സർറിയലിസത്തിന്റെ മുത്ത്
text_fieldsരൂക്ഷമായ പ്രതികരണങ്ങളാണ് എൻ.കെ.പി. മുത്തുക്കോയ എന്ന േലാകമറിയുന്ന ചിത്രകാരെൻറ രചനകൾ. മനുഷ്യജീവിതത്തെ പിടിച്ചുലക്കുകയെന്നത് തെൻറ ഹരമാണെന്ന് സർറിയലിസ്റ്റ് ചിത്രങ്ങളുടെ ആശാനായ മുത്തുക്കോയ പറയുന്നു. മതേതരസമാജം സംഘടിപ്പിച്ച ചർച്ചാസമ്മേളനത്തിൽ പെങ്കടുക്കാനും ചില ചിത്രപഠന ക്ലാസുകൾ നടത്താനുമാണ് ഇദ്ദേഹം കോഴിക്കോെട്ടത്തിയത്. ലക്ഷദ്വീപിലെ ആന്ത്രോത്തിൽ ജനിച്ച മുത്തുക്കോയ ചെറുപ്പകാലത്ത് കോഴിക്കോടിെൻറ സ്നേഹമറിഞ്ഞ കലാകാരനാണ്. എലത്തൂർ സി.എം.സി ഹൈസ്കൂളിലായിരുന്നു പഠനം.
യൂനിവേഴ്സൽ ആർട്സുമായും ബന്ധമുണ്ടായിരുന്നു. 1940കളിൽ മുത്തുക്കോയയുെട കുടുംബം ലക്ഷദ്വീപിൽനിന്ന് കണ്ണൂരിേലക്ക് താമസം മാറിയിരുന്നു. അക്കാലത്ത് വസൂരി രോഗത്തിൽ വീട്ടുകാരടക്കം മരിച്ചുവീണതിെൻറ ഒാർമകൾ മനസ്സിലുണ്ട്. മൂത്ത സഹോദരിക്കും അന്ന് ജീവൻ നഷ്ടമായിരുന്നു. അന്ന് കണ്ട ശവപ്പെട്ടികൾ പിന്നീട് മുത്തുക്കോയയുടെ പല ചിത്രങ്ങളിലും പതിഞ്ഞു. മണലിൽ ശവെപ്പട്ടി വരച്ചാണ് വര തുടങ്ങിയത്.
അന്നത്തെ മദ്രാസിലെ ഗവ. കോളജ് ഒാഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ സാക്ഷാൽ കെ.സി.എസ്. പണിക്കരുടെ ശിഷ്യനായിരുന്നു. സി.എൻ. കരുണാകരൻ കോളജിൽ മറ്റൊരു ക്ലാസിലുമുണ്ടായിരുന്നു. നമ്പൂതിരിയും ടി.െക. പത്മിനിയുമെല്ലാം സീനിയേഴ്സായിരുന്നു. പഠനത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായപ്പോഴും വര തുടർന്നു. ചീഫ് ബ്രോഡ്കാസ്റ്റിങ് ഒാഫിസറായാണ് വിരമിച്ചത്. അക്രലിക് പ്രതലത്തിൽ ശ്രദ്ധേയ രചനകൾ നടത്തിയ മുത്തുക്കോയക്ക് ജലച്ചായവും പെൻസിൽ ഡ്രോയിങ്ങും ഇഷ്ടമാണ്. സമകാലിക വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ അവസരമൊരുക്കുന്ന കാർട്ടൂണും വഴങ്ങും.
രചനകൾക്ക് തലക്കെട്ടിടുന്നതാണ് മുത്തുക്കോയക്ക് വിഷമകരം. ചിത്രവും തലക്കെട്ടും തമ്മിൽ ബന്ധമില്ലെന്ന് ചിത്രകാരൻ പറയുമെങ്കിലും ആസ്വാദകർക്ക് മറിച്ചായിരിക്കും അഭിപ്രായം. ‘ഇൻട്രോവെർട്ട്’, ‘സാത്താനിക് ഗോസ്പൽസ്’, ‘ട്രംപൻറ് മ്യുട്നി’ തുടങ്ങിയവ പ്രസിദ്ധ ചിത്രങ്ങളാണ്. പുസ്തകങ്ങൾ പല ചിത്രങ്ങളിലും കടന്നുവരുന്നുണ്ട്. കലാകാരന്മാരെ കുറ്റം പറയുന്നവരാണ് നിരൂപകരെന്നാണ് ഇദ്ദേഹത്തിെൻറ അഭിപ്രായം.
വിദേശരാജ്യങ്ങളിലടക്കം വിവിധ പ്രദർശനങ്ങൾ നടത്തിയ മുത്തുക്കോയ, ട്രിനാലെ-80യിലും പെങ്കടുത്തിരുന്നു. 1965ൽ ലളിതകല അക്കാദമി നടത്തിയ നാഷനൽ എക്സിബിഷൻ ഒാഫ് ആർട്ടിലായിരുന്നു ഇദ്ദേഹത്തിെൻറ സർറിയലിസ്റ്റ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. ഡൽഹിയിൽ കുടുംബസമേതം സ്ഥിരതാമസമാക്കിയ മുത്തുക്കോയ കുറച്ചുമാസമായി ബംഗളൂരുവിൽ മകൾക്കൊപ്പമാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.