Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഡോ. ചിത്രകാരി

ഡോ. ചിത്രകാരി

text_fields
bookmark_border
ഡോ. ചിത്രകാരി
cancel
camera_alt???. ??????

ഡോ. അഹ്​ലൻ അൽ ഷെദോഖിക്ക്​ രോഗികളെ ചികിൽസിക്കുന്നതിലേറെ താൽപര്യം വിശാലമായ കാൻവാസുകളിൽ വർണക്കൂട്ടുകളൊരുക്കുന്നതിലാണ്​. മരുന്നി​​​െൻറയും ചികിൽസാമുറിയുടെയും ചുവരുകൾക്ക്​ പുറത്ത്​ ലോകത്ത്​ നടക്കുന്ന സംഭവങ്ങളെ കുറിച്ച്​ ഇൗ റിയാദുകാരി ഡോക്​ടർക്ക്​ കാണണം, അറിയണം. അതും വിശകലനമനസോടെ. സമൂഹത്തിൽ നിന്നാണ്​ പുതിയ ചിന്തകളുടെയും ജ്ഞാനങ്ങളുടെയും വിത്തുകൾ ക​ണ്ടെത്താനാവുന്നത്​ എന്നാണ്​ ഇൗ കലാകാരിയുടെ അഭിപ്രായം. ശക്​തമായ ആവിഷ്​കാരങ്ങൾക്ക്​ കല വേണം.

ചിന്തകളെ അവതരിപ്പിക്കാൻ ചിത്രം വരക്കുക എന്നതാണ്​ അഹ്​ല​​​​​െൻറ കണ്ടുപിടിത്തം. വാക്കുകളെക്കാൾ വരക്ക്​ സംസാരിക്കാൻ കഴിയും. ഡോക്​ടറുടെ ചി​ത്രങ്ങൾ റിയാദ്​ നഗരത്തിലെ വിവിധ വേദികളിൽ പ്രദർശിപ്പിക്കുന്നു. 2004 മുതൽ ഇവർ ചിത്രകലയിൽ സന്തോഷം കണ്ടെത്തുകയാണ്​. ഒായിൽ, അക്രിലിക്​ പെയിൻറിങ്ങുകൾ ഇവർക്ക്​ വഴങ്ങും. വർണങ്ങളുടെ മായിക പ്രപഞ്ചമാണ്​ ഇവരുടെ ചിത്രങ്ങളിൽ ദൃശ്യമാവുന്നത്​. 

എല്ലാത്തി​​​​​െൻറയും പ്രചോദനം സമൂഹമാണെന്ന്​ ഡോക്​ടർ പറയുന്നു. ഒരേ സമയം റിയലിസ്​റ്റികും അമൂർത്തവുമാണ്​ ഇവരുടെ  ആവിഷ്​കാരങ്ങൾ. സമാധാനത്തി​​​​​െൻറ സന്ദേശം കാഴ്​ചക്കാർക്ക്​ പകരുകയാണ്​ ചിത്രകലയിലൂടെ ആത്യന്തികമായി ചെയ്യുന്നത്​.  പ്രായമേറു​േമ്പാൾ  സർഗാത്മകതയുടെയുടെയും ഭാവനയുടെയും നൂൽബന്ധങ്ങൾ മുറിഞ്ഞുപോവുകയും പരുപരുത്ത ജീവിത യാഥാർഥ്യങ്ങളുടെ ലോകത്ത്​ നമ്മൾ പരിമിതപ്പെട്ടുപോവുകയും ചെയ്യും. 

കല പക്ഷെ പ്രായത്തെ അതിജയിച്ച്​ അതിരുകളില്ലാത്ത ഭാവനകളുടെ, പ്രണയത്തി​​​​​െൻറ ലോകത്തേക്ക്​ നമ്മുടെ മനസിനെ തുറന്നുവെക്കുന്നു. അതുകൊണ്ട്​ കൂടിയാണ് ചിത്രകലയുടെ സാധ്യതകളിൽ ഡോ. അഹ്​ലൻ ആനന്ദം കണ്ടെത്തുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artistmalayalam newsDr. Ahlam Al ShekodhiLifestyle News
News Summary - Artist Dr. Ahlam Al Shekodhi -lifestyle news
Next Story