സ്റ്റാൻഡ്അപ് വിത്ത് സായ് കിരൺ
text_fields‘എനിക്കെെൻറ അമ്മയെ ഇഷ്ടമാണ്. അവർ വളരെ നല്ലതാണ്. അവരൊരു ‘േഗ്രറ്റ് മദർ’ ആണെന്ന് ഞാൻ എല്ലായിടത്തും പറയാറുണ്ട്. പേക്ഷ, അമ്മക്ക് അതുകൊണ്ട് ഒട്ടുമേയില്ല തൃപ്തി. അവർ പറയുന്നു, നീയെന്നെ ‘ഗുഡ് മദറോ’ ‘ഗ്രേറ്റ് മദറോ’ ഒന്നും ആക്കണ്ട, എന്നെയൊന്ന് ‘ഗ്രാൻഡ് മദറാ’ക്കൂവെന്ന്...’- ‘ഡാർക് സ്കിൻ ആൻഡ് ഗെറ്റിങ് മാരീഡ്’ എന്ന നിന്ന നിൽപിലെ തമാശ പ്രകടനത്തിൽ സായ് കിരൺ പറയുന്നു. കളർ ഇത്തിരി കറുത്തതുകൊണ്ട് കല്യാണം കഴിക്കാൻ പെണ്ണ് കിട്ടാത്ത യുവാവിെൻറ എടങ്ങേറുകളാണ് ഈ ഹൈദരാബാദുകാരൻ അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിൽ നമ്മളെല്ലാം കണ്ടിട്ടുണ്ട് സായ്കിരണിെൻറ സ്റ്റാൻഡപ് കോമഡി. തൊലി കറുത്തതിെൻറ പേരിൽ നേരിട്ട അവഹേളനവും ജീവിതപ്രശ്നങ്ങളും സരസമായി അവതരിപ്പിക്കുന്ന യുവാവിെൻറ പ്രകടനം.
സ്റ്റാൻഡപ് കോമഡിക്കാലം
ഇത് സ്റ്റാൻഡപ് കോമഡിയുടെ കാലം. ഒരുമൈക്കിന് മുന്നിൽ ഒറ്റക്കു നിന്ന് പറയുന്ന അഡാറ് കോമഡി. കൊച്ചുകൊച്ച് വാക്കുകളിൽ എളുപ്പം മനസ്സിലാകുന്ന പദങ്ങളിൽ തമാശയും അതിലൂടെ ചില വലിയ സത്യങ്ങളും പറയുക. മുന്നിൽ കൂടുന്നവരെ കണ്ണ് നിറയെ ചിരിപ്പിക്കുക. എന്നാൽ, സായ് കിരൺ കോമഡി വേർഷനിൽ അശേഷമില്ല, അശ്ലീലവും വേണ്ടാതീനവും. തനി വെജിറ്റേറിയൻ കോമഡി മാത്രം.
ഇതുകേൾക്കൂ...
‘‘നമ്മുടെ രാജ്യത്ത് ജനം കറുത്ത നിറക്കാരെ അത്ര ഇഷ്ടപ്പെടില്ല. മറ്റുള്ളവരുടെ കാര്യം വിട്ടേക്കൂ. നമ്മുടെ മാതാപിതാക്കൾ പോലും അങ്ങനെ തന്നെ. ആശുപത്രിയിൽ ഞാൻ പിറന്ന് അവരെന്നെ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ പ്രതികരണം ഇങ്ങനെയായിരുന്നു. ‘‘അയ്യോ.’’ ഉച്ചത്തിൽ അവരുടെ ഈ ശബ്ദം കേട്ട് ആശുപത്രിയിലെ പകുതിപ്പേരും കരുതി, അവർക്ക് പിറന്നത് ഒരു പെൺകുട്ടിയാകുമെന്ന്’’ -ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് സായ് കിരൺ പറയുന്നു.
ഇത്രയും കേട്ടപ്പോൾ ഫേസ്ബുക്ക് മെസഞ്ചറിൽ സായ് കിരണിനോട് ചോദിച്ചു, ഈ പറയുന്നതൊക്കെ ആത്മകഥാംശമുള്ളതാണോയെന്ന്. ഒട്ടും വൈകാതെയെത്തി മറുപടി.
ഹോട്സ്പോട്ടുമായി സായ് കിരൺ സംസാരിക്കുന്നു...
‘‘എെൻറ കോമഡി കൂടുതലും ആത്മകഥാപരം തന്നെ. പേക്ഷ, കുറച്ച് അതിശയോക്തിയും കലർത്തുന്നുണ്ട്. മുന്നിലുള്ളവരെ രസിപ്പിക്കുകയാണ് ലക്ഷ്യം.’’
ബാല്യകാലത്ത്, കറുത്ത നിറത്തിെൻറ പേരിൽ കളിയാക്കപ്പെട്ടിട്ടുണ്ടോ?
തീർച്ചയായും കളിയാക്കപ്പെട്ടിട്ടുണ്ട്. ഇരുണ്ട നിറമുള്ള, രാജ്യത്തെ മിക്കവാറും പേർക്ക് അനുഭവപ്പെട്ടിട്ടുള്ളതുപോലെതന്നെ. പേക്ഷ, അതെപ്പോഴും ക്ഷുദ്രകരമായൊന്നുമല്ല. നിങ്ങൾതന്നെ നിങ്ങളുടെ നിറത്തെ പലപ്പോഴും കളിയാക്കിയിട്ടുണ്ടാകും. കാരണം, അതു നമ്മുടെ സംസ്കാരത്തിൽതന്നെ വേരൂന്നിയതാണ്.
ഇത്ര പോസിറ്റിവ് ഊർജം കാഴ്ചക്കാരിൽ പകരുന്നതിെൻറ പിന്നിൽ എന്താണ്?
പോസിറ്റിവ് ഊർജമാണോ ഞാൻ പകരുന്നത് എന്നതിൽ എനിക്ക് ഉറപ്പൊന്നുമില്ല. പേക്ഷ, ചിരിക്കുന്നത് മനുഷ്യരെ കൂടുതൽ നല്ലതാക്കി തീർക്കും. അത്രേയുള്ളൂ. അതോടൊപ്പം ഞാൻ എന്നെത്തന്നെ കളിയാക്കുന്നത് അവർ ആസ്വദിക്കുന്നുമുണ്ട്.
എങ്ങനെയാണ് സ്റ്റാൻഡപ് കോമഡിയിലേക്ക് വരുന്നത്?
2014 ജനുവരി രണ്ടിന് ഹൈദരാബാദിൽ നടന്ന ഓപൺ മൈക് കോൺടസ്റ്റിൽ പങ്കെടുത്താണ് തുടക്കം. ആ മത്സരത്തിൽ വിജയിച്ചു. അതുമുതൽ സ്റ്റാൻഡപ് കോമഡി ചെയ്യുന്നു. രാജ്യത്തെ മികച്ച കോമഡി താരങ്ങൾ ഹൈദരാബാദിൽ എത്തുേമ്പാൾ അവരെ സ്റ്റേജിലേക്ക് നയിക്കുന്ന പ്രകടനങ്ങൾ ചെയ്തിരുന്നു. പിന്നീട് ബംഗളൂരുവിലും മുംബൈയിലും ലൈനപ് ഷോകളുടെ ഭാഗമായി.
ആദ്യ സോളോ ഷോ എങ്ങനെ?
2018 മാർച്ച് 18നാണ് ‘പ്യുവർ വെജ് ഷോ’ എന്ന സോളോ തുടങ്ങിയത്. 2019 ഫെബ്രുവരി 11ന് ‘ഡാർക് സ്കിൻ ആൻഡ് ഗെറ്റിങ് മാരീഡ്’ വിഡിയോ റിലീസ് ചെയ്തു. അത് ഇന്ത്യയിലെ ഏറ്റവും വൈറലായ ഇംഗ്ലീഷ് സ്റ്റാൻഡ്അപ് കോമഡി വിഡിയോ ആയി മാറി. യൂട്യൂബിൽ അത് ഒരു കോടി ഇരുപത് ലക്ഷം പേർ ഇതുവരെ കണ്ടു. പിന്നീട് രാജ്യമെമ്പാടും കോമഡി ഷോയുമായി ചുറ്റുന്നു. കോവിഡ് പ്രശ്നം വന്നതോടെ അടുത്തിടെ പലതും റദ്ദാക്കി.
കേരളത്തിൽ വന്നത്?
കഴിഞ്ഞ വർഷം ഒക്ടോബറിൽ കോട്ടയം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ‘പ്യൂയർ വെജ് ജോക്സ്’ ഷോ ചെയ്തു. കൊച്ചി കോമഡി ലോഞ്ചിലെ വിനയ് മേനോൻ, ശബരീഷ് എന്നിവർക്ക് ഒപ്പമായിരുന്നു.
അടുത്ത പരിപാടികൾ എന്തൊക്കെ?
കൊറോണ പ്രതിസന്ധി മാറിയാൽ ഉടൻ ‘നിയർലി നൈസ് ഗൈ’ എന്ന അടുത്ത പ്രകടനം തുടങ്ങും. ജനജീവിതം സാധാരണമാകാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അതുവരെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സൂം എന്നിവയിലൂടെ വിഡിയോകളും ഇൻററാക്ടിവ് ഷോയും തുടരുന്നുണ്ട്.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.