നൂർ അഥവാ പ്രകാശം
text_fieldsകോഴിക്കോട് എനിക്ക് നൽകിയ പ്രകാശങ്ങളിൽ ഒന്നാമതായി ‘കുഞ്ഞ് നൂർ’ കടന്നുവരുന്നു. മതത്തിെൻറ അതിപ്രസരമുള്ള ഈ കെട്ട കാലത്ത് എെൻറ കുഞ്ഞേ, ഒരിക്കലും സ്വന്തം മതമെന്നും അന്യെൻറ മതമെന്നും ചൊല്ലി എെൻറ മനസ്സിന് നിലതെറ്റുകയില്ലെന്ന് എനിക്ക് ഉറപ്പുതരുന്നത് നീയാണല്ലോ! അങ്ങനെ നിലതെറ്റിയാൽ ആ നരകത്തിൽനിന്ന് ഒറ്റനിമിഷം കൊണ്ട് എന്നെ സമനിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നിെൻറ ആ വിളിയുടെ ഓർമമാത്രം മതിയാവും ‘ഇക്കാക്കാ...’ (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രെൻറ ‘പാഠപുസ്തകം’ എന്ന ഓർമപ്പുസ്തകത്തിൽ നിന്ന്)
നൂർ ജലീല എന്ന പെൺകുട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണിന്ന്. ജന്മനാൽ തന്നെയുള്ള 90 ശതമാനം വൈകല്യം തീർത്ത പരിമിതികൾ കഠിനാധ്വാനത്തിെൻറയും പ്രാർഥനയുടെയും പിൻബലത്തിൽ മാറ്റിമറിച്ച് അവൾ ഇന്ന് ലോകത്തോട് സംവദിച്ചുകൊണ്ടിരിക്കുന്നു. ദൈവം ഏറെ നൽകി അനുഗ്രഹിച്ചിട്ടും പരാതിപറയാൻ മാത്രം ശീലിച്ച സമൂഹത്തിെൻറ പൊതുബോധത്തോടാണ് അവൾ ക്രിയാത്മകമായി ഇന്ന് സംവദിച്ചുകൊണ്ടിരിക്കുന്നത്! പോയ കാലത്തിെൻറ കൈവഴികളിലെവിടെയോ വെച്ച് ‘കുഞ്ഞ് നൂർ’ ചോദിച്ചു; എല്ലാവർക്കും കൈമുട്ട് കഴിഞ്ഞ് നീളവും അഞ്ച് വിരലുകളും കാൽപാദവും ഒക്കെ ഉള്ളപ്പോൾ എനിക്ക് മാത്രമായി അതൊന്നും ഇല്ലാത്തതെന്താണ്? ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ‘ഇത്താത്ത’ ആയിഷ പറഞ്ഞു.
പ്രായമാവുേമ്പാഴാണ് കുഞ്ഞുങ്ങൾക്ക് കൈയും കാലുമൊക്കെ വളരുന്നത്; ചെറുപ്രായത്തിൽ ഇത്രയൊക്കെയേ വളരൂ! അത് കേട്ടപ്പോൾ ‘കുഞ്ഞുനൂർ’ ഏറെ സന്തോഷിച്ചു. എന്നാൽ, കാലം ആ കാത്തിരിപ്പിന് ഉത്തരം നൽകാതിരുന്നപ്പോൾ അവൾ വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ചു, അപ്പോൾ ഉപ്പ പഴയ പത്രങ്ങൾ എടുത്തുകൊണ്ടുവന്ന് അതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ, വേദനിക്കുന്നവരുടെ, അംഗപരിമിതരുടെ ചിത്രങ്ങളും വാർത്തകളും കാണിച്ചിട്ട് അവളോട് ചോദിച്ചു; ഈ ലോകത്ത് നീ മാത്രമാണോ ഇങ്ങനെ! അല്ല, എന്ന് അവൾ മറുപടി പറഞ്ഞു. പിന്നീട് അവളുടെ ഓരോ ചോദ്യത്തിനും ഉപ്പ മറുപടി നൽകിക്കൊേണ്ടയിരുന്നു. പത്രങ്ങളിലെ ചിത്രങ്ങൾ കാണുേമ്പാൾ അവർക്കുള്ള പ്രശ്നങ്ങൾ എനിക്ക് ഇല്ലല്ലോ, അപ്പോൾ അവെരക്കാൾ ഒരുപടി മുന്നോട്ടുപോകാൻ എനിക്ക് സാധിക്കില്ലേ എന്ന് അവൾ സ്വയം ചോദിച്ചുതുടങ്ങി. ഈ ചിന്ത നൽകിയ ആത്മവിശ്വാസത്തിലാണ് പിന്നീട് ‘നൂർ’ വളർന്നത്.
ചിത്രരചനയിലേക്ക്
പാട്ടും വയലിനും പ്രസംഗവും ചിത്രരചനയുമൊക്കെയാണ് പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ പ്രധാനമെങ്കിലും ചിത്രരചനയോടാണ് കൂടുതലിഷ്ടം. ഒരിക്കൽ ‘ഇത്താത്ത’ ആയിഷയുടെ െറക്കോഡ് ബുക്കിൽ അവിടെ കണ്ട ക്രയോൺസ് രണ്ട് കൈമുട്ടിെൻറ ഇടയിൽവെച്ച് വരക്കാൻ തുടങ്ങി. കുറച്ചധികം ചിത്രങ്ങൾ വരച്ചു. അതായിരുന്നു തുടക്കം. ചിത്രങ്ങൾ വരച്ച് റെക്കോഡ് പുസ്തകം ആകെ കുളമായപ്പോഴാണ് ഉമ്മയും ഉപ്പയും അത് കണ്ടത്. പക്ഷേ, ആരുമെന്നെ വഴക്കു പറഞ്ഞില്ല. വയ്യാത്ത കുട്ടി ആയതുകൊണ്ടാവും ആരും ഒന്നും പറയാതിരുന്നതെന്ന് വിചാരിച്ചിരിക്കുേമ്പാഴാണ് പിറ്റേന്ന് ഉപ്പ വെളുത്ത പേപ്പറും ക്രയോണുകളും വാട്ടർ കളറുകളുമായി വന്നത്. ഉപ്പ പറഞ്ഞു, മോള് വരച്ചു നോക്ക്; ഉപ്പയൊന്ന് കാണട്ടെ? ഉപ്പയുടെ ആ ചോദ്യവും നിൽപും കണ്ടപ്പോൾ ആദ്യം അമ്പരപ്പാണ് തോന്നിയത്. പക്ഷേ, അന്ന് തുടങ്ങിയ ശ്രമമാണ്. അഞ്ചാംക്ലാസിൽ പഠിക്കുേമ്പാഴാണ് സ്കൂൾ കുട്ടികൾക്കായി ഐ.സി.എസ്.എസി നടത്തിയ അഖിലേന്ത്യ ചിത്രരചന മത്സരത്തിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടിയത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ വരച്ചു. പല അംഗീകാരങ്ങളും തേടിവന്നു.
‘സ്കൈ ബ്ലൂ’ ആണ് ഇഷ്ട നിറം. എങ്കിലും ചിത്രരചനയിൽ കടും നിറങ്ങളോടാണ് താൽപര്യം. കാൻവാസിലാണ് രചന. പ്രകൃതിയെ ഏറെ ഇഷ്ടമായതിനാൽ പ്രകൃതിയെക്കുറിച്ച് പ്രകൃതിയുടെ മനോഹാരിത തുളുമ്പുന്ന ചിത്രങ്ങൾ നൂറിെൻറ ഭാവനയിൽ വിരിയുന്നു. ഓരോ നല്ല ചിത്രം കാണുേമ്പാഴും പുതിയ ചിത്രം വരക്കാനുള്ള ത്വര മനസ്സിൽ ഉയരാറുണ്ട്. പ്രകൃതി എല്ലാ നിറങ്ങളെയും ഉൾക്കൊള്ളുന്നു. പൂക്കളെയും പൂമ്പാറ്റകളെയും വരക്കുമ്പാൾ ഇത് അറിയാനാവും. സൂക്ഷ്മ നിരീക്ഷണത്തിൽ പ്രകൃതി സപ്തവർണങ്ങളുടെ മിശ്രിതമാണ്. ഇലകളാണ് മരങ്ങളുടെയും ചെടികളുടെയും സൗന്ദര്യം. ആയതിനാലാണ്രചനകളിൽ ഇലകൾ ധാരാളമായി കാണുന്നത്. പച്ച ഇലകൾ ജീവിതത്തിെൻറ വസന്തത്തെ സൂചിപ്പിക്കുന്നു. മനസ്സിൽ ദുഃഖംവരുന്ന സമയങ്ങളിൽ സർഗരചനക്ക് സ്വാഭാവികമായ അരങ്ങൊരുങ്ങും, കണ്ണിന് ഹൃദ്യമായ വല്ലതും മനസ്സിൽ കയറിപ്പറ്റിയാൽ വിശേഷിച്ചും! ഇപ്പോൾ വരക്കുന്ന ചിത്രങ്ങളെല്ലാം ‘റിയലിസ്റ്റിക്’ ൈശലിയിലുള്ളതാണ്. ഭാവിയിൽ ‘സർയലിസ്റ്റിക്’ രീതി പരീക്ഷിക്കണമെന്നുണ്ട്. എം.എഫ്. ഹുസൈനും രാജാ രവിവർമയും ആണ് ഇഷ്ടപ്പെട്ട ചിത്രകാരന്മാർ.
ശൈഖ് മുഹമ്മദിനെ നേരിൽ കാണാൻ ആഗ്രഹം
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻറാഷിദ് ആൽ മക്തൂമിെൻറ ഛായാചിത്രമാണ് ഇപ്പോൾ വരച്ചുകൊണ്ടിരിക്കുന്നത്. ശൈഖ് മുഹമ്മദിെൻറ ‘My vision’ എന്ന പുസ്തകമാണ് അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയാൻ ഇടയാക്കിയത്. ഒരു മികച്ച ഭരണാധികാരി, കവി, ഗ്രന്ഥകാരൻ എന്നീ വിശേഷണങ്ങൾക്കെല്ലാമുപരി ജനമനസ്സിൽ ഏറെ സ്വീകാര്യനായ അദ്ദേഹത്തെ നേരിൽക്കണ്ട് അദ്ദേഹത്തിെൻറ ഛായാചിത്രം സമർപ്പിക്കണമെന്നാണ് എെൻറ ആഗ്രഹം. ‘നൂർ’ പറഞ്ഞു നിർത്തി.
സേവനരംഗത്ത്
പാലിയേറ്റിവ് കെയർ രംഗത്ത് വളൻറിയറായി സേവനരംഗത്ത് ‘നൂർ’ ഏറെ സജീവമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ. അൻവർ ഹുസൈൻ പറഞ്ഞു. ഇവിടത്തെ കാൻസർ രോഗികളെ സന്ദർശിച്ച് പാട്ടുപാടി അവരെ സന്തോഷിപ്പിക്കാനും ആശ്വാസം പകരാനും കുശലാന്വേഷണം നടത്താനും ‘നൂർ’ ഏറെ ശ്രദ്ധിക്കുന്നു. കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ്സ് കോളജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയായ നൂറിന് സിവിൽ സർവിസ് നേടി ഇന്ത്യയിലെ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും സേവനം ചെയ്യാനാണിഷ്ടം. ബിരുദ പഠനത്തോടൊപ്പം സിവിൽ സർവിസ് പരിശീലനത്തിന് ചേരാനുള്ള തയാറെടുപ്പിലാണിപ്പോൾ. സേഹാദരി ഡോ. ആയിഷ ‘െഡൻറിസ്റ്റായി’ പ്രാക്ടിസ് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.