Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Engineer-Philip
cancel
camera_alt????????

തിരുവനന്തപുരം–അങ്കമാലി ദേശീയപാതയായ പഴയ എം.സി റോഡിൽ കൊട്ടാരക്കരക്കും അടൂരിനും മധ്യേ സ്​ഥിതിചെയ്യുന്ന ഏനാ ത്ത് പാലത്തിന് 2017 ജനുവരി പത്തിന് ബലക്ഷയമുണ്ടായി. തെക്കു നിന്നുള്ള രണ്ടാമത്തെ തൂണ് അടിയിൽ നിന്ന് മുറിഞ്ഞു മാറിയ താണ് കാരണം. അതുവഴിയുള്ള ഗതാഗതം നിരോധിച്ചു. സാങ്കേതിക വിദഗ്ധരെത്തി 12ന് കൂറ്റൻ ജാക്കികൾ ഘടിപ്പിച്ച് പാലത്തിന്‍ റെ ആ ഭാഗം ഉയർത്തി കേടുതീർക്കാനുള്ള ജോലികൾ തുടങ്ങി. സംസ്​ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്ന് എൻജിനീയറായി വിരമി ച്ച ഫിലിപ്പ് തൊഴിൽപരമായ കൗതുകം കൊണ്ട് ഇതിന്‍റെയൊക്കെ പടം എടുക്കാൻ വന്നതാണ്. 30 വർഷത്തോളം ഗൾഫ് രാജ്യങ്ങളിലെ പാലം അടക്കമുള്ള വൻകിട നിർമാണ സംരംഭങ്ങളിൽ സഹകരിച്ചതിന്‍റെ കൈത്തഴക്കവുമുണ്ട്.

ജോലികൾ തകൃതിയായി നടക്കുന് നു. പാലത്തിന് താഴെ ചീഫ് എൻജിനീയറും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും രംഗങ്ങൾ ചിത്രീകരിക്കാനെത്തിയ ടെലിവിഷൻ സ ംഘാംഗങ്ങളും എല്ലാം ഏതാണ്ട് 50ലധികം പേരുണ്ട്. എടുത്ത പടങ്ങളിലൊന്ന് കാമറയിൽ വലുതാക്കി നോക്കിയപ്പോൾ ഫിലിപ്പി ന്‍റെ മനസ്സിൽ അപകടഭീതി മിന്നി. പാലത്തിന്‍റെ സ്ലാബിനുകീഴെ അപകടത്തിൽപ്പെട്ട സ്​പാനുമായി ചേരുന്നിടത്തെ സ്​പ്ര ിങ്പാഡിൽ കണ്ട ലക്ഷണപ്പിശക്, ഉയർത്തൽ ജോലി ഇനിയും തുടർന്നാൽ തെക്കുഭാഗത്തെ സ്ലാബും ബീമും താഴേക്ക് പതിക്കുമെന്ന തിന്‍റെ സൂചനയായി വിലയിരുത്തി. പിന്നെ ഫിലിപ്പ് ഒന്നും ആലോചിച്ചില്ല. ഉടൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ വി ളിച്ചു. കാര്യങ്ങൾ ക്ഷമയോടെ കേട്ട അദ്ദേഹം പാലം ഉയർത്തൽ ഉടൻ നിർത്തിവെക്കാൻ ഉത്തരവിട്ടു. പിറ്റേന്ന് ചെന്നൈ ഐ.ഐ.ട ിയിലെ പ്രഫസറും പാലങ്ങളുടെ കേരള സർക്കാറിന്‍റെ കൺസൽട്ടന്‍റുമായ ഡോ. അരവിന്ദാക്ഷൻ എത്തി ഫിലിപ്പിന്‍റെ നിഗമനങ് ങൾ അപ്പാടെ ശരി​െവച്ചു. പക്ഷേ, ഫിലിപ്പ് അപ്പോഴും ഇരുട്ടത്തു നിന്നു.

പിന്നീട് മേയ് 18ന് തൂണുകളുടെ നിർമാണമെല്ല ാം കഴിഞ്ഞ് പാലം ഉയർത്താൻ ആരംഭിച്ചു. ഒരു ഘട്ടത്തിൽ കൃത്യമായി ഈ തൂണ് അന്ന് ഫിലിപ്പ് പ്രവചിച്ചതു പോലെ കിഴക്കോട്ട് ചരിഞ്ഞു. കൂറ്റൻ ഇരുമ്പ് പാളങ്ങൾ കൊണ്ട് നിർമിച്ച ചുറ്റുവേലിയിൽ തട്ടി അതങ്ങനെ നിന്നു; ഒരു വാഴനാരിന്‍റെ പോലും സുരക്ഷിതത്വമില്ലാതെ. ജനുവരി 12ന് പാലം ഉയർത്തിയിരുന്നെങ്കിൽ അന്ന് കീഴെ നിന്നവരെല്ലാം ചതഞ്ഞ് മരിക്കുമായിരുന്നു. പാലം പൂർണമായും പുതുക്കിപ്പണിയേണ്ടി വരുമായിരുന്നു. നഷ്​ടപരിഹാരവും പുതിയ പാലത്തിനും മുതൽ മുടക്കുമായി ശതകോടികൾ കണ്ടെത്തി വരുമായിരുന്നു. എല്ലാം ഒഴിവാക്കിയത് ഫിലിപ്പെന്ന കറതീർന്ന സാങ്കേതിക വിദഗ്​ധന്‍റെ സമയോചിത ഇടപെടൽ. ഈ ഫിലിപ്പിനോട് നമ്മുടെ അധികാരി കഴിഞ്ഞ അര വ്യാഴവട്ടമായി കാണിക്കുന്നത് സമാനതകളില്ലാത്ത നീതികേടാണ്. അക്കഥയിങ്ങനെ...
************************************************************
സംസ്​ഥാന പൊതുമരാമത്ത് വകുപ്പിൽ ഓവർസീയറായി 1977ൽ ജോലിയിൽ കയറിയതാണ് ഫിലിപ്പ്. വകുപ്പിലെ മാമൂലകളോടും ചട്ടപ്പടി രീതികളോടും മടുപ്പ് തോന്നിയപ്പോൾ ഗൾഫിലേക്ക് ചേക്കേറി. ഇക്കാലത്തിനിടെ അമേരിക്കയിൽ നിന്ന് ബി.എസും പാനമയിൽ നിന്ന് എൻജിനീയറിങ്ങിൽ എം.എസും സ്വന്തമാക്കി. വാസ്​തുവിദ്യയിൽ ആറൻമുള ഗുരുകുല വിദ്യാപീഠത്തിൽ നിന്ന് ഡിപ്ലോമയും നേടി. കുടിവെള്ളം, കെട്ടിട നിർമാണം, ആശുപത്രി, കനാൽ, േബ്രക്ക് വാട്ടർ, ഭൂകമ്പ പ്രതിരോധം, െഡ്രഡ്ജിങ്, അണക്കെട്ട്, റോഡ് തുടങ്ങിയ വൻകിട നിർമാണങ്ങളിലെ അനുഭവസമ്പത്തും ലോകോത്തര സാങ്കേതികവിദ്യയുമായി താദാത്​മ്യപ്പെട്ടതിന്‍റെ ആത്മവിശ്വാസവുമായി നാട്ടിൽ ബിസിനസ്​ സംരംഭം തുടങ്ങാൻ 90കളുടെ ആദ്യംതന്നെ ഫിലിപ്പ് മനസാ ഉറച്ചു.

Engineer-Philip

അറേബ്യൻ മരുഭൂമിയിലെ ചൂടിൽ ഉരുകിയൊലിച്ചും വെന്തു വിയർത്തും സമ്പാദിച്ചതൊക്കെയും നാട്ടിൽ ഭൂമിയാക്കി മാറ്റി. നാട്ടിലുള്ള മണ്ണ് ചതിക്കില്ലെന്ന വിശ്വാസത്തോടെ, സമ്പാദിച്ച സ്വത്തിന്‍റെ മൂല്യം വർഷാവർഷം ഉയരുന്നത് കണ്ട ആത്മവിശ്വാസത്തിന്‍റെ പിൻബലത്തിൽ പുതിയ ബിസിനസ്​ ആശയങ്ങൾ മനസ്സിൽ നാമ്പിട്ടു. 56ാം വയസ്സിൽ സംസ്​ഥാന സർവിസിൽനിന്നും രണ്ടു വർഷം കഴിഞ്ഞ് വിദേശത്തുനിന്നും വിരമിച്ചപ്പോൾ ഈ സ്​ഥാപനങ്ങൾക്ക് മൂർത്തത നൽകാനുള്ള ശ്രമങ്ങൾ തുടങ്ങി. ബഹുനില കെട്ടിടങ്ങളുടെ ശൗചാലയങ്ങളുടെ ചോർച്ച തടയൽ, ജലശുദ്ധീകരണം, കിണർ റീചാർജിങ്​, മഴവെള്ള സംഭരണം, പാലങ്ങളുടെ ആയുസ്സ്​​ വർധിപ്പിക്കാനുള്ള സാങ്കേതികത, മണൽ കുറച്ചുള്ള നിർമിതി, മഴയിൽനിന്ന് കെട്ടിടങ്ങളെ സംരക്ഷിക്കാനുള്ള ചെലവു കുറഞ്ഞതും നൂതനവുമായ രീതി... ആശയങ്ങളുടെ ഭണ്ഡാരവുമായാണ് പ്രവാസ ജീവിതം മതിയാക്കി ഫിലിപ്പ് നാട്ടിലെത്തിയത്. പത്തനംതിട്ട സിവിൽ സ്​റ്റേഷനിലെ നിത്യശാപമായിരുന്ന ശൗചാലയ ചോർച്ച എന്നന്നേക്കുമായി അടച്ചതും ജില്ലാ ജഡ്ജി നേരിട്ടെത്തി ഫിലിപ്പിന് അഭിനന്ദനക്കത്ത് നൽകിയതും ഈ സാങ്കേതികവിദ്യ ഇന്ന് വൻകിട ഫ്ലാറ്റ്​ നിർമാതാക്കൾ വ്യാപകമായി ഉപയോഗിക്കുന്നതും ഈ എൻജിനീയറുടെ വൈഭവത്തി​​െൻറ സാക്ഷ്യപത്രമാണ്. പേറ്റൻറ്​ എടുക്കാൻ തയാറായിരുന്നെങ്കിൽ ഫിലിപ്പിന്‍റെ ജീവിതംതന്നെ ഇന്ന് മറ്റൊന്നായേനെ.

കെട്ടിടങ്ങളുടെ ചോർച്ച അവസാനിപ്പിക്കുന്നതു മുതൽ ഓരുജല ശുദ്ധീകരണം വരെയുള്ള നിരവധി സാങ്കേതിക വിദ്യകൾ സമന്വയിപ്പിക്കുന്ന സാ​​​േങ്കതിക സ്​ഥാപനം ആയിരുന്നു മനസ്സിൽ. 2013 ഒക്ടോബറിൽ അതിനുള്ള പ്രയത്​നങ്ങൾ തുടങ്ങി. പത്തനംതിട്ട മങ്കുഴി കവലയിലെ പൊന്നുംവില ലഭിക്കുന്ന രണ്ടേക്കർ ഭൂമിയുടെ ആധാരവും വിശദ പദ്ധതി രേഖകളുമായി ഒരു ദേശസാത്കൃത ബാങ്കിന്‍റെ അടൂർ ശാഖയെ സമീപിച്ച ഫിലിപ്പ് ആവശ്യപ്പെട്ടത് മൂന്നു കോടി. അന്നത്തെ വിലക്ക് പത്ത്​ കോടി ലഭിക്കുന്ന ഭൂമിയുടെ ഈടിൽ അഞ്ച് കോടി വരെ നൽകാമെന്ന് ബാങ്ക് അധികൃതർ. രണ്ടേക്കർ ഭൂമിയു​െടയും ഇരുനില വീടി​​​െൻറതുമായി അഞ്ച് പ്രമാണങ്ങൾ ബാങ്കിൽ സമർപ്പിച്ച്​ വായ്​പത്തുകക്കായി കാത്തിരുന്നു. ഇതിനിടയിൽ കൈയിലുണ്ടായിരുന്ന സമ്പാദ്യമായ 1.75 കോടിയും പലിശക്ക് വാങ്ങിയ പണവുമെല്ലാം ഇറക്കി സ്​ഥാപനത്തിന്‍റെ അടിസ്​ഥാന ജോലികൾ പൂർത്തിയാക്കി. അഞ്ചുമാസം കഴിഞ്ഞപ്പോൾ ബാങ്കിൽനിന്ന് തുക അനുവദിച്ചുവന്നു. കേവലം 50 ലക്ഷം രൂപ മാത്രം! ശേഷിക്കുന്ന വായ്പാ തുകയെപ്പറ്റി ബാങ്ക് മൗനം പാലിച്ചപ്പോൾ വാങ്ങിയ കടം വീട്ടാൻ വട്ടിപ്പലിശക്കാരെ ആശ്രയിച്ചു. കാലംപോകെ ജീവനക്കാരെല്ലാം സ്​ഥാപനത്തെ വിട്ടുപോയി. കടം കയറി മുടിഞ്ഞ ഫിലിപ്പിന്‍റെ സ്​ഥാപനം സ്​ഥിതി ചെയ്തിടം ഒരു സ്വപ്നം എരിഞ്ഞടങ്ങിയ പട്ടടയായി മൂകതയിലലിഞ്ഞു കിടക്കുന്നു. ഇതിനിടെ ഫിലിപ്പ് ബാങ്കിൽ സമർപ്പിച്ച പദ്ധതികൾ ചോർന്നുകിട്ടിയവർ അവ നടപ്പാക്കി കോടീശ്വരന്മാരായി.

വഞ്ചനയുടെ നാൾ വഴി
2013 നവംബറിൽ വിശദ പദ്ധതിരേഖകളും ഭൂമിയുടെ ആധാരവുമായി അപേക്ഷ നൽകിയ ഫിലിപ്പിനെ ബാങ്കിന്‍റെ തിരുവനന്തപുരം ഓഫിസിലെ ഉന്നതൻ വിളിപ്പിച്ചു. അക്കഥ ഫിലിപ്പ് തന്നെ പറയട്ടെ.. ‘‘അദ്ദേഹം േപ്രാജക്ടിന്‍റെ പേജുകളും വസ്​തുവിന്‍റെ ആധാരങ്ങളും വിശദമായി പരിശോധിച്ചശേഷം പറഞ്ഞു: ‘‘എന്തിന് മൂന്നു കോടിയാക്കണം, അഞ്ചു കോടി തരാം. േപ്രാജക്ട് റിപ്പോർട്ട് ഒന്ന് വിപുലപ്പെടുത്തിത്തരൂ. ഒരുപാട് സാധ്യതകളുള്ള ആകർഷകമായ ഈ പദ്ധതികൾക്ക് പണം ഒരു തടസ്സമേ ആവില്ല.’’ വിപുലപ്പെടുത്തിയ േപ്രാജക്ട് റിപ്പോർട്ടുമായി നവംബർ ഒടുവിൽ അദ്ദേഹത്തെ വീണ്ടും കണ്ടു. അപ്പോഴും അദ്ദേഹം പറഞ്ഞ ആ വാക്കുകൾക്ക് പിന്നിലെ ആർത്തിയും പിന്നീട് വരാനിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയും എനിക്കന്ന് മനസ്സിലായില്ല.

enathu-bridge
ഏനാത്ത് പാലം


‘‘നോക്കൂ ഫിലിപ്പ്’ മൂന്നു കോടി ആവശ്യപ്പെട്ടിടത്ത് ഞാൻ താങ്കൾക്ക് തരാൻ പോകുന്നത് അഞ്ചു കോടിയാണ്. ഇതിൽ രണ്ടുകോടി രൂപ ബ്ലേഡ് പലിശക്ക് നൽകിയാൽ മാത്രം പോരേ, ഈ മൂന്നു കോടി അടച്ചു തീർക്കാൻ? ക്രിസ്​മസ്​ സമ്മാനമായി ഞാൻ പണം അനുവദിച്ചു തരാം.’’ ശതമാനക്കണക്കിൽ കൈക്കൂലി ആവശ്യപ്പെട്ടതാണോ എന്നൊരു സംശയം എനിക്കുണ്ടായി. ഞാൻ പുറത്തിറങ്ങി, അവിടത്തെത്തന്നെ എ​​െൻറ സുഹൃത്തുക്കളായ ചില ഓഫിസർമാരോട് ഇക്കാര്യം ചർച്ചചെയ്തു. അങ്ങനെയൊന്നും ആവില്ലെന്ന് അവർ പറഞ്ഞപ്പോൾ വിശ്വസിച്ച് മടങ്ങിപ്പോന്നു. കഴിഞ്ഞ ഏഴു വർഷമായി ഞാൻ അനുഭവിക്കുന്ന യാതനകളിൽനിന്ന് എനിക്ക് മനിസ്സിലായി, ആ ഉദ്യോഗസ്​ഥനെ വിലയിരുത്തുന്നതിൽ എനിക്കും ആ സഹ ഉദ്യോഗസ്​ഥർക്കും തെറ്റുപറ്റിയെന്ന്. കഴുത്തോളം ശതമാന കൈക്കൂലിയിൽ മുങ്ങിയ പൊതുമരാമത്ത് വകുപ്പിൽ അതിന്‍റെ ഒരു ചെറു തുള്ളി പോലും സ്വന്തം ശരീരത്തിൽ പുരളാതെ പണിയെടുത്തവനാണ് ഞാൻ. കൈക്കൂലി കൊടുത്തൊരു വായ്പ തരപ്പെടുത്തൽ എനിക്ക് സങ്കൽപിക്കാനാവുമായിരുന്നില്ല.

അദ്ദേഹം പറഞ്ഞ വാക്ക് വിശ്വസിച്ച് ഞാൻ സ്​ഥാപനത്തിന്‍റെ അടിസ്​ഥാന സൗകര്യങ്ങൾ ഒരുക്കാൻ തുടങ്ങി. തൊഴിലാളികളെ നിയമിച്ചു. കൈയിലുണ്ടായിരുന്ന മുഴുവൻ പണവും കടം വാങ്ങിയതും ഇതിനുവേണ്ടി ചെലവഴിച്ചു. ഡിസംബറിൽ പണം തന്നില്ല. സമർപ്പിച്ചതിൽ പല ഡോക്യുമ​​െൻറ്​സും ഇല്ലെന്ന് പറഞ്ഞ് മുകളിൽനിന്ന് അന്വേഷണ കുത്തൊഴുക്കായി. അവയെല്ലാം സമയാസമയം തിരുവനന്തപുരത്തെത്തി സമർപ്പിച്ചു. വായ്പ മാത്രം അനുവദിച്ചില്ല. ‘‘അഞ്ചു കോടി പറ്റില്ല. മൂന്നു കോടി തരാം പദ്ധതി പുനഃക്രമീകരിച്ച് സമർപ്പിക്കൂ’’ -അവർ നിലപാട്​ മാറ്റി. ഞാനതും ചെയ്തു. പിന്നീടത് രണ്ടു കോടിയും ഒരു കോടിയും 50 ലക്ഷവുമായി. ഒടുവിൽ 2014 മേയിൽ 50 ലക്ഷം രൂപ അനുവദിച്ചുതന്നു.

ഇക്കാലത്തിനിടെ ഞാൻ ബാങ്കി​​െൻറ വാക്ക് വിശ്വസിച്ച് ഒന്നേ മുക്കാൽ കോടിയുടെ കടക്കാരനായി. ഉള്ളതെല്ലാം പണയപ്പെടുത്തി. നാട്ടിലെ മുഴുവൻ പലിശക്കാരിൽനിന്നും കടം വാങ്ങി. ആകെ തകർന്നു. സ്വന്തമെന്നു പറയാൻ ഒന്നും ബാക്കിയില്ലാത്തവനായി. കമ്പനിയിലെ തൊഴിലാളികൾ സ്വയം പിരിഞ്ഞുപോയി. കമ്പനി നിൽക്കുന്ന ഭൂമി മറ്റൊരു ബാങ്കിൽ പണയപ്പെടുത്തി 50 ലക്ഷത്തി​​െൻറ പലിശ അടച്ചു. 50 ലക്ഷം തന്ന സ്​ഥാനത്ത് ഇതിനകം പലിശയിനത്തിൽ മാത്രം 25 ലക്ഷം അടച്ചുകഴിഞ്ഞു. ഇനിയും 79 ലക്ഷം അടക്കാൻ ബാക്കിയുണ്ട്​.

ഞാൻ നൽകിയിട്ടുള്ളത് അഞ്ച്​ പ്രമാണങ്ങളാണ്. ഇവയിൽ ഒന്നോ രണ്ടോ എണ്ണം ബാങ്ക് എടുത്തിട്ട് ബാക്കി വിട്ടുതന്നാൽ എനിക്ക് ആ ഭൂമി വിറ്റ് ഈ തുക അടക്കാം. എല്ലാ ഇടപാടുകളും തീർത്ത് മനസ്സമാധാനത്തോടെ ജീവിക്കാം. പക്ഷേ, മുഖ്യമന്ത്രിയും ഗവർണറും ഓംബുഡ്സ്​മാനും കടാശ്വാസ കമീഷനുമെല്ലാം ഇതുതന്നെ ആവശ്യപ്പെട്ടിട്ടും ബാങ്ക് ചെവിക്കൊള്ളാൻ തയാറല്ല. ഞങ്ങളുടെ കക്ഷത്ത് കയറിയ ആധാരങ്ങൾ കക്ഷിക്ക് വിട്ടുകൊടുക്കുന്ന പതിവില്ല ഇതാണ് ആ ബാങ്കിലെതന്നെ ഒരു സ​ുഹൃത്ത്​ പറഞ്ഞ വാക്കുകൾ. ദേശസാൽകൃത സംവിധാനത്തി​​െൻറ നടത്തിപ്പുകാരിൽ നിന്നുണ്ടായ ചതിയുടെ കഥ പറഞ്ഞു പോക​െവ ഫിലിപ്പിന്‍റെ ഉള്ളുരുകിയ ഒരു തുള്ളി കണ്ണിൽനിന്ന് ഒഴുകി.

പോരാട്ടങ്ങളുടെ തുടർക്കഥകൾ
ബാങ്കിന്‍റെ ഡിവിഷനൽ മാനേജരെ കാണാൻ പലവട്ടം തിരുവനന്തപുരത്ത് പോയി. അനുവാദം കിട്ടിയില്ല. ഫിലിപ്പിനെ ചതിച്ചതാണെന്ന് താഴെയുള്ള ഉന്നത ഉദ്യോഗസ്​ഥർ പറഞ്ഞു. അവിടെനിന്ന് നീതി കിട്ടില്ലെന്ന് വന്നപ്പോൾ 2016ൽ ബാങ്കിങ്​ ഓംബുഡ്സ്​മാനെ സമീപിച്ചു. വായ്പ സംഖ്യയുടെ 24 ഇരട്ടി മൂല്യമുള്ള ഭൂമിയിൽ പിടിച്ചു​െവച്ച് കടക്കെണിയിൽ കുടുക്കുന്നത് കടുത്ത കുറ്റകൃത്യമാണെന്ന് ആദ്യദിവസം അഭിപ്രായപ്പെട്ട ഓംബുഡ്സ്​മാൻ പിറ്റേന്ന് അഭിപ്രായം മാറ്റി. ഓംബുഡ്സ്​മാൻ മുമ്പാകെ വിചാരണക്ക് ഹാജരായ ഉന്നതോദ്യോഗസ്​ഥരുടെ മുഖത്ത് തലേന്ന് കണ്ട ഭാവമല്ലായിരുന്നു അന്ന്.
Engineer-Philip
എ​​െൻറ വായ്പ ഇതിനകം നോൺ പെർഫോമിങ്​ അസറ്റ് (എൻ.പി.എ) എന്ന വിഭാഗത്തിലേക്ക് ബാങ്ക് മാറ്റിയിരുന്നു. 3,37,000 രൂപ മാർച്ച് 31 ന് മുമ്പ് അടച്ചാൽ എൻ.പി.എ നില മാറ്റി ഭൂമി ഭാഗികമായി തിരികെ തരാമെന്ന് ഓംബുഡ്സ്​മാനിൽ ബാങ്ക് സമ്മതിച്ചു. അത്രയും പണം കണ്ടെത്താൻ കഴിയുന്ന സ്​ഥിതിയിൽ ആയിരുന്നില്ല ഞാൻ. രണ്ടു മാസത്തിനുശേഷം ജൂണിൽ 6.15 ലക്ഷം അടച്ചു. പക്ഷേ, മാർച്ച് 31ന് മുമ്പ് അടക്കാത്തതിനാൽ ഭൂമി വിട്ടുതരാൻ കഴിയില്ലെന്ന നിലപാടിലേക്ക് മാറി ബാങ്ക്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. 20 മിനിറ്റുനേരം അദ്ദേഹം പറയാനുള്ളതെല്ലാം കേട്ടു. അദ്ദേഹത്തി​​െൻറ ഇടപെടലും പാഴായി. മന്ത്രിമാരായ തോമസ്​ ഐസക്കും ജി. സുധാകരനും ഇ.പി. ജയരാജനും എനിക്കുവേണ്ടി നടത്തിയ ശ്രമങ്ങളും പാഴായി. ഇവക്കെല്ലാം മീതെയാണ് തങ്ങളെന്ന നിലപാടുമായി നിൽക്കുകയായിരുന്നു ബാങ്ക്.

പിന്നീട് ഗവർണർ ജ. പി. സദാശിവത്തിന് മുന്നിൽ ഇതെല്ലാം അവതരിപ്പിച്ചു. സുപ്രീംകോടതി മുൻ ന്യായാധിപനായ അദ്ദേഹം കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ പരിഗണനക്കായി വിട്ടു. കേന്ദ്ര ധനകാര്യ സെക്രട്ടറി ബാങ്കിന്‍റെ വിജിലൻസ്​ വിഭാഗത്തെ അന്വേഷണച്ചുമതല ഏൽപിച്ചു. നാലു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. സെൻട്രൽ വിജിലൻസ്​ കമീഷനോ സി.ബി.ഐയോ അന്വേഷിച്ചാൽ മാത്രമേ എന്നെ ഈ വിധം കുത്തുപാളയെടുപ്പിച്ചതിനു പിന്നിലെ യഥാർഥ ശക്​തികൾ പുറത്തു വരൂ.’’ ഫിലിപ്പ്​ പറഞ്ഞു നിർത്തി. സ്വന്തമെന്ന് പറയാൻ ഭാര്യയും രണ്ടു മക്കളും മാത്രം. പ്രവാസജീവിത കാലത്ത് സമ്പാദിച്ചതൊക്കെയും ഒരു സർക്കാർ സംവിധാനത്തിന്‍റെ നടത്തിപ്പുകാരുടെ പണക്കൊതിയിൽപ്പെട്ട് നഷ്​ടമായ ഫിലിപ്പ് നീതി തേടി അലയുകയാണ്, അക്ഷരാർഥത്തിൽ. ഈ അലച്ചിലിന്‍റെ ഇടവേളയിലാണ് ഫിലിപ്പ് അന്ന് ദൈവത്തിന്‍റെ കണ്ണുകളും കാമറയുമായി ഏനാത്ത് പാലത്തിലെത്തിയത്. ആ മഹാപുണ്യത്തിനെങ്കിലും നമ്മൾ ഈ മനുഷ്യനോട് നീതി കാണിക്കേണ്ടതല്ലേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:enathu bridgeEngineer PhilipNRI EngineerLifestyle News
News Summary - Engineer Philip NRI Engineer Enathu Bridge -Lifestyle News
Next Story