അമ്മയാകും തീയതി ചക്രപാണി വൈദ്യർ പറയും
text_fieldsമുന്നിൽ എത്തുന്ന ഗർഭിണികളെ നോക്കി ചക്രപാണി വൈദ്യർ കണക്കുകൂട്ടി പറയും. ആ തീയതിയി ൽ തന്നെ ഏറിയകൂറും പ്രസവവും നടക്കും. പാതിരപ്പള്ളി 'ധന്വന്തരി'യിലെ വൈദ്യർക്ക് പ്രായ ം 85 ആയി. നാല്പതിറ്റാണ്ടായി വൈദ്യർ പറയുന്ന പ്രസവത്തീയതി തെറ്റിയിട്ടില്ല. 58 വർഷം രോഗ ികളെ നോക്കിയിരുന്ന വൈദ്യർ ഒരു വർഷമായി വിശ്രമ ജീവിതത്തിലാണ്.
അവസാന മാസമുറ തീ യതി ആധാരമാക്കി പ്രസവത്തീയതി കണക്കുകൂട്ടുന്ന ആധുനിക വൈദ്യശാസ്ത്ര രീതിതന്നെയാ ണ് വൈദ്യരും അവലംബിക്കുന്നത്. തീയതിയിലെ പിശകോ കണക്കുകൂട്ടലിലെ പാളിച്ചകളോ മൂലം തീയതി അങ്ങോട്ടോ ഇങ്ങോട്ടോ മാറുക സാധാരണമാണ്. മലയാള മാസത്തിലെ 27 നാളുകളെയാണ് ൈവദ്യർ അടിസ്ഥാനമാക്കുന്നത്.
ലോകത്തിലെ എല്ലാ മനുഷ്യരും ഈ 27 നക്ഷത്രങ്ങളിൽ ഒന്നിലാകും പിറക്കുകയെന്ന് വൈദ്യർ വിശദീകരിക്കുന്നു. അങ്ങനെയാണ് പൂർണ ഗർഭമെന്നാൽ 270 ദിവസം അഥവ 10 മാസമായി വരുക. മാസമുറ പകലിലായാൽ കുഴപ്പമില്ല. അതേ സമയം രാത്രിയാണെങ്കിൽ മൂന്ന് യാമങ്ങളെ അടിസ്ഥാനമാക്കി വേണം കണക്കുകൂട്ടാൻ -വൈദ്യർ പറയുന്നു.
പാരമ്പര്യവൈദ്യനായ പിതാവ് പൂത്തറ വേലായുധനോടൊപ്പം പ്രായപൂർത്തിയാകും മുമ്പുതന്നെ ചേർന്നതാണ്. ആലപ്പുഴ മാർക്കറ്റിലെ ആതുര സജീവനി ആയുർവേദ ഫാർമസിയിൽ അസംഖ്യം രോഗികളെ പരിശോധിച്ച് കിട്ടിയ അനുഭവ സമ്പത്ത് ഏറെ വലുതാണ്. അന്നൊക്കെ പരിശോധനക്ക് വരുന്ന ഗർഭിണികൾ പ്രസവത്തീയതി എന്നായിരിക്കുമെന്ന് ചോദിക്കുേമ്പാൾ പറയാനുള്ള കഴിവ് ഉണ്ടായിരുന്നില്ല.
നൂറുകണക്കിന് ഗർഭിണികളെ പരിശോധിച്ചപ്പോൾ ലഭിച്ചതാണ് ഇൗ സിദ്ധി. ആയുർവേദ ഡി.എം.ഒ ആയിരുന്ന പരേതയായ ഡോ. പി.ആർ. തങ്കമണിയാണ് വൈദ്യരുടെ ഭാര്യ. പള്ളുരുത്തി സ്വദേശിനിയായ അവർ 2006 ജൂലൈ 13ന് നിര്യാതയായി. ആതുര സജീവനി ഫാർമസി നടത്തുന്ന മകൻ മനോജിെൻറയും തേവരയിൽ ജില്ല സഹകരണ ബാങ്ക് മാനേജരായ മകൾ സീബയുെടയും പ്രസവത്തീയതി വൈദ്യർ നേരേത്തതന്നെ പറഞ്ഞിരുന്നു. രണ്ട് പ്രസവത്തിലും ഡോക്ടർമാർ കണക്കുകൂട്ടിയ തീയതി തെറ്റി.
കുട്ടി ആണോ പെണ്ണോയെന്ന കാര്യവും ഗർഭിണിയെ കണ്ടാൽ മനസ്സിലാക്കാൻ കഴിയുമെന്ന് ചക്രപാണി വൈദ്യർ പറയുന്നു. എന്നാൽ, ഗർഭസ്ഥ ശിശുവിെൻറ ലിംഗനിർണയം നിയമപ്രകാരം കുറ്റകരമായതിനാൽ അതിന് തുനിയാറില്ല. ഗർഭിണികളുടെ ചില ചേഷ്ടകളെ അടിസ്ഥാനമാക്കിയാണ് ഇത് മനസ്സിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.