ചിരിയുടെ കണ്ണീർമഴ നനഞ്ഞ് അറുപതാണ്ട്
text_fieldsഏതു വേദനയിലും കാഴ്ചക്കാരെ മുഴുവൻ ചിരിപ്പിക്കുന്നവരാണ് സർക്കസിലെ കോമാളികൾ . 13ാം വയസ്സിൽ വീടും വീട്ടുകാരെയും വിട്ട് സർക്കസിൽ ചേരുേമ്പാൾ ബിഹാറിലെ ചപ്ര ജില്ലക്കാരനായ തുളസീദാസ് തെൻറ വേദന മറക്കാനുള്ള മരുന്നായാണ് ജോക്കർ വേഷത്തെ കണ്ടത്. മൂന്നരയടി ഉയരക്കാരന് എന്ത് ജീവിതം എന്ന നിരാശയിൽനിന്ന് കാണുന്നവരെ മുഴുവൻ ചിരിപ്പിക്കാൻ കഴിവുള്ള സർക്കസ് ജോക്കറിലേക്കുള്ള യാത്രയായിരുന്നു അത്. പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് ഗ്രേറ്റ് ബോംബെ സർക്കസിലെ ജോക്കറായ തുളസീദാസ് ജീവിതം വിവരിച്ചത്.
സർക്കസ് ജീവിതത്തിെൻറ അറുപതു വർഷം ആഘോഷിക്കുകയാണ് ഇൗ കൊച്ചു കലാകാരൻ. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തുളസീദാസിെൻറ ജീവിതത്തിൽ സുപ്രധാന വഴിത്തിരിവുണ്ടാകുന്നത്. തുളസീദാസ് സ്കൂളിലേക്ക് പോകും വഴിയാണു പ്രദേശത്തെത്തിയ ഗ്രേറ്റ് ബോംബെ സർക്കസുകാരെ കാണുന്നത്. തിരിച്ചുവരുമ്പോൾ മറക്കാതെ തന്നെ സർക്കസ് കൂടാരത്തിൽ കയറി. തന്നെ പോലെ പൊക്കം കുറഞ്ഞ മനുഷ്യർ അവിടെ ഒരുപാടു പേരെ സന്തോഷിപ്പിക്കുന്നത് കണ്ടപ്പോൾ ഇതാണ് തെൻറ ലോകമെന്ന് തിരിച്ചറിയുകയായിരുന്നു.
അങ്ങനെ 13ാം വയസ്സിൽ തുളസീദാസ് ആദ്യമായി സർക്കസിൽ വേഷം കെട്ടി തുടങ്ങി. എന്നാൽ, മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം സർക്കസ് കളിക്കുന്നതിന് എതിരായിരുന്നു. ഒരിക്കൽ മൂത്ത സഹോദരൻ കൂടാരത്തിലെത്തി തന്നെ വീട്ടിലേക്കു തിരികെ കൂട്ടിക്കൊണ്ടുപോയെന്നും തുളസീദാസ് ഒാർമിക്കുന്നു. വീണ്ടും രണ്ടു മാസത്തിനുശേഷം സർക്കസിലെത്തി.
പിന്നീടു വീടുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. മാതാപിതാക്കളും സഹോദരങ്ങളും ഇപ്പോൾ ജീവിച്ചിരിപ്പില്ല. 72ാം വയസ്സിലും സർക്കസിൽ ഏറെ സജീവമായ തുളസീദാസ് വർഷത്തിലൊരിക്കൽ ഗ്രേറ്റ് സർക്കസുമായി
സ്വന്തം നാട്ടിലെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.