പ്രകൃതിയിലേക്കുള്ള മടക്കങ്ങൾ
text_fieldsപ്രകൃതിയാണ് ദീപ്തിയുടെ വരകളിൽ ഏറെയും കാണാനാവുന്നത്. സിമൻറ് കാടുകളുടെ ജീവനില്ലാത്ത അകങ്ങളിൽ കഴിയുന്നതിനിടയില്‍ പ്രകൃതിയോടുള്ള അടങ്ങാത്ത അഭിനിവേശം ചിത്രങ്ങളായി മാറുകയായിരുന്നു. പ്രകൃതിയിൽ താൻ കാണാൻ ആഗ്രഹിക്കുന്നത് മുഴുവനും ദീപ്തി കാന്‍വാസിലേക്ക് പകര്‍ത്തുകയായിരുന്നു. ഗ്രാമീണ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന ദീപ്തി വിവാഹ ശേഷമാണ് ചെന്നൈയിൽ സ്ഥിര താമസമാക്കിയത്.
കുട്ടിക്കാലത്തെ മണ്മറഞ്ഞുപോയ കാഴ്ചകളും ദീപ്തി തൻെറ വരകളിൽ തിരിച്ചു കൊണ്ടുവരുന്നു. പ്രകൃതി സംരക്ഷണമാണ് തെൻറ ചിത്രങ്ങള്‍ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് ദീപ്തി പറയുന്നു. കുട്ടിക്കാലത്ത് അച്ഛാച്ഛെൻറ കളരിയില്‍ പഠിക്കാന്‍ പോയ സമയത്തു കണ്ട കളമെഴുത്തുകളാണ് ചിത്രങ്ങളിലേക്ക് ആകർഷിച്ചത്. വിവാഹത്തിനുശേഷമാണ് ദീപ്തി മുഴുവന്‍ സമയ വരയിലേക്ക് വരുന്നത്.
ആയിരത്തോളം ചിത്രങ്ങള്‍ വരച്ചിട്ടുള്ള ദീപ്തിയുടെ ആദ്യ ചിത്രകലാ പ്രദര്‍ശനം തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ വെച്ചായിരുന്നു. പിന്നീട് ഗ്രൂപ് എക്സിബിഷനുകള്‍ പങ്കാളിയായി. കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ മേയ് അവസാനത്തിൽ ചിത്രങ്ങളുമായി ദീപ്തി എത്തി. കശ്മീരില്‍വെച്ച് നടന്ന ഇൻറർനാഷനൽ ആർട്ട് ഫെസ്റ്റിവലിലേക്ക് ദീപ്തിയുടെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ലാൻഡ് സ്കേപ് പെയിൻറർ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ദീപ്തി പറയുന്നു.
മനുഷ്യൻെറ വികസന സ്വപ്നങ്ങളുടെ കടന്നുകയറ്റം മൂലം മുറിക്കപ്പെടുന്ന മരങ്ങളും ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന പക്ഷിമൃഗാദികളും അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയും തനിക്കേറെ വേദന നല്‍കുന്നുണ്ടെന്നും ആ വേദനകളെയാണ് കാന്‍വാസില്‍ വരച്ചിടുന്നതെന്നും ദീപ്തി പറയുന്നു. കൂടെ തന്നെ ഒരുപാട് മ്യൂറല്‍സും ദീപ്തി വരച്ചിട്ടുണ്ട്. കേരള മ്യൂറല്‍സ്, ആഫ്രിക്കന്‍ മ്യൂറല്‍സ് തുടങ്ങിയവയൊക്കെ അതില്‍ പെടുന്നു.
സദു വലിയൂരിെൻറ ശിഷ്യയായ ദീപ്തി മൂന്നു വര്‍ഷത്തോളമായി അദ്ദേഹത്തിെൻറ കീഴില്‍ ജലച്ചായം പഠിക്കുന്നുമുണ്ട്. ചെന്നൈയിൽ അധ്യാപികയായി ജോലിചെയ്യുന്നതിനിടയില്‍ ഒരു വർഷം ലീവ് എടുത്താണ് ചിത്രകലയുടെ പിറകെ ഓടുന്നത്. ഭര്‍ത്താവ് ജയചന്ദ്രനും രണ്ടു മക്കളുമാണ് ദീപ്തിയുടെ സപ്പോര്‍ട്ട്. ഓരോ ആര്‍ട്ടിസ്റ്റും ഉപയോഗിക്കുന്ന കളര്‍ടോണുകള്‍ വ്യത്യസ്തമായിരിക്കുമെന്നാണ് ദീപ്തി പറയുന്നത്.
ഒരാള്‍ അയാളുടേതായി കണ്ടെത്തിയ കളര്‍ ടോണ്‍ മറ്റൊരു കലാകാരന് ചെയ്യാനാവില്ല. എഴുതി വെച്ചാല്‍പോലും മറ്റുള്ളവര്‍ക്ക് ആ കളർ ടോണ്‍ മനസ്സിലാക്കിയെടുക്കുക എളുപ്പമല്ല. ആത്മാവ് തേടിയുള്ള യാത്രയാണ് ഓരോ ചിത്രകാരനും നടത്തുന്നത് -ദീപ്തി പറയുന്നു. ലെമൺ യെല്ലോയിൽ സാപ് ഗ്രീന്‍ ചേര്‍ക്കുമ്പോള്‍ കിട്ടുന്ന നിറമാണ് ദീപ്തി കൂടുതലായും ഉപയോഗിക്കുന്നത്. കൂടെ ദീപ്തിയുടേതായ കുറച്ച് രഹസ്യ നിറങ്ങളും ഉപയോഗിക്കുന്നുണ്ട്.
മരങ്ങള്‍ക്ക് മനുഷ്യെൻറ സ്വഭാവമാണെന്നാണ് ദീപ്തിയുടെ അഭിപ്രായം. സന്തോഷവും സങ്കടങ്ങളും മതിമറന്ന് ആഹ്ലാദിക്കുന്ന പൂമരങ്ങളും, അവനവനെന്ന് അഹങ്കരിച്ച് നില്ക്കുന്ന റോസാ ചെടികളുമുണ്ട്. എല്ലാവർക്കും പരോപകാരമായ മരങ്ങളുണ്ട്, സന്യാസി മരങ്ങളുണ്ട്. ഇവയൊക്കെ കണ്ടെത്തണമെങ്കില്‍ നിരീക്ഷണ പാടവം വേണം. ഓരോ കാഴ്ചകള്‍ കാണുമ്പോഴും അത് തെൻറ കാന്‍വാസില്‍ എങ്ങനെ പകർത്താമെന്നും അതിന് ഏതൊക്കെ നിറം ചേരുമെന്നും ആലോചിച്ച് അവ കണ്ടെത്തി, വരച്ചെടുക്കുമ്പോഴാണ് ഒരാള്‍ പൂര്‍ണമായി ഒരു ആര്ട്ടിസ്റ്റാവുന്നതെന്ന് ദീപ്തി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.