കരാട്ടേ മാസ്റ്റർ ക്യോഷി ഷംസുദ്ദീൻ
text_fieldsകരാേട്ട എന്നാൽ 'വെറുംകൈ' എന്ന് അർഥം. ശരീരത്തിന്‍റെയും മനസ്സിെൻറയും കരുത്ത് മുഴുവൻ കൈകാലുകളിലേക്ക ാവാഹിച്ച് വേഗവും ചലനവും സമന്വയിപ്പിച്ച് എതിരാളികളെ കീഴ്പ്പെടുത്തുന്ന ആയോധനകല. കാല-ദേശഭേദെമന്യേ ജനങ്ങളെ വിസ്മയിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത ആയോധനകല. കരാേട്ടയെക്കുറിച്ചല്ല ഒരു കരാേട്ടക്കാരനെക്കുറിച്ചാണ് പറയാൻ പോകുന്നത്.
ഷംസുദ്ദീൻ അലീക്കൽ എന്ന പാലക്കാട്ടുകാരനെക്കുറിച്ച്. മൂന്നു പതിറ്റാണ്ടും കടന്ന് പിന്നെയും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന പ്രവാസ ജീവിതത്തിനു ജാപ്പനീസ് ആയോധനകലയായ കരാേട്ടയിൽ കഠിനാധ്വാനവും സമർപ്പണവും കൊണ്ട് ൈകയൊപ്പ് ചാർത്തുകയാണ് പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശിയായ ഷംസുദ്ദീൻ അലീക്കൽ. മൂന്നു ദശകത്തോളമായി സലാലയിൽ കരാട്ടേ പരിശീലന കളരി നടത്തിവരുകയാണ് ഇദ്ദേഹം.
സലാലയിലെ അൽ ഇത്തിഹാദ് ക്ലബിൽ നടന്നു വരുന്ന പരിശീലന ക്ലാസുകളിൽ സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരുമായ മുന്നൂറോളം പേർ പെങ്കടുക്കുന്നു. കരാേട്ടയിൽ ബ്ലാക്ക് ബെൽറ്റ് സിക്സ്ഡാൻ കരസ്ഥമാക്കിയ ഷംസുദ്ദീൻ 1988ൽ സെയിൽസ്മാനായാണ് സലാലയിൽ എത്തുന്നത്. ആയോധനകലകളോടുള്ള ഇഷ്ടം കുട്ടിക്കാലത്ത് കളരി അഭ്യാസത്തിലൂടെയാണ് തുടങ്ങിയത്.
കരാേട്ട പഠിക്കാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും നാട്ടിലെ ഗ്രാമീണ അന്തരീക്ഷത്തിൽ കൂടുതൽ അവസരം ലഭിച്ചില്ല. ജീവിതം കരുപ്പിടിപ്പിക്കാൻ പ്രവാസം തെരഞ്ഞെടുത്ത് സലാലയിലെത്തിയ ശേഷവും ആഗ്രഹം ഉപേക്ഷിച്ചില്ല. ജോലിയിൽ കയറി കുറച്ചുനാളുകൾക്കുള്ളിൽ തന്നെ ഇവിടെ നടന്നുവന്ന കരാേട്ട സെന്‍ററിൽ പരിശീലനത്തിനു ചേർന്നു. ജോലിക്കിടയിൽ സമയം കണ്ടെത്തി അഭ്യാസം തുടങ്ങി. 1991ൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കുകയും ചെയ്തു.
കരാേട്ട പരിശീലനത്തിനും മത്സരങ്ങൾക്കുമായി ജപ്പാൻ, ഇംഗ്ലണ്ട്, മിഡിലീസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ച ഷംസുദ്ദീൻ ജീവിതം കരാേട്ട അഭ്യാസത്തിനും പരിശീലനത്തിനുമായി നീക്കിവെച്ചിരിക്കുകയാണ്. 2017ൽ ജപ്പാനിൽ ഒരു മാസം നീണ്ട പ്രത്യേക പരിശീലനത്തിനും മത്സരങ്ങൾക്കും ശേഷമാണ് ഷംസുദ്ദീന് ബ്ലാക്ക് ബെൽറ്റ് ആറാം ഡാനും ക്യോഷി എന്ന പദവിയും ലഭിക്കുന്നത്. കരാേട്ട അധ്യാപകർക്ക് ലഭിക്കുന്ന വലിയ പട്ടമാണ് ക്യോഷി. ജാപ്പനീസ് ഭാഷയിൽ ക്യോഷി എന്നാൽ കുടുംബത്തിലെ മുതിർന്ന വ്യക്തി എന്ന് അർഥം.
1992ലാണ് സലാലയിൽ ഷോേട്ടാകാൻ കരാേട്ട ക്ലബ് എന്ന പേരിൽ കരാേട്ട പരിശീലന കേന്ദ്രം ആരംഭിച്ചത്. ജപ്പാൻ ആസ്ഥാനമായ ഇൻറർനാഷനൽ ഷോബുകാൻ ഷോേട്ടാകാൻ കരാേട്ട അസോസിയേഷെൻറ അഫിലിയേഷനോടുകൂടിയാണ് പ്രവർത്തിക്കുന്നത്. ജപ്പാൻ, ഒമാൻ, ഇംഗ്ലണ്ട്, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ കരാേട്ട അസോസിയേഷനുകളെ ഒമാനിൽ പ്രതിനിധാനം ചെയ്യുന്നതും ഈ സ്ഥാപനമാണ്.
ഷോേട്ടാകാൻ എന്ന സ്െറ്റെലിലാണ് പരിശീലനം. നിശ്ചിത ഇടവേളകളിൽ അഭ്യാസ മികവിനനുസരിച്ച് ബെൽറ്റ് പ്രമോഷനും സർട്ടിഫിക്കറ്റ് വിതരണവും മറ്റുമായി ചിട്ടയാർന്ന പരിശീലനമാണ് നടന്നുവരുന്നത്. വൈറ്റ്, ഓറഞ്ച്, യെല്ലോ, റെഡ്, ഗ്രീൻ, ബ്ലൂ, പർപിൾ, ബ്രൗൺ 3ഡാൻ, ബ്ലാക്ക് എന്നീ ഗ്രേഡുകളായാണ് ബെൽറ്റുകൾ നൽകുന്നത്. സ്വദേശി പരിശീലകനായ അഹമ്മദ് ജുമാൻ അൽ മർഹൂൻ, തൃശൂർ സ്വദേശിയായ ജിമ്മി, വനിത സഹപരിശീലകയായ റുമേനിയൻ സ്വദേശി ലൊആന മോറ തുടങ്ങിയവരുൾപ്പെടെ വിവിധ രാജ്യക്കാരായ പത്തോളം സഹായികളും ഉപസഹായികളും ഇദ്ദേഹത്തോടൊപ്പം ഇവിടെ കരാേട്ടയുടെ പാഠങ്ങൾ പഠിച്ചും പഠിപ്പിച്ചും വരുന്നുണ്ട്.
പ്രത്യേക പരിശീലനങ്ങൾക്കും ഗ്രേഡിങ്ങിനുമായി വിദേശ മാസ്റ്റർമാർ നിശ്ചിത ഇടവേളകളിൽ എത്താറുമുണ്ട്. ഷംസുദ്ദീന്‍റെ മുഖ്യ ഗുരുവും അസോസിയേഷന്‍റെ തലവനുമായ ജാപ്പനീസ് ഗ്രാൻഡ്മാസ്റ്ററായ ഷീഹാൻ മസായ കൊഹാമ എല്ലാ വർഷവും സ്ഥാപനം സന്ദർശിക്കുകയും ദിവസങ്ങൾ നീളുന്ന പരിശീലനത്തിനു നേതൃത്വം നൽകിവരുകയും ചെയ്യുന്നു.
മുഷ്ടി കൊണ്ടുള്ള ഇടിയും കാലുകൾ കൊണ്ടുള്ള തൊഴിയുമാണ് കരാേട്ടയിൽ പ്രധാനം. ശരീരവും മനസ്സും ഏകാഗ്രതയോടെ സമർപ്പിച്ച് ശ്വാസ നിയന്ത്രണങ്ങളോടെ ആക്രമണവും പ്രതിരോധവും പ്രത്യാക്രമണവും സമന്വയിപ്പിച്ച അഭ്യാസ പ്രകടനം. കരാേട്ട അഭ്യസിക്കുന്നതിലൂടെ സ്വയം പ്രതിരോധ ശേഷി നേടുന്നതോടൊപ്പം ആത്മവിശ്വാസം കൈവരിക്കുവാനും ശാരീരികക്ഷമത നിലനിർത്താനും രോഗപ്രതിരോധശേഷി ആർജിക്കാനും കഴിയുന്നുവെന്ന് ഷംസുദ്ദീന്‍റെ സാക്ഷ്യം.
ശാരീരികവും മാനസികവുമായ കരുത്ത് നേടുന്നതിലൂടെ സമൂഹത്തിൽ സമാധാനവും സന്തോഷവും സ്ഥാപിക്കാനും ഐക്യവുമുള്ള തലമുറകളെ സൃഷ്ടിക്കാനും കരാേട്ടക്ക് കഴിയുന്നു. ഒരു പ്രതിരോധ ഉപാധി എന്നതിലുപരി മനസ്സിനെയും ജീവിതശൈലിയെയും ഒരുപോലെ നിയന്ത്രിക്കാവുന്ന കലയാണേത്ര കരാേട്ട.
കരാേട്ടയോടുള്ള ഇഷ്ടം ഷംസുദ്ദീൻ മക്കൾക്കും പകർന്നുനൽകുന്നു. ഇരുപതുകാരനായ മകൻ മുഹമ്മദ് ഗാസിയും പതിനെട്ടുകാരി മകൾ ഫാത്തിമ ഇഫ്റത്തും ചെറുപ്പത്തിലേ പിതാവിന്‍റെ കീഴിൽ കരാേട്ട അഭ്യസിച്ചു വരുന്നുണ്ട്. ഇരുവരും ബ്ലാക്ക് ബെൽറ്റ് തേർഡ് ഡാൻ കരസ്ഥമാക്കിയിട്ടുണ്ട്. പരിശീലന കളരിയിൽ ഇരുവരും പിതാവിെൻറ സഹായികളായി അഭ്യാസം തുടരുന്നു.
സമൂഹത്തിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ധാരാളം പേർ പുതുതായി കരാേട്ട പഠനത്തിന് താൽപര്യം കാണിക്കുന്നതിനാൽ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കണമെന്ന ആഗ്രഹത്തിലാണ് ക്യോഷി ഷംസുദ്ദീൻ അലീക്കൽ. ഒപ്പം കരാേട്ടയിൽ ഇനിയും പുതിയ ഉയരങ്ങൾ താണ്ടാനുള്ള പരിശ്രമത്തിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.