കടല്‍കാക്കും പെണ്‍കരുത്ത്
text_fieldsകരയും ആകാശവും മാത്രമല്ല കടലും കൈക്കുമ്പിളിലാക്കാമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് മൂഴിക്കല്‍ സ്വദേശിനി ടി .പി. ഫറ. ഏഴിമല നാവിക അക്കാദമിയില്‍ നിന്നും ഇത്തവണ പുറത്തിറങ്ങിയ ഏക മലയാളി വിദ്യാര്‍ഥിനിയാണ് ഫറ. അക്കാദമിയില്‍ ന ിന്നും ഇത്തവണ നവംബര്‍ 30ന് പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയിറങ്ങിയ രണ്ടു പെണ്‍കുട്ടികളിലൊരാളായ ഫറാ പഠനം പൂ ര്‍ത്തിയാക്കിയ ഉടനെ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റൻറ് കമാന്‍ഡൻറായി തിരഞ്ഞെടുക്കപ്പെടുകയും ജോലിയില്‍ പ്ര വേശിക്കുകയും ചെയ്തു.
സ്കൂള്‍ പഠനം മുതല്‍ സ്പോര്‍ട്സില്‍ താല്‍പര്യമുണ്ടായിരുന്ന ഫറ, പത്താം ക്ലാസില്‍ പഠിക ്കുമ്പോള്‍ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ താരമായി. റഹ്മാനിയ സ്കൂളിലെ പ്ലസ്ടു പഠനശേഷം വീട്ടുകാരുടെ താല്‍പര്യപ്രകാരം എം.ബി.ബി.എസ് പ്രവേശന പരീക്ഷയെഴുതി. അത് കിട്ടാതായപ്പോള്‍ ധാര്‍വാദ് അഗ്രിക്കൾചറല്‍ സര്‍വകലാശാലയില്‍ അഗ്രിക്കൾചറല്‍ സയന്‍സിന് ചേര്‍ന്നു.
അവിേടയും സ്പോര്‍ട്സിലും മറ്റു കലാപരിപാടികളിലും സജീവമായിരുന്നു. ശേഷം ബോഗല്‍കോട്ട് യു.എച്ച്.എസില്‍നിന്ന് ഹോര്‍ട്ടികൾചറില്‍ ഉപരിപഠനം നടത്തി. ആ സമയത്തായിരുന്നു പ്രതിരോധ സേനയുടെ ഭാഗമാകണമെന്ന ആഗ്രഹം മനസ്സിലുറച്ചത്. അതിനായി എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് എഴുതി. എന്നാല്‍, പരാജയമായിരുന്നു മൂന്നുവട്ടവും ഫലം. ആ സമയത്തുതന്നെ കോസ്റ്റ് ഗാര്‍ഡിലേക്ക് തിരഞ്ഞെടുക്കുന്ന പ്രിലിമിനറി പരീക്ഷയും എഴുതിയിരുന്നു. അതില്‍ തിരഞ്ഞെടുക്കപ്പെട്ടു.
കോസ്റ്റ്ഗാർഡിലേക്ക് തിരെഞ്ഞടുക്കപ്പെടുന്നതിനായി സൈക്കോളജി ൈടസ്റ്റ്, ഗ്രൂപ് ടെസ്റ്റ്, അഭിമുഖം എന്നിവയെല്ലാമുണ്ടായിരുന്നു. പൊതുവേ മുസ്ലിം പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചെല്ലാമായിരുന്നു അഭിമുഖത്തിന് നേരിട്ട ചോദ്യങ്ങൾ. കൂടാതെ, പൊതുവായ കാര്യങ്ങളും ചോദിച്ചു.
കൃത്യമായ പഠനവും കായിക പരിശീലനവും എട്ടുമണിക്കൂറുള്ള ഉറക്കവുമായിരുന്നു എെൻറ കോസ്റ്റ്ഗാർഡിലേക്കുള്ള വിജയത്തിെൻറ വഴി. തിരഞ്ഞെടുക്കപ്പെട്ട് ഏഴിമല നാവിക അക്കാദമിയിലെ 22 ആഴ്ചയിലെ പരിശീലനവും പൂർത്തിയാക്കി. യുദ്ധസമാനമായ സാഹചര്യെത്ത എെങ്ങന നേരിടാം എന്നതുമുന്നിൽ കണ്ടുകൊണ്ടായിരുന്നു ഇൗ പരിശീലനങ്ങളെല്ലാം. പരിശീലനത്തിനുശേഷം ഇന്ത്യൻ കോസ്റ്റ്ഗാർഡിലെ കമീഷൻഡ് ഒാഫിസർ പദവിയിലെത്തി.
ഏത് വിജയവും ആഗ്രഹവും കൈപ്പിടിയിലൊതുക്കണമെങ്കിൽ നമ്മിലുള്ള വിശ്വാസംതെന്നയാണ് പ്രധാനം. നമ്മൾ തിരെഞ്ഞടുത്ത പാത ശരിയാണെങ്കിൽ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ആലോചിക്കേണ്ടതിെല്ലന്നും, പ്രായം ഒന്നിനും തടസ്സമാകില്ലെന്നും ഫറ പറയുന്നു. വിജയം കൈയെത്തിപ്പിടിക്കാൻ ദൈവത്തിെൻറയും രക്ഷിതാക്കളുടെയും അനുഗ്രഹം മാത്രം കൂടെയുണ്ടായാൽ മതി. അധ്യാപകരായ വിരുപ്പിൽ നിലോഫർ വില്ലയിൽ മൊയ്തീൻ കോയയുടെയും ശെരീഫയുടെയും മകളാണ് ഫറ. െഎഷ നിലോഫറാണ് സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.