ആ പേരിെൻറ അവകാശികൾ ഞങ്ങൾ; ഹിന്ദുസ്ഥാൻ യൂനിലിവറിനെതിരെ നിയമനടപടിക്ക് ഇമാമി
text_fieldsബെംഗളൂരു: ഫെയർ ആൻഡ് ലൗലിയുടെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ യൂനിലിവറിനെതിരെ (എച്ച്.യു.എൽ) നിയമനടപടിയിലേക്ക് നീങ്ങുമെന്ന് പ്രമുഖ ഉപഭോക്തൃ ഉൽപ്പന്ന നിർമാതാക്കളായ ഇമാമി ലിമിറ്റഡ്. ഇരുണ്ട ചർമക്കാർക്കിടയിൽ തെറ്റായ സൗന്ദര്യ ധാരണകൾ പരത്തുന്നുവെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ ഹിന്ദുസ്ഥാൻ യൂനിലിവർ ‘ഫെയർ ആൻഡ് ലൗലി’യിലെ ഫെയർ എന്ന വാക്ക് ഉപേക്ഷിച്ച് ഗ്ലോ ആൻഡ് ലൗലി എന്നാക്കിയിരുന്നു. പുരുഷൻമാർക്കായി പുറത്തിറക്കിയ ഫെയർ ആൻഡ് ലൗലി ഫോർ മെൻ ‘ഗ്ലോ ആൻഡ് ഹാൻഡ്സം’ എന്നാക്കുകയും ചെയ്തിരുന്നു.
പുരുഷൻമാരുടെ ഗ്രൂമിങ് ഉത്പന്നങ്ങൾ നിർമിക്കുന്ന ‘ഫെയർ ആൻഡ് ഹാൻഡ്സം’ എന്ന ബ്രാൻറ് ഉടമകളാണ് ഇമാമി. ഇൗയിടെയാണ് അവർ ഫെയര്‍നെസ് ക്രീമിെൻറ പേര് ‘ഇമാമി ഗ്ലോ & ഹാന്‍ഡ്സം’ എന്ന് മാറ്റി ബ്രാന്‍ഡ് ഡിജിറ്റലായി ലോഞ്ച് ചെയ്തത്. ഗ്ലോ ആൻഡ് ഹാൻഡ്സം എന്ന പേരിലായിരിക്കും തങ്ങളുടെ മെൻസ് ക്രീം പുറത്തിറക്കുകയെന്ന് എച്ച്.യു.എൽ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇമാമി എത്തുകയായിരുന്നു.
എച്ച്.യു.എല്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇമാമി ലിമിറ്റഡ് അറിയിച്ചു. തങ്ങൾ ഗ്ലോ ആൻഡ് ഹാൻഡ്സം എന്ന പേര് മാറ്റിയതിന് ശേഷവും പുരുഷന്മാരുടെ ഫെയര്‍നസ് ക്രീം വിഭാഗത്തെ ‘ഗ്ലോ & ഹാന്‍ഡ്സം’ എന്ന പേരിലിറക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ യൂനിലിവറിെൻറ നീക്കം തങ്ങളെ ഞെട്ടിച്ചുവെന്ന് ഇമാമി പ്രതികരിച്ചു. തങ്ങളുടെ ബ്രാൻഡ് ഇമേജിനെ തകർക്കാനായി എച്ച്.യു.എൽ നിരന്തരം ശ്രമിക്കുകയാണെന്നും അവരുടെ ഇത്തരം പ്രവർത്തിയിൽ തങ്ങൾക്ക് അതിശയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തൊലി നിറത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ സൗന്ദര്യവർധക ഉൽപാദക കമ്പനികൾക്ക് വലിയതോതിൽ വിമർശനം നേരിടേണ്ടിവന്നിരുന്നു. ഫെയർ ആൻഡ് ലൗലിയുടെ തൊലിനിറത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെയായിരുന്നു വിമർശനമുയർന്നത്. അമേരിക്കയിൽ പൊട്ടിപുറപ്പെട്ട ബ്ലാക്ക്സ് ലൈവ്സ് മാറ്റർ എന്ന മൂവ്മെൻറ് ഇതിനൊരു വഴിത്തിരിവാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.