പ്രാവുകളുടെ പ്രിയ തോഴൻ ഹരി...
text_fieldsലോകത്ത് എവിടെയെല്ലാം പ്രാവുകളുണ്ടോ അവിടെയെല്ലാം ഹരി മനസുകൊണ്ട് പറന്നെത്തും. പ്രാവുകളോട് ചെറുപ ്രായത്തിൽ തുടങ്ങിയ അടുപ്പം ഹരിയെ പ്രാവുകളുടെ പ്രിയ തോഴനാക്കുകയായിരുന്നു. ജീവിതത്തിന്‍റെ നല്ലൊരു ഭാഗം വിവിധയ ിനം പ്രാവുകളുടെ പരിപാലനത്തിനും വിൽപനക്കുമായി ചിലവഴിക്കുകയാണ് ആലുവ മുപ്പത്തടം മില്ലുപടിയിൽ വെങ്ങണംകുഴി വീട് ടിൽ പി.കെ. ഹരി.
നാല് പതിറ്റാണ്ടോളമായി തുടർന്നുവരുന്ന പ്രാവ് പ്രേമം വിവിധ വിദേശ ഇനം പ്രാവുകളുടെ ശേഖരത്തിന് ഉടമയാക്കി മാറ്റിയിരിക്കുകയാണ്. നാടൻ ഇനങ്ങൾക്ക് പുറമെ അമേരിക്കൻ ഫാൻറയിൽ, റൈസിങ് ഹോമർ ഇനങ്ങളാണ് പ്രധാനമായുള്ള ത്. ഫാൻടൈലുകളിൽ തന്നെ സാഡിൽ, വൈറ്റ്, കളർ വിഭാഗങ്ങളിലുള്ളവക്ക് യഥാക്രമം 12000, 8000, 6000 രൂപ ജോഡിക്ക് വിലവരും.
കാലാകാലങ്ങളിൽ മാറി വരുന്ന വിവിധ ഇനങ്ങൾ എത്തിച്ച് സൂക്ഷിക്കുകയാണ് പതിവ്. നൂറിലധികം പ്രാവുകൾ എപ്പോഴുമുണ്ടാകും. പ്രാവുകൾ സാധാരണയായി മൂന്ന് ദിവസത്തെ ഇടവേളകളിലായി രണ്ടു മുട്ടകളിടും. അത് വിരിയിക്കുന്നതിന് നാടൻ പ്രാവുകളെ അടയിരുത്തുകയാണ് ഇവിടെ. ഇതിന് ആൺപ്രാവും പെൺപ്രാവും മാറിമാറി അടയിരിക്കും. നാടൻ പ്രാവുകൾ ഇടുന്ന മുട്ടകൾ മാറ്റിയശേഷം മുന്തിയ ഇനങ്ങളുടെ മുട്ട നാടൻ പ്രാവുകളെ അടയിരുത്തി വിരിയിക്കുന്ന രീതിക്ക് 'ഫോസ്‌റ്റേഴ്‌സ് ' എന്നാണ് പറയുന്നത്.
ചിട്ടയായ രീതിയിൽ ഭക്ഷണവും പ്രതിരോധ മരുന്നുകളും ഇവക്ക് നൽകി വളരെ ശ്രദ്ധയോടെയാണ് പരിപാലനം. ഗോതമ്പ്, നെല്ല്, മണിച്ചോളം, നുറുക്ക് ചോളം, വജ്റ, ഗ്രീൻപീസ്, ചെറുപയർ, കടല എന്നിവ ഉണക്കി മഞ്ഞൾപൊടി ചേർത്ത് സൂക്ഷിച്ചാണ് രണ്ടു നേരവും തീറ്റയായി കൊടുക്കുന്നത്. ഇവക്ക് കുടിക്കാനും കുളിക്കാനും ഹൈടെക് രീതിയിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ശുദ്ധജലം മൾട്ടി വിറ്റാമിനുകൾ ചേർത്താണ് കുടിക്കാൻ നൽകുന്നത്. ദഹനത്തിനായി നാടൻ രീതിയായ ഇഷ്ടികപ്പൊടി, മഞ്ഞൾ പൊടി, ചാരം, ചെറിയ കക്ക എന്നിവയുടെ മിശ്രിതവും നൽകും. നാടൻ രീതിയിലുള്ള പ്രതിരോധ മരുന്നുകൾ നൽകും.
പൊള്ളാച്ചിയിലെ ഫാമിൽ നിന്നും 45 ദിവസം പ്രായമായ കുഞ്ഞുങ്ങളെ എത്തിച്ചതാണ് പരിപാലനവും വിൽപനയും. വിപണനത്തിനും പ്രചാരണത്തിനുമായി പക്ഷി പ്രേമികളുടെ വിവിധ വാട്സ് ആപ് ഗ്രൂപ്പുകളടക്കമുള്ള സോഷ്യൽ മീഡിയ സഹായകരമാകുന്നുണ്ടെന്ന് ഹരി പറഞ്ഞു. ഇവർക്കായി അഖിലേന്ത്യ തലത്തിൽ സെൻട്രൽ പീജിയൻ ക്ലബ്ബ് (സി.പി.സി) രൂപവൽക്കരിച്ചിട്ടുണ്ട്. സംസ്‌ഥാന ഭാരവാഹിയാണ് ഹരി. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞദിവസം എറണാകുളത്ത് ഹൈബി ഈഡൻ എം പി നിർവഹിച്ചു. ഇരുന്നൂറോളം അംഗങ്ങൾ ക്ലബ്ബിലുണ്ട്.
മുപ്പത്തടത്ത് ജെം ട്രേഡേഴ്സ് എന്ന പേരിൽ ലൂബ്രിക്കന് ഓയിൽ ഷോപ്പ് നടത്തിവരുന്ന ഹരി ഇടവേളകളിൽ എല്ലാത്തിനും സമയം കണ്ടെത്തുന്നു. പക്ഷികൾക്ക് പുറമെ മീൻ വളർത്തൽ, മട്ടുപ്പാവ് പച്ചക്കറി കൃഷി , കരിങ്കോഴി വളർത്തൽ എന്നിവയുമുണ്ട്. എറണാകുളത്ത് ഫുഡ് സേഫ്റ്റി വകുപ്പിൽ ജോലി ചെയ്യുന്ന ഭാര്യ പ്രവീണ, വിദ്യാർഥികളായ മക്കൾ അഭിനവി, ദേവനന്ദ എന്നിവരും സഹായത്തിനായി ഒപ്പമുണ്ട്. മുപ്പത്തടം സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ 'മോസ-85'ന്‍റെ സെക്രട്ടറി കൂടിയാണ് ഹരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.