മലയാളിയെങ്കിലും ഐസിന്‍ അറബ് ലോകത്തിന്‍െറ കണ്ണിലുണ്ണി
text_fieldsഇത്രയും കാലം യൂഎ.ഇക്കാർ കരുതിയിരുന്നത് ഐസിന്‍ ഒരു അറബി കുട്ടിയാണെന്നായിരുന്നു. അവനൊരു മലയാളി കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടും അറബ് ലോകത്തിന് ഐസിനോടുള്ള പ്രിയം ഏറുകയാണ്... യു.എ.ഇ 47ാം പിറന്നാൾ ആഘോഷിക്കുമ്പോഴും ഐസിന് എന്ന ആറു വയസ്സുകാരൻ എവിടെയും നിറഞ്ഞുനിൽക്കുന്നു..
ഐസിന്‍െറ മുഖം അറബ് ലോകത്തുള്ളവർ ഇതിനകം കണ്ടു പരിചയിച്ചതാണ്. പത്രങ്ങളിൽ, ടി.വി ചാനലുകളിൽ, വെബ്സൈറ്റുകളിൽ എല്ലാം ഇസിെൻറ മുഖം. ജഗ്വാറിെൻറയും നിസാൻ പട്രോളിെൻറയും ലിവർപൂളിെൻറയും ഒക്കെ പരസ്യങ്ങളിലൂടെ ഇസിൻ ഒാരോ അറബ് ഗൃഹങ്ങളിലെയും ഇഷ്ടക്കാരനാണ്. യു.എ.ഇയുടെ 47ാം പിറന്നാൾ ദിനത്തിൽ പത്രങ്ങളുടെ മുഴുപ്പേജിൽ നിറഞ്ഞു ചിരിക്കുകയാണ് ഐസിന്.
കാഴ്ചയിലും ഭാവത്തിലുമെല്ലാം ഒരു അറബി കുട്ടിയെപ്പോലെ തോന്നിക്കുന്നു എന്നതാണ് അറബ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട പരസ്യതാരമായി ഐസിനെ മാറ്റിയിരിക്കുന്നത്. വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ് പരമ്പരാഗത വേഷത്തിൽ നിൽക്കുേമ്പാൾ ആരും പറയില്ല അതൊരു അറബി കുട്ടി അല്ല എന്ന്.
വാർണർ ബ്രദേഴ്സ്, സ്റ്റാൻഡേർഡ് ചാർേട്ടർഡ് ബാങ്ക്, സെൻറർ പോയൻറ്, ജഗ്വാർ 'വേൾഡ്, നിസാൻ പേട്രാൾ, ടോട്ടൽ, പീഡിയ ഷുവർ, റെഡ് ടാഗ്, ഹോം സെൻറർ തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ നിരവധി പരസ്യത്തിൽ ഐസിന്‍ ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ദുബായ് ടൂറിസത്തിെൻറ ഒൗദ്യോഗിക പരസ്യത്തിലും അബുദാബി ഗവർമെൻറിെൻറ മറ്റു പരസ്യത്തിലും അഭിനയിച്ച ഐസിന്‍ സൗദി ഉൗർജ മന്ത്രാലയത്തിെൻറ പരസ്യത്തിലും ഇതിനകം അഭിനയിച്ചിരിക്കുന്നു.
അജ്മാനിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ കെ.ജി 2 വിദ്യാർഥിയാണ് ഐസിന്‍. അവന് രണ്ട് വയസ് പ്രായമുള്ളപ്പോൾ പിതാവ് ഹാഷ് ജവാദ് മൊബൈലിൽ പകർത്തിയ ചില ചിത്രങ്ങളും വീഡിയോകളും പ്രവാസികൾക്കിടയിൽ വൈറൽ ആയതോടെയാണ് ഐസിന്‍െറ ‘രഹസ്യം’ പരസ്യമായി തുടങ്ങിയത്. ചില പരസ്യങ്ങളിൽ കരാറായെങ്കിലും ലിവർപൂളിെൻറ പരസ്യത്തോടെ ലോകത്തിെൻറ ശ്രദ്ധയും ഐസിനിൽ പതിഞ്ഞു. ഫുട്ബാൾ ഇതിഹാസങ്ങളായ സ്റ്റീവൻ ജെറാർഡ്, ഗാരി മക് അലിസ്റ്റർ എന്നിവർക്കൊപ്പം അഭിനയിക്കാൻ കുട്ടികളിൽ നടത്തിയ ഇൻറർവ്യുവിൽ ഐസിന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്റ്റീവൻ ജെറാർഡിനെയും ഗാരി മക് അലിസ്റ്ററിനെയും ഐസിന് ഇൻറർവ്യു ചെയ്യുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ലിവർപൂളിെൻറ ഷൂട്ടിങ്ങിൽ മറ്റു കുട്ടികളെക്കാൾ ശ്രദ്ധയോടെ ഐസിന് കാഴച്വെച്ച പ്രകടനമായിരുന്നു അവന് തുണയായത്’ -ഐസിന്‍െറ മാതാവ് നസീഹ പറയുന്നു. സംവിധായകർ പറയുന്നത് അതേപടി പിഴവുകളില്ലാതെ ചെയ്യാനുള്ള മിടുക്ക് ഐസിനെ പരസ്യ സിനിമയുടെ പ്രധാന ഘടകമാക്കി.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഐസിന് നിരവധി ഫോളോവേഴ്സാണുള്ളത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ് ഐസിന്‍െറ പിതാവ് ഹാഷ് ജവാദ്. മാതാവ് നസീഹ കോഴിക്കോട് നല്ലളം മുല്ലവീട്ടിൽ കുടുംബാംഗമാണ്. നേരത്തെ ദുബായിൽ റേഡിയോ ജോക്കിയായിരുന്ന ഹാഷ് ജവാദ് ഇപ്പോൾ സോഷ്യൽ മീഡിയ മാനേജർ ആയി ജോലി ചെയ്യുന്നു. ആറ് മാസം പ്രായമുള്ള ഹവാസിനാണ് ഐസിന്‍െറ സഹോദരി.
(കടപ്പാട്: ഗൾഫ് ന്യുസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.