ഉറുമി വീശി റെക്കോഡ് തകർത്ത് ഹരികൃഷ്ണൻ
text_fieldsതൊട്ടാൽ മുറിയുന്ന ഉറുമികൾ നിമിഷങ്ങൾക്കകം ശരീരത്തിന് ചുറ്റും ചുഴറ്റി ഹരികൃഷ് ണൻ. 37 സെക്കൻഡിൽ 230 തവണ ഇരട്ട ഉറുമികൾ വീശി ആറ് മാസത്തിനകം ഇൗ 23കാരൻ സ്വന്തം പേരിലാക്കിയത് അറേബ്യൻ ബുക്സ് ഓഫ് വേൾഡ് റെക്കോഡും ദേശീയ റെക്കോഡും. 14 വർഷമായി കളരിപ്പയറ്റ് പരിശീലിക്കുന്ന ഹരികൃഷ്ണൻ നാല് വർഷമായി കളരി അധ്യാപകനുമാണ്.
2013, 2014, 2015 ദേശീയ ചാമ്പ്യൻഷിപ്പിൽ കളരിപ്പയറ്റിൽ തുടർച്ചയായി സ്വർണം നേടി. 2013, 2015 റിയൽഫൈറ്റ്, വാൾപയറ്റ് എന്നിവയിൽ വെള്ളി നേട്ടം. പത്താം വയസ്സിൽ കളരി പഠനം തുടങ്ങിയ ഹരി പുന്നപ്രയിലെ സിൽവാസ് ഗുരുക്കളിൽ നിന്നാണ് തെക്കൻ സമ്പ്രദായം പഠിച്ചത്.
മധ്യ കേരള, വടക്കൻ സമ്പ്രദായങ്ങൾ ആലപ്പുഴയിലെ ഇസ്മയിൽ ഗുരുക്കളിൽനിന്നും അഭ്യസിച്ചു. തമിഴ്നാടിെൻറ ആയോധന കലയായ സിമ്പലത്തിലും ഹരിക്ക് പ്രാവീണ്യമുണ്ട്. കായിക ജേഴ്സികൾ വിൽക്കുന്ന ലണ്ടൻ ആസ്ഥാനമായ 'ക്വഞ്ച് വെയർ' കമ്പനി ഇദ്ദേഹത്തെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തിരുന്നു.
ആലപ്പുഴ, ചെങ്ങന്നൂർ, ആറന്മുള, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ഹരികൃഷ്ണെൻറ കളരി പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പുന്നപ്ര രാജേശ്വരി ഭവനത്തിൽ പരേതനായ ശശീന്ദ്രെൻറയും രാജേശ്വരിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.