Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightചിരട്ടയിൽ ശിൽപങ്ങൾ...

ചിരട്ടയിൽ ശിൽപങ്ങൾ തീർത്ത്​ നാലാം ക്ലാസുകാരൻ

text_fields
bookmark_border
ചിരട്ടയിൽ ശിൽപങ്ങൾ തീർത്ത്​ നാലാം ക്ലാസുകാരൻ
cancel
camera_alt????????? ???????? ??????????????? ???? ?????????

കക്കട്ടില്‍: നാലാം ക്ലാസുകാരൻ സനിൻ മുഹമ്മദി​​െൻറ ചിരട്ട കൊണ്ടുള്ള കരകൗശല നിർമാണം കൗതുകമാവുന്നു. ലോക്ഡൗണ്‍ കാലത്തെ വിരസത മാറ്റാന്‍ ചിരട്ടയില്‍ കൗതുക വസ്​തുക്കള്‍ നിർമിച്ചു തുടങ്ങിയ സനിൻ, കള്ളാട് എല്‍.പി സ്കൂളിലെ വിദ്യാര്‍ഥിയാണ്. 

ഫ്ലവര്‍ ബോട്ടില്‍, സൈക്കിള്‍, ടേബിള്‍ ലാംപ്​, കപ്പ്, തൊട്ടില്‍ തുടങ്ങി കൊറോണ വൈറസി​​െൻറ മാതൃക വരെ ഈ മിടുക്കന്‍ ചിരട്ടകൊണ്ട് നിര്‍മിച്ചിട്ടുണ്ട്. കഴിഞ്ഞ സബ്ജില്ല പ്രവൃത്തി പരിചയമേളയില്‍ ചിരട്ടകൊണ്ടുള്ള ഉല്‍പന്ന നിര്‍മാണത്തില്‍ ഫസ്​റ്റ്​ എ ഗ്രേഡ് നേടിയിട്ടുണ്ട്. 

വട്ടോളി നാഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകന്‍ നാസര്‍ കക്കട്ടിലി​​െൻറയും കള്ളാട് എല്‍.പി സ്കൂള്‍ അധ്യാപിക സുഹറയുടെയും മകനാണ് ഈ മിടുക്കൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsstudent crafthand craft
News Summary - hand craft by student
Next Story