിലൂടെയാണ് ഇവ ആശയം വ്യക്തമാക്കുന്നത്. വള്ളിപ്പടർപ്പും കിളിക്കൂടുകളും, ചെമ്പരത്തിപൂവും, പൂമരവുമൊക്കെയായി സ്ത്രീരൂപങ്ങളെ കണക്ട് ചെയ്യിക്കുന്നത് ചിത്രങ്ങളിൽ കാണാം. ധ്യാനപൂർണമായ നിശ്ശബ്ദതയിൽ അവ സഹൃദയരുമായി അകം തുറക്കുന്നു.
അശ്വതിക്ക് അനുഭവങ്ങളുടെയും ഒാർമകളുടെയും പകർത്തലുകളാണ് ചിത്രങ്ങൾ. സ്വജീവിതത്തിൽ കണ്ടും അനുഭവിച്ചും രൂപപ്പെട്ട ഭാവങ്ങൾ ചിത്രങ്ങൾക്ക് വിഷയമാകുന്നു. ഏച്ചുകെട്ടില്ലാത്തതും ശുദ്ധവുമാണവ. അതുകൊണ്ടു തന്നെ ചിത്രമായി രൂപപ്പെടുന്നതോടെ അത് മുഴുവൻ സ്ത്രീകളുടെയും അനുഭവമായി കാഴ്ചക്കാരിലെത്തുന്നു. ചിത്രങ്ങൾ ഒരേസമയം ഒാർമകളിലേക്കും, വർത്തമാനത്തിലേക്കും ഇറങ്ങിവരുന്നു.
കാൻവാസിന് പുറമെ തുണികളും ഉണങ്ങിയ ഇലകളും ചിത്രങ്ങളുടെ മീഡിയമാകുന്നതും ഇവിടെകാണാം. തേക്കിലയും താമരയിലയും ചേമ്പിലയും മാവിലയുമൊക്കെ വരയുടെ ഭാഗമാകുന്നു. ഇതൊരുപക്ഷേ അശ്വതിയുടെ മാത്രം മേന്മയാകാം. കാൻവാസിലേക്കാൾ കൂടുതൽ റിയാലിറ്റി ഇവ നൽകുന്നു എന്നതിന് ചിത്രങ്ങൾ സാക്ഷി. താമരയിലയിലെ സ്ത്രീയും- തവളകളും, തേക്കിൻ ഇലയിൽ ഉറങ്ങുന്ന കുഞ്ഞും, ഒരിലക്കുകീഴെ മരിച്ചെന്നവണ്ണം കിടക്കുന്ന സ്ത്രീയുമെല്ലാം വിഭിന്നപ്രതലങ്ങളിൽ വരയുടെ സാധ്യത വിജയിക്കുമെന്നതിെൻറ തെളിവുകളാണ്. അതുതന്നെയാണീ ചിത്രങ്ങളുടെ സൗന്ദര്യവും.
പ്രകൃതിയുമായുള്ള ലയനം കഴിയുവോളം സാധ്യമാക്കുക എന്നതും ഇത്തരം പരീക്ഷണത്തിെൻറ പ്രേരകമാകും. ഒാർമകളെ അതേ നിറങ്ങളോടെ പകർത്താനാഗ്രഹിക്കുന്ന ചിത്രകാരിക്ക് അങ്ങനെ ആകാതിരിക്കാനാകില്ലല്ലോ. നിറങ്ങളിലെ ആർഭാടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നു എന്നത് അശ്വതി ചിത്രങ്ങളുടെ പൊതുസ്വഭാവമായി കാണാം. കടും നിറങ്ങളിൽ കുളിച്ചു നിൽക്കാത്ത ചിത്രങ്ങൾ കണ്ണിനോടല്ല, ഹൃദയത്തോടാണ് സംവദിക്കുന്നത്. ഒറ്റക്കാഴ്ചയിലല്ല, കണ്ടുനിൽക്കലിലാണ് ഇവയുടെ സൗന്ദര്യം കൂടുന്നതും അറിയുന്നതും.
നിറങ്ങൾക്കും പ്രകൃതിയെ തന്നെ ആശ്രയിക്കുന്നു അശ്വതി. മൈലാഞ്ചി, വാഴ, തേക്ക് എന്നിവയുടെ കറകളുടെ ഉപയോഗം ചിത്രങ്ങളിൽ പഴമയുടെ ഗന്ധം നൽകുന്നു. മണ്ണിെൻറ വ്യത്യസ്ത അടരുകളുടെ ഭംഗി, മഴകൊഴിഞ്ഞ മരങ്ങളിൽ നിറയുന്ന പൂപ്പലുകളുടെ മാറ്റം തുടങ്ങി സൂക്ഷ്മമായ നിറഭേദങ്ങൾ വരയിലേക്ക് പടർത്താൻ ഇതിനാലാകുന്നു. മ്യൂറൽ പെയിൻറിങ് പഠിച്ചതിനാലും അതിൽ ആകൃഷ്ടയായതിനാലും ‘പഞ്ചവർണ’ങ്ങളുടെ സ്വാധീനവും വരയിൽ വ്യക്തമാണ്.
ലളിതകല അക്കാദമി സ്റ്റുഡൻറ് സ്കോളർഷിപ്പും, കേരള സർക്കാറി ഡയമണ്ട് ജൂബിലി ഫെലോഷിപ്പും നേടിയ അശ്വതി കാലടി സംസ്കൃത സർവകലാശാലയിൽ എം.എഫ്.എ വിദ്യർഥിയാണ്. െഎ.എഫ്.എ വിദ്യാർഥിയായിരിക്കെ ജവഹർലാൽ നെഹ്റു മെമോറിയൽ ഫണ്ട് എക്സലൻറ് സ്റ്റുഡൻറായും അശ്വതി തെരെഞ്ഞടുക്കപ്പെട്ടിരുന്നു. കൊച്ചി മുസ്രിസ് ബിനാലെ, ലളിതകലാ അക്കാദമി സ്റ്റേറ്റ് എക്സിബിഷൻ തുടങ്ങി നിരവധി ഗ്രൂപ്,സോളോ എക്സിബിഷനുകളിൽ ഭാഗമായിട്ടുണ്ട്. വെറുമൊരു വരയോ, ആസ്വാദനമോ ആയി ഇൗ ചിത്രങ്ങളെ കാണരുത്-മണ്ണിൽ നിന്ന് അന്യമായ ആശയങ്ങളെ തിരിച്ചുവിളിച്ച് ചേർത്തു നിർത്തുകയാണിവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.