പ്രജ്ഞാൽ എന്ന പ്രകാശം...
text_fields‘ഈ ലോകത്തിലെ നല്ലതും മനോഹരവുമായ വസ്തുക്കൾ കാണാനോ സ്പർശിക്കാനോ ആവില്ല, അവ ഹൃദയം ക ൊണ്ട് അനുഭവിച്ചുതന്നെ അറിയണം’- അകക്കണ്ണിൻ വെളിച്ചത്തിലൂടെ ലോകത്തെ ഒന്നാകെ പ്രചോദ ിപ്പിച്ച ഹെലൻ കെല്ലറുടെ വാക്കുകൾ. ഇതേ വാക്കുകൾതന്നെ സ്വന്തം ജീവിതത്തിലൂടെ തെളിയി ക്കുന്ന ഒരാൾ നമുക്കിടയിലുമുണ്ട് -പ്രജ്ഞാൽ പാട്ടീൽ. പൂർണമായും കാഴ്ചശേഷിയില്ലാത്ത രാ ജ്യത്തെ ആദ്യ ഐ.എ.എസുകാരി.
എറണാകുളം ജില്ലക്കാർക്ക് അഭിമാനം പകർന്ന് ഈ നാട്ടിലാണ ് അവർ അസി. കലക്ടറായി പരിശീലനം നേടുന്നത്. ആത്മവിശ്വാസവും അർപ്പണബോധവും നിരന്തര പരിശ്രമവും ഉണ്ടെങ്കിൽ എത്തിപ്പിടിക്കാൻ സാധിക്കാത്തതായി ഒന്നുമില്ലെന്നതിന്റെ ഉദാ ഹരണമാണ് പുണെക്കാരി പ്രജ്ഞാലിന്റെ ജീവിതം. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ആഗ്ര ഹങ്ങൾക്ക് പിറകെ പോവാനും മോഹിച്ചത് സ്വന്തമാക്കാനും ആർക്കും സാധിക്കുമെന്നും അവർ അടി വരയിടുന്നു.
ആറാം വയസ്സിൽ മാഞ്ഞ നിറങ്ങൾ
പ്രജ്ഞാലിന്റെ ജീവിതത്തിൽ അന്നുവരെ കണ്ട നിറങ്ങളെല്ലാം മാഞ്ഞുപോയി, പകരം കൂരിരുട്ടിന്റെ കറുപ്പ് പടർന്നത് ആറാം വയസ്സിലാ ണ്. കഠിനമായ സൂര്യപ്രകാശത്തിൽ കാഴ്ച മെല്ലെമെല്ലെ മങ്ങിത്തുടങ്ങി. ഒരു നാൾ ഉറക്കത്തിൽനിന്ന് കണ്ണുതുറന്നത് ഇരുട്ടിലേക്ക്. ചികിത്സക്കും ശസ്ത്രക്രിയക്കുമൊന്നും തിരിച്ചുനൽകാനാവാത്തവിധം ഒരു കണ്ണിലെ പ്രകാശം കെട്ടു പോയി.
അധികം വൈകാതെ സുഹൃത്തിനു സംഭവിച്ച ഒരു കൈയബദ്ധം ആ പെൺകുട്ടിയുടെ മറ്റേ കണ്ണിന്റെ കാഴ്ചയും കവർന്നു. തുടക്കത്തിൽ തളർന്നുപോയ പ്രജ്ഞാൽ പക്ഷേ വിധിയെ പഴിച്ചിരിക്കാൻ ഒരുക്കമല്ലായിരുന്നു. ബ്ലൈൻഡ് സ്കൂളിൽ ചേർന്ന് ബ്രെയിലി ലിപി പഠിച്ചു. അമ്മ ജ്യോതിയായിരുന്നു ഗുരുവും സുഹൃത്തും വഴികാട്ടിയുമെല്ലാം. ആദ്യനാളുകൾ കഠിനമായ പരീക്ഷണത്തിേൻറത് ആയിരുെന്നന്ന് പ്രജ്ഞാൽ ഓർക്കുന്നു. സാധാരണ കുട്ടികൾ പഠിക്കുന്നതിെനക്കാൾ ഏറെയിരട്ടി സമയവും അധ്വാനവും ചെലവഴിക്കേണ്ടി വന്നിരുന്നു അവൾക്ക്.
രാത്രി ഏറെ വൈകിയും അമ്മ വായിച്ചുകൊടുക്കുന്നത് അവൾ സ്വന്തം ഭാഷയിലേക്ക് പകർത്തിയെഴുതി. കഠിന പ്രയത്നം വെറുതെയായില്ല. പ്ലസ് ടു പരീക്ഷയിൽ 85 ശതമാനം മാർക്കോടെ മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ പൊളിറ്റിക്കൽ സയൻസിന് ചേർന്നു. തുടർന്ന് ജെ.എൻ.യുവിൽ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി, എം.ഫിൽ എന്നീ ഉന്നത ബിരുദങ്ങളും.
പഠിക്കുന്ന കാലത്തെപ്പോഴോ കൂട്ടുകാരിയിൽനിന്ന് കേട്ട വാക്കുകളാണ് സിവിൽ സർവിസ് എന്ന സ്വപ്നത്തിന്റെ വിത്ത് പ്രജ്ഞാലിന്റെ ഹൃദയത്തിൽ പാകിയത്. മെല്ലെ മെല്ലെ വിത്ത് മുളച്ചപ്പോൾ അവളതിന് വെള്ളവും വളവും നൽകി. കഠിനാധ്വാനം കൈമുതലാക്കി 2016ൽ ആദ്യ തവണ സിവിൽ സർവിസ് എഴുതി. 773ാം റാങ്ക് നേടി ഇന്ത്യൻ റെയിൽവേ സർവിസിലേക്ക്. അക്കൗണ്ട്സ് സർവിസിൽ ആയിരുന്നു നിയമനമെങ്കിലും പൂർണമായി കാഴ്ച ഇല്ലാത്തത് മൂലം ജോലി ലഭിച്ചില്ല.
മനസ്സ് തളർന്നെങ്കിലും അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ പ്രജ്ഞാലിലെ പോരാട്ടക്കാരി അനുവദിച്ചില്ല. അടുത്തവർഷം വീണ്ടുമെഴുതി. ഇത്തവണ 124 എന്ന തിളക്കമാർന്ന റാങ്കോടെ ഐ.എ.എസ് പട്ടികയിൽതന്നെ ഇടം പിടിച്ചു. മസൂറിയിലെ പരിശീലനത്തിനുശേഷം കൊച്ചിയുടെ മണ്ണിലേക്ക്. ഉൾക്കാഴ്ചയുടെ തീവ്രതയിൽ ഈ നാടിന്റെ പ്രശ്നങ്ങളെ അനുഭവിച്ചറിയാൻ ശ്രമിച്ചു.
പരിശീലന കാലയളവ് േമയിൽ അവസാനിക്കുമ്പോൾ പ്രജ്ഞാൽ എന്ന 30കാരിക്ക് പങ്കുവെക്കാനുള്ളത് നല്ല നല്ല അനുഭവങ്ങളാണ്. ഈ നാടിനെയും നാട്ടുകാരെയും ഏറെ ഇഷ്ടപ്പെടുന്ന അസി. കലക്ടർക്ക് പിന്തുണയുമായി സഹപ്രവർത്തകരെല്ലാമുണ്ട്. നാട്ടുകാരും വലിയ സഹകരണവും സ്നേഹവുമാണ് പ്രകടിപ്പിക്കുന്നതെന്ന് അവർ ചിരിയോടെ പറയുന്നു. കാഴ്ചയില്ലാത്തതിന്റെ പേരിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പ്രളയകാലം തന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത ഏടായിരുെന്നന്ന് പറയുമ്പോൾ ആ കണ്ണുകൾ പ്രളയം കണ്ടപോലെ ജ്വലിച്ചു.
കരിയറിന്റെ തുടക്കമാണിതെങ്കിലും ഭാവിയിൽ കൂടുതൽ കാര്യങ്ങൾ ജനങ്ങൾക്കുവേണ്ടി ചെയ്യാനാവുമെന്ന ആത്മവിശ്വാസം ഇവർക്കുണ്ട്. ദൂരദർശനിൽ എൻജിനീയറായ എൽ.ബി. പാട്ടീലിന്റെയും ജ്യോതി പാട്ടീലിന്റെയും മകളാണ് പ്രജ്ഞാൽ. മാതാപിതാക്കളുടെയും ബിസിനസുകാരനായ ഭർത്താവ് കോമൾസിങ് പാട്ടീലിന്റെയും പിന്തുണ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വേണ്ടുവോളമുണ്ട്.
ഒത്തുതീർപ്പാകരുത് ജീവിതം
സ്ത്രീകളായതിന്റെ പേരിൽ മാത്രം ജീവിതത്തിൽ ഒത്തുതീർപ്പുകൾക്ക് തയാറാവരുതെന്നാണ് വനിതദിനത്തിൽ പ്രജ്ഞാലിന് പറയാനുള്ളത്. ‘‘സ്ത്രീകളുടെ ചോയ്സ് കല്യാണം കഴിക്കുക മാത്രമാകരുത്, അവരുടെ സന്തോഷം മാതൃത്വം മാത്രമാകരുത്. പുരുഷന്മാർ വിഹരിക്കുന്ന എല്ലാ മേഖലയിലും ഒരു പ്രതിബന്ധങ്ങളുമില്ലാതെ കടന്നുചെല്ലാൻ സ്ത്രീകൾക്കും കഴിയണം’’ ഉൾക്കണ്ണിൽ ഈ ലോകത്തിന്റെ മുഴുവൻ സൗന്ദര്യവും തൊട്ടറിഞ്ഞ് പ്രജ്ഞാൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.