എലനോറും നതാലിയും പറയുന്നു; 'ഇനിയുമിവിടെ വരും, അധ്യാപകരായി...'
text_fieldsകോട്ടയം ജില്ലയിലെ ചാലുകുന്നിലെ ഹോളി ട്രിനിറ്റി ചർച്ച് സെമിത്തേരി, കോട്ടയം ബേക്കർ മെമ്മോറിയ ൽ ഹയർ സെക്കൻഡറി സ്കൂൾ, കുമരകം താജ്... പ്രപിതാമഹന്റെയും പിതാമഹന്റെയുമൊക്കെ സ്മരണകളിലൂടെയുള്ള യാത്രയിലാണിപ്പോൾ ബ്രിട്ടീഷ് സഹോദരികളായ എലനോർ ബേറ്റ്മാനും നതാലി ബേറ്റ്മാനും.
ഹെൻട്രി ബേക്കറിന്‍റെ മകൻ ജോർജ് ബേക്കറിന്‍റെ (കരി സായിപ്പ്) മകൻ റോബർട്ട് ജോർജ് അലക്സാണ്ടർ ബേക്കറിന്‍റെ (ആർ.ജി.എ ബേക്കർ) മകൾ പ ോളറ്റ് ബേക്കറിന്‍റെ മക്കളാണിവർ. ദ്വിശതാബ്ദി ആഘോഷിച്ച കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വികാരനിർഭര വരവേൽപാണ് ഇരുവർക്കും വ്യാഴാഴ്ച ലഭിച്ചത്. സ്കൂൾ സ്ഥാപകരുടെ പിൻമുറക് കാരുമായി സ്നേഹം പങ്കിടാൻ കുട്ടികളും അധ്യാപകരും മത്സരിച്ചു. പാട്ടുപാടിയും കുശലം പറഞ്ഞും ഇരുവരും കുട്ടികളുടെ മനംകവർന്നു.
ഹെൻട്രി ബേക്കറിന്‍റെ ഭാര്യയും സ്കൂൾ സ്ഥാപകയുമായ അമേലിയ െഡാറോത്തി ബേക്കറിന്‍റെ വഴിെയയാണ് ഇൗ പിൻതലമുറക്കാരുമെന്നത് മറ്റൊരു യാദൃച്ഛികത. എലനോർ ഇംഗ്ലണ്ടിലെ എസക്സിലും നതാലി ഹോേങ്കാങ്ങിലും അധ്യാപികമാരാണ്. 'ഞങ്ങളുടെ മുതുമുത്തശ്ശി തെളിച്ച അറിവിന്‍റെ വെളിച്ചം കെടാതെ നിലനിർത്തുന്ന ഇവിടത്തെ പുതുതലമുറ ഞങ്ങളുടെ മനസ്സ് കീഴടക്കി. ഇൗ സ്കൂളിൽ അധ്യാപികമാരായി പ്രവർത്തിക്കാൻ അതിയായ ആഗ്രഹം ഉണ്ട്. കുട്ടികളൊക്കെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ മിടുക്കരാണ്. പക്ഷേ, ഉച്ഛാരണമൊക്കെ ശരിയായി വരണം. അതിന് ഇവരെയും അധ്യാപകരെയും പരിശീലിപ്പിക്കാൻ ഇവിടേക്ക് വരണമെന്നുണ്ട്' -ഇംഗ്ലീഷ് അധ്യാപികയായ നതാലി പറഞ്ഞു.
ഹോളി ട്രിനിറ്റി സെമിത്തേരിയിൽ പിതാമഹന്മാരുടെ സ്മാരകത്തിൽ പ്രാർഥിച്ച ശേഷം സി.എം.എസ് കോളജും ബെഞ്ചമിൻ ബെയ്ലി സ്ഥാപിച്ച അച്ചടിശാലയുമൊക്കെ സന്ദർശിച്ച ശേഷമാണ് ഇവർ സ്കൂളിലെത്തിയത്. 'മുൻ തലമുറയുടെ സ്മരണകളിലൂടെയുള്ള സഞ്ചാരം ഏറെ സന്തോഷമാണ് നൽകിയത്. ഇൗ നാടിന്‍റെ മുന്നേറ്റത്തിൽ അവർ വഹിച്ച പങ്ക് ആളുകൾ ഒാർത്തെടുത്ത് പറഞ്ഞത് സന്ദർശനത്തിലെ മറക്കാനാകാത്ത അനുഭവമായി'- അഭിമാനത്തോടെ എലനോറിന്‍റെ വാക്കുകൾ. കുമരകം താജിലെ താമസം ഇരുവരെയും പ്രൗഢഗംഭീരമായ ഭൂതകാലത്തിലേക്കും കൂട്ടിക്കൊണ്ടു പോയി. പിതാമഹൻ ആർ.ജി.എ ബേക്കറിന്‍റെ പിതാവ് ജോർജ് ബേക്കറിന്‍റെ ബംഗ്ലാവായിരുന്നു ഇത്.
അമ്മ പോളറ്റ് ബേക്കർ ബാല്യകാലം ചെലവഴിച്ച ബംഗ്ലാവിലും വളപ്പിലുമെല്ലാം ചുറ്റിക്കറങ്ങി കൂട്ടിക്കൽ പ്ലാപ്പള്ളിയിലേക്കാണ് ഇവർ പോയത്. മുൻ തലമുറയുടെ സ്മരണകൾ പേറുന്ന കുട്ടിക്കാനം, തേക്കടി, മൂന്നാർ, കൊടൈക്കനാൽ എന്നിവിടങ്ങൾ കൂടി സന്ദർശിച്ച ശേഷമേ ഇംഗ്ലണ്ടിലേക്ക് മടങ്ങൂ. തെന്നിന്ത്യയിലെ എസ്റ്റേറ്റുകളുടെയും അതിലൂടെ ഇവിടത്തെ ബ്രിട്ടീഷ് കുടുംബങ്ങളുടെയും ചരിത്രം വിവരിക്കുന്ന 'ദി പാത്ത് ടു ദി ഹിൽസ്' എന്ന പുസ്തകത്തിന്റെ രചയിതാവ് ജോർജ് എബ്രഹാം പൊട്ടംകുളവും ഇവർക്കൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.