പെൻസിലിൽ തെളിയുന്ന ഛായാചിത്രങ്ങൾ
text_fieldsപെൻസിൽ വരയിലൂടെ വർണങ്ങൾ തീർത്ത കെ. ബാലകൃഷ്ണന്റെ ചിത്രപ്രദർശനം ‘സ്റ്റോറീസ് ഇ ൻ ഗ്രാവിറ്റി’ ശ്രദ്ധേയമാകുന്നു. നെടുങ്ങാടി ബാങ്കിൽ നിന്ന് എ.ജി.എം ആയി വിരമിച്ച ബാലകൃഷ ്ണൻ വിശ്രമജീവിതം ചിത്രരചനക്കായി മാറ്റിെവച്ചപ്പോൾ തെളിഞ്ഞത് ചരിത്ര പുരുഷന്മാരുടെയും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക നായകരുടെയും മനോഹരമായ ഛായാചിത്രങ്ങൾ.
കഴിഞ്ഞ 20 വർഷത്തിനിടയിൽ വരച്ച പെൻസിൽ സ്കെച്ചുകളുടെ പ്രദർശനമാണ് എൺപതുകാരനായ ഇദ്ദേഹം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും സിനിമയിലെയുമെല്ലാം പ്രമുഖരുടെ പോർട്രെയിറ്റുകളാണ് പ്രദർശനത്തിലുള്ളത്.
ജോൺ എഫ് കെന്നഡി, ഭീംസെൻ ജോഷി, എ.ബി. വാജ്പേയി, ഉമ്മൻ ചാണ്ടി, പ്രേംനസീർ, എ.ആർ. റഹ്മാൻ, കമൽഹാസൻ തുടങ്ങിയവരുൾപ്പെടെ 50ഓളം സാംസ്കാരിക നായകരുടെ വരകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം 24 ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.