സഖാവ് പാത്തുമ്മ; വിടവാങ്ങിയത് സമരമുഖങ്ങളിലെ ഉരുക്ക് വനിത
text_fieldsആലുവ: സഖാവ് പാത്തുമ്മയുടെ വിയോഗത്തിലൂടെ വിടവാങ്ങിയത് ആലുവയിലെ സമരമുഖങ്ങളിലെ ഉരുക്ക് വനിത. അഞ്ച് വർഷം മുമ്പ് വരെ ഇടതുപക്ഷത്തിെൻറയും പ്രത്യേകിച്ച് സി.പി.ഐയുടെയും സമരമുഖത്തെ സ്ഥിരം സാന്നിധ്യമായിരുന്നു. ‘ആലുവയുടെ ഗൗരിയമ്മ’ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.
തൃശൂരിൽ ടെക്സറ്റൈൽസ് കമ്പനിയിൽ ജീവനക്കാരിയായിരുന്ന അംബുജാക്ഷിയാണ് മുഹമ്മദ് എന്നയാളെ ജീവിത സഖാവാക്കി പിന്നീട് പാത്തുമ്മയായത്. ആലുവയിലെത്തി അശോകാ ടെക്സ്െറ്റെൽസിൽ കുറെനാൾ ജോലി നോക്കി. സി.പി.ഐ മഹിളാസംഘത്തിെൻറ താലൂക്ക് സെക്രട്ടറിയായിരുന്നു. രാഷ്ട്രീയം നോക്കാതെ പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ഇടപെടുമായിരുന്നു. കെ.ആർ. ഗൗരിയമ്മ, ഇ.കെ. നായനാർ, പി.കെ.വി, ഇ. ബാലാനന്ദൻ, സി. അച്യുതമേനോൻ എന്നിവരുമായും നേരിട്ട് സൗഹൃദമുണ്ടായിരുന്നു.
ആലുവ വാട്ടർ അതോറിറ്റിയിലെ നിർമാണം സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി പ്രവർത്തകർ മാത്രം കൈവശപ്പെടുത്തിയതിനെതിരെ നടന്ന സമരത്തിൽ പങ്കെടുക്കാൻ ദിവസവും പുലർച്ച ചൂണ്ടിയിൽനിന്ന് നടന്നാണ് പാത്തുമ്മ ആലുവയിലെത്തിയിരുന്നത്. സമരത്തിൽ അറസ്റ്റുണ്ടായപ്പോൾ ജാമ്യമെടുക്കാതെ ജയിലിൽ പോകാൻ പാർട്ടി തീരുമാനിച്ചു. വനിതയെന്ന നിലയിൽ പാത്തുമ്മയെ അറസ്റ്റിൽ നിന്നൊഴിവാക്കിയപ്പോൾ അവർ സമ്മതിച്ചില്ല. നേതാക്കൾ നിർബന്ധിച്ചപ്പോഴാണ് അവരെ പിന്മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.