Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightവല്ലാര്‍പാടത്തിന്‍റെ...

വല്ലാര്‍പാടത്തിന്‍റെ ശക്തിശാലി

text_fields
bookmark_border
Celestina-Rebello
cancel
camera_alt??????????? ????????????

വല്ലാര്‍പാടം എന്ന ഗ്രാമത്തിലെ ശക്തിശാലിയാണ് 18കാരിയായ സെലസ്​റ്റിന അ​േൻറാണിറ്റ് റിബല്ലോ. 2018 ഡിസംബര്‍ നാലു മുതല ്‍ എട്ടുവരെ മംഗോളിയയില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങില്‍ വെങ്കലം നേടി രാജ്യത്തി​​​​​​െൻറ അഭിമാനമായി മാറ ിയത് ഈ പെൺകുട്ടിയാണ്​. 63 കിലോഗ്രാം സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്‌കോട്ടില്‍ വെള്ളിയും ബെഞ്ച് പ്രസിലും ഡെഡ് ലിഫ് റ്റിലും വെങ്കലവും ഉള്‍പ്പെടെ 262.50 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് സെലസ്​റ്റിന ഓവറോള്‍ വെങ്കല മെഡല്‍ മംഗോളിയയില്‍ നേടിയത്. 2018 മേയിൽ ഉദയ്പൂരില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങിലും സെലസ്​റ്റിന എക്വിപ്ഡ് വിഭാഗത്തില്‍ സ്കോട്ട് , ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ് ഉള്‍പ്പെടെ ഓവറോള്‍ സ്വര്‍ണം നേടിയിരുന്നു.

എറണാകുളം സ​​​​​െൻറ്​ ആല്‍ബര്‍ട്ട് ‌സ് കോളജില്‍ ഒന്നാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥിനിയായ സെലസ്​റ്റിന മൂന്നുവര്‍ഷം മുമ്പ്​ എറണാകുളം ഗവ. ​ ഗേള്‍സ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പവര്‍ ലിഫ്റ്റിങ്ങിലേക്ക് പ്രവേശിച്ചത്. ആദ്യം വെയ്റ്റ് ലിഫ്റ്റിങ്ങിലായിരുന്നു പരിശീലനം നേടിയിരുന്നതെങ്കിലും പിന്നീട് പവര്‍ ലിഫ്റ്റിങ്ങിലേക്ക്​ ചുവടുമാറ്റുകയായി രുന്നു. സെലസ്​റ്റിന പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ കായികാധ്യാപികയായ അന്നമ്മ മിസ്, സെലസ്​റ്റിനയോട് വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ‘ഒരു കൈ’ ശ്രമിച്ചു കൂടേയെന്ന് ചോദിച്ചു. അങ്ങനെയാണ് വെയറ്റ് ലിഫ്റ്റിങ് പരിശീലനം ആരംഭിച്ചത്.

Celestina-Rebello
ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വിജയിയായപ്പോൾ


എല്ലാ ദിവസവും വൈകീട്ട്​ പരിശീലനം തുടര്‍ന്നു. അതി​​​​​​െൻറ ഗുണവും കണ്ടുതുടങ്ങി. പരിശീലനം ആരംഭിച്ച് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മട്ടാഞ്ചേരിയിലെ കൊച്ചി ജിംനേഷ്യത്തില്‍ ജില്ലതലത്തില്‍ നടന്ന വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തില്‍ സ്വര്‍ണം നേടി. പിന്നീട് തൃശൂര്‍ സ്വദേശിയും ദേശീയ പവര്‍ലിഫ്റ്റിങ് ചാമ്പ്യനുമായ രവി സാറിന്‍റെ ശിക്ഷണത്തില്‍ പരിശീലനം തുടര്‍ന്നു. അദ്ദേഹത്തി​​​​​​െൻറ പരിശീലനത്തില്‍ ജില്ല, സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സെലസ്​റ്റിനക്ക് സാധിച്ചു. പിന്നീട് സുരേഷ് പൈയുടെ ശിക്ഷണം സ്വീകരിച്ചു. ഇപ്പോള്‍ എറണാകുളം വടുതലയിലുള്ള ഫിറ്റ്‌നസ്​ സ​​​​​െൻററിൽ ജോര്‍ജ് എന്ന ട്രെയ്‌നറുടെ കീഴിലാണ് സെലസ്​റ്റിന പരിശീലനം നടത്തുന്നത്. ആദ്യമൊ​െക്ക പരിശീലനത്തിന് പോകുമ്പോൾ ആളുകൾ പരിഹാസ കമൻറുകൾ അടിച്ചിരുന്നു. മെഡൽ നേട്ടത്തിനു ശേഷം സ്വീകരണങ്ങളും അനുമോദനങ്ങളും ലഭിച്ചതോടെ ഇത്തരക്കാരുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായി സെലസ്​റ്റിന പറയുന്നു.

എല്ലാ ദിവസവും വൈകുന്നേരങ്ങളിലാണ് പരിശീലനം. ചുരുങ്ങിയത് മൂന്നു മണിക്കൂറോളം ജിംനേഷ്യത്തില്‍ വര്‍ക്ക്ഔട്ട് ചെയ്യാറുണ്ടെന്ന് സെലസ്​റ്റിന പറയുന്നു. രാത്രി ഒമ്പത് മണിയൊക്കെ കഴിയും പരിശീലനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍. സെലസ്​റ്റിനയുടെ ഡാഡി ക്ലൈസന്‍ റിബെല്ലോയാണ് ജിംനേഷ്യത്തിൽനിന്ന്​ വീട്ടിലേക്ക്​ കൂട്ടിക്കൊണ്ടുവരുന്നത്. സാധാരണ ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് പതിവാണ്. എന്നാല്‍, സെലസ്​റ്റിനയാകട്ടെ, പാലും മുട്ടയും ഏത്തപ്പഴവും ഒന്നും കഴിക്കാറില്ല. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സത്യം അതാണെന്ന് സെലസ്​റ്റിന പറയുന്നു. സാധാരണ ഒരാള്‍ കഴിക്കാറുള്ളതുപോലെയുള്ള ഭക്ഷണംതന്നെയാണ് കഴിക്കുന്നത്.

Celestina-Rebello

കുടുംബത്തി​​​​​​െൻറ പിന്തുണ
പവര്‍ ലിഫ്റ്റിങ് എന്ന കായികയിനം നമ്മളുടെ നാട്ടില്‍ ഇപ്പോഴും ജനകീയമായിട്ടില്ലെന്നത് ഒരു വസ്തുതയാണ്. മാത്രവുമല്ല പെണ്‍കുട്ടികള്‍ ഈ കായികയിനത്തോട് താൽപര്യം പ്രകടിപ്പിക്കുന്നത് കുറവുമാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കായികാധ്യാപികയായ അന്നമ്മ മിസ്സിന്‍റെ നിര്‍ദേശമാണ് കായിക ജീവിതത്തില്‍ വഴിത്തിരിവായത്. പവര്‍ ലിഫ്റ്റിങ്ങിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുടുംബവും നല്ല പിന്തുണ നല്‍കി. പിതാവ്​ വല്ലാര്‍പാടത്തെ പേരെടുത്ത വോളിബാള്‍ താരം കൂടിയാണ്. കായിക ലോകവുമായി അദ്ദേഹത്തിനുള്ള ബന്ധവും ഗുണകരമായി. ഇളയ സഹോദരിയുണ്ട്​. -കാതറിന്‍.

മംഗോളിയയിലെ നേട്ടം
ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങില്‍ നേരത്തേ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു സെലസ്​റ്റിന വിദേശത്ത് പോയത്. മത്സരത്തില്‍ പങ്കെടുക്കാന്‍ അവിടെയെത്തിയപ്പോള്‍ മൈനസ് 17 ഡിഗ്രി തണുപ്പായിരുന്നു. നേട്ടം കൈവരിക്കാന്‍ അതൊന്നും തടസ്സമായില്ല. പവര്‍ ലിഫ്റ്റിങ്ങില്‍ രണ്ട് വിഭാഗമാണുള്ളത്. എക്വിപ്ഡും അണ്‍എക്വിപ്ഡും. ഇതില്‍ മംഗോളിയയില്‍ നടന്നത് അണ്‍എക്വിപ്ഡ് വിഭാഗമായിരുന്നു. അവിടെ 63 കിലോഗ്രാം സബ് ജൂനിയര്‍ വിഭാഗത്തിലായിരുന്നു പങ്കെടുത്തത്. സ്‌കോട്ട്, ബെഞ്ച് പ്രസ്, ഡെഡ് ലിഫ്റ്റ്, ഓവറോള്‍ ഉള്‍പ്പെടുന്നതാണ് ഈ മത്സരം.

Celestina-Rebello
സെലസ്​റ്റിന പിതാവ് ക്ലൈസന്‍ റിബെല്ലോയോടൊപ്പം


ഇതില്‍ സ്‌കോട്ടില്‍ വെള്ളിയും ബെഞ്ച് പ്രസിലും ഡെഡ് ലിഫ്റ്റിലും വെങ്കലവും നേടിക്കൊണ്ടാണ് സെലസ്​റ്റിന മൂന്നാം സ്ഥാനത്തെത്തിയത്. വല്ലാര്‍പാടം കൊച്ചുഗ്രാമമാണ്. പേരെടുത്ത കായിക താരങ്ങളോ പരിശീലനത്തിനുള്ള പശ്ചാത്തലമോ ഒന്നും ഇല്ല. പവര്‍ലിഫ്റ്റിങ്ങിലോ വെയ്റ്റ് ലിഫ്റ്റിങ്ങിലോ സെലസ്​റ്റിനക്ക്​ മാതൃകയാക്കാന്‍ ആരുമില്ല അന്നാട്ടിൽ. ഇന്ന് വല്ലാര്‍പാടത്തുള്ള വീട്ടിലെ അലമാര നിറയെ മെഡലുകളാണ്. ജില്ല തലം മുതല്‍ സംസ്ഥാനം, ദേശീയം, ഏഷ്യന്‍ തലം വരെയുള്ള മെഡലുകള്‍ അവിടെ സ്ഥാനംപിടിച്ചിരിക്കുന്നു.

സ്വ​പ്​നം ലോക മെഡല്‍
ഈ വര്‍ഷത്തോടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കാനുള്ള പ്രായം സെലസ്​റ്റിനക്ക്​ കഴിയും. ജില്ല, സംസ്ഥാനം, ദേശീയം, ഏഷ്യ തുടങ്ങിയ തലങ്ങളില്‍ സെലസ്​റ്റിന സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. ഇനി വേള്‍ഡ് മെഡലാണ് ലക്ഷ്യം. പക്ഷേ, ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെങ്കില്‍ വലിയ തുക ചെലവാണ്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നല്ലൊരു തുക ചെലവായി. പവര്‍ ലിഫ്റ്റിങ് ജനകീയ കായികയിനമല്ലാത്തതിനാല്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കാന്‍ പ്രയാസമാണെന്ന് സെലസ്​റ്റിന പറയുന്നു. സെലസ്​റ്റിനയുടെ പിതാവ്​ ഇലക്ട്രീഷ്യനാണ്. അമ്മ നൈന കൊച്ചി നഗരത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. ഇവര്‍ക്ക് ലഭിക്കുന്ന തുച്ഛ വരുമാനത്തില്‍ നിന്ന്​ മിച്ചംപിടിച്ചുവേണം മകൾക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യമായ തുക കണ്ടെത്താന്‍. ചുരുക്കം ചില വ്യക്തികളും സ്ഥാപനങ്ങളും സഹായിച്ചതു കൊണ്ടും, വായ്പ എടുത്തുമാണ്​ മംഗോളിയയില്‍ പോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanCelestina Antoniette RebelloPower LifterLifestyle News
News Summary - Celestina Antoniette Rebello Power Lifter -Lifestyle News
Next Story