ഒരു വ്യക്തി, ഒരു വസ്ത്രം, ഒരു ഷോപ്പിങ് ബാഗ്
text_fields21 ദിവസം നീളുന്ന ലോക്ഡൗണിനിടെ പലർക്കും പല അത്യാവശ്യ കാര്യങ്ങൾക്കും പുറത്തുപോകേണ്ടി വരും. അത് ഒരുപക്ഷേ ഭക്ഷ്യ സാധനങ്ങളോ മരുന്നോ വാങ്ങാൻ വേണ്ടിയാകും. ഒഴിച്ചുകൂടാനാകാത്ത അത്തരം പുറത്തിറങ്ങലുകൾക്കുമുമ്പ് ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
വ്യക്തി: -അത്യാവശ്യങ്ങൾക്ക് പുറത്തുപോകാൻ വീട്ടിൽനിന്നും ഒരാളെ തിരഞ്ഞെടുക്കുക. അവർ മാത്രം ഷോപ്പിങ്ങിനും മറ്റും പുറത്തുപോകെട്ട. പൂർണ ആരോഗ്യവാനായ ഒരാളെങ്കിൽ നല്ലത്. വയസായവരെയും ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും ഇതിൽനിന്നും ഒഴിവാക്കണം. അവശ്യ സാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രമായിരിക്കണം പുറത്തിറങ്ങേണ്ടത്. വ്യക്തി വീട്ടിലെത്തിയാൽ ഉടനെ തന്നെ കുളിച്ച് വൃത്തിയായി വേണം അകത്തേക്ക് പ്രവേശിക്കാൻ.
വസ്ത്രം: -പുറത്തുപോകുേമ്പാൾ ഒരേ വസ്ത്രമായിരിക്കണം സ്ഥിരമായി ഉപയോഗിക്കേണ്ടത്. അവ അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാതിരിക്കാൻ ശ്രമിക്കണം. സാധനങ്ങൾ വാങ്ങി തിരിച്ചെത്തി കഴിയുേമ്പാൾ പുറത്തുവെച്ചുതന്നെ വസ്ത്രങ്ങൾ അണുവിമുക്തമാക്കണം.
ഷോപ്പിങ് ബാഗ്: -ഒരു ഷോപ്പിങ് ബാഗ് മാത്രം എന്നും ൈകയിൽ കരുതുക. പുറത്തുേപാകുന്ന വ്യക്തിമാത്രം അവ ഉപയോഗിക്കുക. വീടിനകത്തേക്ക് കയറ്റാതെ പുറത്തുമാത്രം അവ സൂക്ഷിച്ചുവെക്കുക. മറ്റുള്ളവർ ആ ബാഗ് കൈകാര്യം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
പഴ്സ്-: ഒരു പഴ്സ് മാത്രമായിരിക്കണം എന്നും പുറത്തുപോകുേമ്പാൾ കരുതേണ്ടത്. എ.ടി.എം കാർഡും ഒന്നുതന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവ മറ്റാരും എടുക്കാത്ത തരത്തിൽ സൂക്ഷിക്കാനും ശ്രദ്ധിക്കണം.
വാഹനം: -പുറത്തുപോകുേമ്പാൾ സ്ഥിരമായി ഒരു വാഹനത്തിൽ തന്നെ പോകാൻ ശ്രമിക്കണം. കഴിവതും പൊതു വാഹനങ്ങളെ ആശ്രയിക്കാതിരിക്കുക. സ്വന്തം വാഹനം ഉപയോഗിക്കുേമ്പാൾ മറ്റുള്ളവർ ഈ വാഹനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പുറത്തുപോയി വന്നാലുടൻ വാഹനം അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വേണം പിന്നീട് ഉപയോഗിക്കാൻ.
യാത്ര: -ഒരു യാത്രയിൽ തന്നെ എല്ലാ കാര്യങ്ങളും ചെയ്തു തീർക്കാൻ ശ്രദ്ധിക്കണം. പലപ്പോഴായി പുറത്തുപോകുന്നത് ഒഴിവാക്കണം. ഓരോ ആവശ്യങ്ങൾക്കും ഓരോ യാത്ര നടത്തുന്നത് ജാഗ്രതക്കുറവിന് കാരണമാകും. പുറത്തുപോകുേമ്പാൾ വാങ്ങേണ്ട സാധനങ്ങളുടെയോ ചെയ്യേണ്ട കാര്യങ്ങളുടെയോ വിവരം രേഖപ്പെടുത്തി കൊണ്ടുപോകാം.
ഇവക്കുപുറമെ മൊബൈൽ ഫോൺ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. അഥവാ മൊബൈൽ ഫോൺ എടുത്തിട്ടുണ്ടെങ്കജിൽ അവ സാനിറ്റൈസർ ഉപയോഗിച്ച് തുടച്ചശേഷം മാത്രം ഉപയോഗിക്കണം.
ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൈയുറകൾ ധരിക്കുന്നത് അഭികാമ്യം. അവ കൃത്യമായി അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം.
ആൾക്കൂട്ടത്തിൽ തിക്കിതിരക്കാൻ നിൽക്കരുത്. കഴിവതും ആളുകളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. മാസ്കോ തൂവാലയോ ഉപയോഗിച്ച് മുഖം മറക്കാൻ ശ്രദ്ധിക്കുമല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.