അവളുടെ കണ്ണീർ
text_fieldsഅവളിലെ നിസ്സഹായത കാൽപനിക ഭാവമായി മാത്രം നാം കാണുേമ്പാൾ, അവനും അവളും കൂടിച്ചേർന്നുള്ള ഒന്നിന്റെ വേവും ചൂടും പുറപ്പെടുവിക്കുന്ന നീരാവിയാണ് അതെന്ന സത്യം സ്ത്രീയുടെ കണ്ണിലൂടെ സമൂഹത്തെ ശക്തമായി ഒാർമിപ്പിക്കുന്നതായി ‘െഎ ഡ്രോപ്സ്’ എന്ന മുഖ്യ ശീർഷകത്തിൽ സ്വാലിഹ നാസർ അലിയുടെ ചിത്രങ്ങൾ. ഫെബ്രുവരി എട്ട് മുതൽ 11 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലായിരുന്നു ചിത്രകലാപ്രേമികളുടെ പ്രശംസ ഏറെ നേടിയ ഇൗ ചിത്രപ്രദർശനം. അക്രിലിക്കിൽ വരച്ച 57 ഛായാചിത്രങ്ങളിൽ സ്ത്രീജീവിതത്തിലെ കയ്പും മധുരവും ബ്ലാക്ക് ആൻഡ് വൈറ്റിലും പ്രതീക്ഷകളും സ്വപ്നങ്ങളും മഴവിൽ വർണങ്ങളിലും ചിത്രീകരിച്ചിരിക്കുന്നു. സർറിയലിസത്തിന്റെയും കണ്ടംപററി ആർട്ടിന്റെയും ലളിതാവിഷ്കാരമായ ഒാരോ ചിത്രവും പ്രമേയതീക്ഷ്ണത കൊണ്ടും കലാമേന്മയിലും മികച്ചതായി.
സ്ത്രീനയനങ്ങൾ, സ്ത്രീഉടൽ, സംഗീതം, നിറക്കൂട്ടുകൾ, അശ്വം, പക്ഷി, റാന്തൽ എന്നിവ മാധ്യമങ്ങളായി വരുന്ന ചിത്രങ്ങളോരോന്നും ‘കളർ ഒാഫ് റിലേഷൻ’, ‘ബ്യൂട്ടി’, ‘റെക്കഗനൈസ്’ എന്നിവയിൽ തുടങ്ങി ‘സ്ട്രെങ്ത് ഒാഫ് വിമനിൽ’ അവസാനിക്കുന്ന വ്യത്യസ്തമായ തലക്കെട്ടുകളിലാണ്. സ്ത്രീയെ അബലയായി മാത്രം കാണുന്ന പൊതുബോധത്തെ വെല്ലുവിളിക്കാൻ പോന്നതാണ് ചിത്രകാരി വരച്ചിട്ട ഒാരോ ഫ്രെയിമും. അവളുടെ കണ്ണുകൾ കേവലം സൗന്ദര്യദായകമോ കാഴ്ചോപാധിയോ അല്ല; കാലദേശഭേദമന്യേ അവളനുഭവിക്കുന്ന വേദനകൾ, അതിജീവനം, കരുത്ത് കൂടാതെ മനുഷ്യപ്പറ്റിന്റെ വാർപ്പുമാതൃകകളായ മാതൃത്വം, വാർധക്യം തുടങ്ങിയവയിലേക്ക് തെളിച്ചമേകുന്ന പ്രതീകങ്ങൾ മാത്രമാണ്. എങ്കിലും വരകളിൽ അവളുടെ സ്ത്രൈണഭാവം ഒട്ടും ചോരുന്നില്ലതാനും. കറുപ്പിന്റെയും വെളുപ്പിന്റെയും അരസികതക്കപ്പുറം പല ചിത്രങ്ങളിലും അവളുടെ പ്രതീക്ഷകളും ആനന്ദാനുഭൂതികളും നിറക്കൂട്ടുകളായി ചിറകുവിടർത്തുന്നുമുണ്ട്. അതായത്, ഫെമിനിസ്റ്റ് ആത്യന്തികവാദത്തിന്റെ പ്രയോക്താവല്ല ചിത്രകാരിയിവിടെ.
ലൈംഗികതയെ േമ്ലച്ഛഭാവത്തിൽ കാണുന്ന കപട സദാചാര ഭാവത്തെ തള്ളി അതിനെ ആനന്ദനിർവൃതിയുടെ വർണം ചാലിച്ച പവിത്രവും സംഗീതാത്മകമാെയാരു ജൈവികാസ്വാദനവുമായി കാണുന്ന ‘കളർ ഒാഫ് റിലേഷൻ’ എന്ന ചിത്രത്തോടെയാണ് പരമ്പര തുടങ്ങുന്നത്. മനുഷ്യ സൃഷ്ടിപ്പിന്റെ സൗന്ദര്യവും നൈർമല്യവും സ്ത്രീയാണെന്ന് വിളിച്ചോതുന്ന ‘ബ്യൂട്ടി’ എന്ന തൂവെള്ള കുതിര; കരുത്ത് പുരുഷന്റെ മാത്രം കുത്തകയല്ല സ്ത്രീക്കുകൂടിയുള്ളതാണെന്ന ബോധ്യം അവളിൽ ജനിപ്പിക്കാൻപോന്ന ‘പവർ’, ‘ഫോളോ’ എന്നീ ചിത്രങ്ങളിലെ കറുപ്പും വെളുപ്പും വർണമുള്ള കുതിരകൾ അർധ സ്ത്രീപക്ഷ വാദത്തിന്റെ തോന്നലുളവാക്കുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.