Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപതിയെ തുറക്കുന്ന...

പതിയെ തുറക്കുന്ന ജാലകങ്ങൾ

text_fields
bookmark_border
family
cancel

ആറ് മുത്തശ്ശിമാരും മൂന്ന് മുത്തശ്ശൻമാരും കൂടെ കണ്ണുകളിൽ സ്വപ്നങ്ങൾ നിറച്ചൊരു പെൺകുട്ടിയും ‘ഒാർമകളുടെ വ ീട്ടിൽ’ നിന്ന്​ സ്നേഹത്തി​​െൻറ കൈപിടിച്ച്, ആഘോഷങ്ങളുടെ മുറ്റത്തേക്ക്​ ഇറങ്ങിയ കഥ. ഇക്കഴിഞ്ഞ വിഷുദിനത്തിൽ കേ ാഴിക്കോട് ഗവ. വൃദ്ധസദനത്തിൽ കണ്ട ആ നന്മ വായിച്ചറിയുക...

വിഷുവായിരുന്നു അന്ന്. കണിവെള്ളരിയും കൊന്നപ്പൂ വുംപോലെ വിശുദ്ധിയുടെ സ്വർണനിറമാർന്ന പകൽ. ആവർത്തനങ്ങളുടെ വർത്തമാനത്തിൽ വിരസതപൂണ്ട കുറച്ചുപേർ അന്ന് വീണ്ടും ഒാർമകളുടെ തിളക്കം കണ്ണിലണിഞ്ഞു. വർഷങ്ങൾക്കുശേഷം വീടി​​െൻറ ചുറ്റുപാടുകളിലിരുന്നു വിഷുക്കണി കണ്ടു, സദ്യ ഉണ്ടു. മുെമ്പാരിക്കൽപോലും കാണാത്തവർ മക്കളും കൊച്ചുമക്കളുമായി വന്ന് സ്നേഹം വിളമ്പി. കോഴിക്കോട് ഗവ. വൃദ്ധസദനത്തി ലെ ഒമ്പതുപേർ. എന്നോ എവിടെയോ മുറിഞ്ഞുപോയ രക്തബന്ധമെന്ന നൂലിനപ്പുറം പവിത്രമായ ബന്ധങ്ങളു​െണ്ടന്ന് ഒാർമിപ്പ ിച്ച് ചിലർ ഇവരെ കൂടെക്കൂട്ടിയതാണ്. സംസ്ഥാനത്തെ വൃദ്ധസദനങ്ങളിൽ ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണം. പോകും മുമ്പും വന്നശേഷവും ഒാരോ അന്തേവാസിയും അനുഭവിച്ച നിർവൃതി എത്രയെന്നോ.

ഇവർക്ക് പറയാൻ ഒരായുസ്സി​​െൻറ അനുഭവകഥകളുണ്ട ്. ഏറെയും കയ്പും ചവർപ്പും നിറഞ്ഞത്. അതിലേക്ക് സുന്ദരമായി ചേർത്തുവെക്കാൻ ഒരു വിഷുദിന ഒാർമ. ഇത് വൃദ്ധസദനത്തിലെ അ ന്തേവാസികളുടെ മാത്രം കഥയല്ല. അവരെ രക്ഷിതാക്കളായി ജീവിതത്തിലേക്ക് ചേർത്തുപിടിച്ചവരുടേതുകൂടിയാണ്. ചിലത് അങ്ങ നെത്തന്നെ പകർത്തേണ്ടവയല്ല എന്നതിനാൽ ഇവരുടെ പേരുകൾ വിട്ടുകളയുകയാണ്. േപരുകൾക്ക് ചുറ്റുമല്ല, അനുഭവങ്ങൾക്കും ഒാ ർമകൾക്കും ചുറ്റുമാണീ സഞ്ചാരം. അവ കാല-ദേശാതീതമാണല്ലോ!

ആറു വർഷം മുമ്പാണ്. അഞ്ചു പേരുടെ ശാന്തജീവിതത്തിനും സ് വപ്നങ്ങൾക്കും മീതെ കൊലക്കത്തിയുമായൊരാൾ ചുവന്ന വരയിട്ടു. മൂന്ന് സഹോദരിമാരും ഒരമ്മയും മകളും അടങ്ങുന്ന അഞ്ച ംഗ കുടുംബമായിരുന്നു അത്. ദാരിദ്ര്യം നിറഞ്ഞുനിന്ന വീട്ടിൽ സഹോദരിമാരിൽ മൂത്തയാളുടെ വിവാഹമേ നടന്നുള്ളൂ. അതിലുള്ള മകളും ചെറുമകളുമായിരുന്നു രണ്ടു പേർ. വിവാഹിതയായ മകൾക്ക് ഭർത്താവുതന്നെ ഘാതകനായപ്പോൾ മൂന്ന് സഹോദരികൾക്കും പെൺകുട്ടിക്കും വീട് പേടിയിടമായി. അതിനൊടുവിൽ ആ നാലുപേർ കോഴിക്കോട് വെള്ളിമാടുകുന്നിലെത്തി. രണ്ടു പേർ വൃദ്ധമന്ദിരത്തിലും ഒരാൾ മഹിളമന്ദിരത്തിലും പെൺകുട്ടി ഗേൾസ് ഹോമിലും. മൂന്നിടങ്ങളിലായി നാലു പേർ. പലകെട്ടിടങ്ങളിലെ സന്ദർശകമുറിയിലും അതിനിടയിലെ വഴിയരികിലും ഇവർ കണ്ടുമുട്ടി. സംസാരിച്ചു. വർഷങ്ങൾ കടന്നുപോയി, പെൺകുട്ടി വളർന്നുവലുതായി. കേസ് നടപടികൾ അവസാനിച്ചുമില്ല. നാലു പേരുടെ ലോകം മൂന്ന് കെട്ടിടങ്ങളിലായി ചുരുങ്ങി. സ്കൂൾവിട്ടു വരുന്ന പെൺകുട്ടിയെ കാത്ത് മുത്തശ്ശി വഴിയരികിൽ കാത്തുനിൽക്കൽ പതിവായി.

അങ്ങനെയിരിക്കെയാണ് വൃദ്ധസദനത്തിൽ വിഷുവിന് മറ്റൊരിടത്ത് പുതിയ മക്കൾക്കൊപ്പം എന്ന പദ്ധതി എത്തുന്നത്. ആദ്യം താൽപര്യം പ്രകടിപ്പിച്ച് കൈ പൊക്കിയത് മുത്തശ്ശിയാണ്. അപ്പോഴും അന്ന് കൊച്ചുമകളെ കാണാനാകില്ലല്ലോ എന്ന വിങ്ങൽ ഉള്ളിൽ പെരുത്തു. സന്തോഷദിവസം അവളും കൂടെയുണ്ടായെങ്കിൽ! രണ്ടു കെട്ടിടങ്ങളിലാണെങ്കിലും തങ്ങളെന്നും കാണുന്നതാണല്ലോ...വൈകാതെ അതിന് പരിഹാരമായി. പെൺകുട്ടിയെ കൂടെ അയക്കാൻ നടപടികൾ പൂർത്തിയായി. മുത്തശ്ശിയെ കൊണ്ടുപോകുന്നവരും സന്തോഷത്തോടെ അതേറ്റു.

യാത്രക്കുമുമ്പുള്ള അവസാന കൂടിക്കാഴ്ച. മുത്തശ്ശിയോട്, കൊണ്ടുപോകുന്ന യുവതി സംസാരിച്ചിരിക്കുകയാണ്. കഥകൾ ഒാരോന്ന് പറയുന്നതിനിടയിൽ അനിയത്തികൂടി ഉണ്ടായിരുന്നെങ്കിലെന്ന് അവർ ഒരാഗ്രഹം പറഞ്ഞു. കൊണ്ടുപോകാൻ ഇഷ്​ടമേയുള്ളൂവെന്ന് യുവതി. ഉടനെ അവർ അകത്തളത്തിൽനിന്ന് അനിയത്തിയെ കൂട്ടിവന്നു. പിന്നെ വിഷുവിന് തലേദിവസം ആ ചേച്ചിയും അനിയത്തിയും കൊച്ചുമകളുെട കൈപിടിച്ച് വൃദ്ധസദനത്തിന് പുറത്തേക്കിറങ്ങി. ആ രാത്രി, ആറു വർഷത്തിനുശേഷം മൂവരും ഒരുമിച്ച് ഒരിടത്ത് അന്തിയുറങ്ങി. അപ്പഴും കുറച്ച് അപ്പുറത്തൊരു കെട്ടിടത്തിൽ മറ്റൊരനിയത്തി തനിച്ചായിരുന്നു.

വൃദ്ധസദനങ്ങളെ ഓർമകളുടെ വീട് എന്നുകൂടി വിളിക്കാവുന്നതാണ്. ജീവിതത്തി​​​െൻറ സായന്തനങ്ങളിലിരുന്ന് പഴയ ഉദയങ്ങ​െള ഓർത്തെടുക്കുന്നവരാണിവർ. മാറ്റങ്ങളൊട്ടുമില്ലാത്ത പകലിരവുകൾ. അത്ഭുതങ്ങൾ സംഭവിക്കാനിടയില്ലാത്ത നാ​െളകൾ. പണ്ട്, അത്ര ദൂരങ്ങളില്ലാത്ത ഇന്നലകളിൽ ബന്ധുക്കളും മക്കളും കൊച്ചു മക്കളുമൊക്കെ ഉണ്ടായിരുന്നവരാണ് ഇവരൊക്കെയും. അതിൽ എവിടെയെങ്കിലും ഒരു കണ്ണിപൊട്ടുമ്പോൾ ജീവിതമാകെ മാറുന്നു. വീടിന് പുറത്താകുന്നു.

ഒരിക്കൽ ഓടിനടന്ന മുറ്റവും തൊടിയും അകത്തളങ്ങളും, യൗവനത്തിലെ പ്രസരിപ്പും അധ്വാനങ്ങളും, വളർത്തിയ മക്കൾ, കെട്ടിയുണ്ടാക്കിയ വീട്. അങ്ങനെ ഒരു പാട്. വാർധക്യമെന്ന വഴിത്തിരിവിൽ പലവിധ കാരണങ്ങളാൽ നഷ്​ടപ്പെടുന്നവർ. ഇതിൽനിന്നെല്ലാം എന്നേ വേരറ്റവർ. ഇവർ അവസാനിക്കുന്നതോടെ ഇൗ ഭൂമിയുമായി ബന്ധിപ്പിക്കുന്നതത്രയും അവസാനിക്കുന്നു. ചിലരെ തേടി മരണശേഷം ബന്ധുക്കളെത്തും. മിക്കവർക്കും അതുപോലുമുണ്ടാകില്ല. ഒരിക്കൽ ആർക്കൊക്കയോ പ്രിയപ്പെട്ടവർ, അതൊട്ടുമില്ലാതെ തനിച്ചുള്ള മടക്കം. ഒാരോ വൃദ്ധസദനത്തിനും എത്രയെത്ര കഥകൾ പറയാനുണ്ടെന്നോ... അങ്ങനെയുള്ള കുറച്ചുപേർ കോഴിക്കോട് വെള്ളിമാടുകുന്നിലുണ്ട്. സംസ്​ഥാനത്തെയാകെ വൃദ്ധസദനങ്ങളിൽ എത്രപേരുണ്ടാകും? ആരോഗ്യവും താൽപര്യവുമുള്ള ചിലരെയാണ് വിഷുദിന യാത്രക്കായി തിരഞ്ഞെടുത്തത്. കാലമേറെയായി ഇത്തരം ഒരു യാത്രക്കായി കാത്തിരിക്കുകയായിരുന്നു ഇവർ. അഞ്ചു കുടുംബങ്ങളിലേക്കായി ഒമ്പതു പേർ. ആറു അമ്മമാരും മൂന്നു അച്ഛൻന്മാരും. കൂടെ കണ്ണുകളിൽ സ്വപ്നങ്ങൾ നിറച്ചൊരു പെൺകുട്ടിയും.

‘‘മൂന്നു മക്കളിൽ രണ്ടു പേരും ഞാനും മാത്രമേ വീട്ടിലുള്ളൂ. രണ്ടു മുറികളിലായി നാലു പേരെക്കൂടി നോക്കാനാകും. വീട്ടിൽ മുതിർന്നവരുണ്ടാകുന്നത് ആഹ്ലാദമാണ്’’ -മുഴുക്കെ വെളുത്ത തലമുടിയുള്ള മുത്തശ്ശിയുടെ കൈപിടിച്ച് ആ വീട്ടമ്മ പറഞ്ഞു. പത്രപരസ്യം കണ്ടാണ് അച്ഛനമ്മമാരെ കാണാൻ ഇവർ വൃദ്ധസദനത്തിലെത്തിയത്. വിഷു ആഘോഷം ഇവർ​ക്കൊപ്പമാക​െട്ടയെന്ന് മക്കളും ആവശ്യപ്പെട്ടതോടെ അതിനായുള്ള നടപടികളിലേക്ക് നീങ്ങി. വിദ്യാർഥിയായ മകളും അമ്മയും അനുജനും വൃദ്ധസദനത്തിൽ വന്ന് കണ്ടും സംസാരിച്ചും വീട്ടിലേക്ക് വരുന്നവരുമായി നേര​േത്ത അടുപ്പം സ്​ഥാപിച്ചിരുന്നു. അതിനാൽ, വിഷുവിന് തലേദിവസം അപരിചിതത്വം ഒട്ടുമില്ലാെത ആ നാലുപേരും ‘പുതിയ മക്കളുടെ’ കൈപിടിച്ചു വീട്ടിലേക്ക് തിരിച്ചു. വിഷുദിവസം ഒരു അമ്മയും മൂന്ന് അച്ഛൻമാരും ആ വീടി​​െൻറ കണിയായി. പത്തുമാസം മുമ്പ് വൃദ്ധസദനത്തിലെത്തിയ ഒരാളുണ്ടായിരുന്നു ആ കൂട്ടത്തിൽ. പ്രായത്തി​​െൻറ അവശതകൾ ശരീരത്തിൽ അധികം പ്രകടമാകാത്ത ഒരാൾ. മുമ്പ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. വൃദ്ധസദനത്തിന് മുന്നിലെ പറമ്പിൽ ചീരയും പച്ചക്കറികളും നട്ടുനനച്ച്​ ശരീരത്തെ തളരാതെ കാക്കുന്നയാൾ. പോകും മുമ്പ് ചെടികളെക്കുറിച്ചുമാത്രമായിരുന്നു ആശങ്ക. ഹൃദയത്തിൽ അതിലും പച്ചപ്പുള്ള ചിലർ കൈപിടിച്ചതോടെ അവയെല്ലാം മാഞ്ഞുപോയി.

ആ വൈകുന്നേരം പെൺകുട്ടി പഠനം കഴിഞ്ഞ് യൂനിഫോം അഴിക്കാതെ അച്ഛനൊപ്പം നേരെ വന്നത് വൃദ്ധസദനത്തിലേക്കായിരുന്നു. വിഷുവിന് വീട്ടിലേക്കും കൂട്ടും മുമ്പുള്ള കൂടിക്കാഴ്ചയായിരുന്നു അന്ന്. ഭർത്താവ് മരിച്ചപ്പോൾ ഒറ്റപ്പെട്ടുപോയ അമ്മയായിരുന്നു അത്. നാലുവർഷം മുമ്പ്​ നല്ലപാതി മറഞ്ഞതോടെ മക്കളില്ലാത്ത ഇവർ വീട്ടിൽ ഒറ്റപ്പെട്ടു. ബന്ധുവീടുകളിൽ കുറച്ചുനാൾ കഴിഞ്ഞെങ്കിലും അതൃപ്തികൾ പുകഞ്ഞുതുടങ്ങി. മക്കളില്ലാത്ത ഇവരുടെ സ്വത്തുക്കളിലായിരുന്നു ‘പ്രിയപ്പെട്ടവരുടെ’ കണ്ണ്. ചോദിക്കാനും പറയാനും ആരുമില്ലാതെ വന്നതോടെ സ്വയം വൃദ്ധസദനത്തിലെത്തി. മൂന്നു വർഷമായി, പിന്നീട് ഒരു തിരിച്ചുപോക്കുണ്ടായില്ല. ഇവരെ തേടി ആരും ഇതുവഴി വന്നതുമില്ല. ഇതിനിടയിൽ എത്രയെത്ര വിഷുക്കാലം കടന്നുപോയി.

ബോയ്സ് ഹോമിൽനിന്ന് രണ്ടുമാസ അവധിക്കാലത്തേക്ക് കൂടെക്കൂട്ടിയ ‘മകന്​’ ഒപ്പമാണ് ഉമ്മ വന്നത്. കാലമേറെയായി വീടനുഭവമില്ലാത്ത ‘മകൻ’ പുതിയ മുത്തശ്ശിയെ കിട്ടിയതോടെ മാറാതെ ചേർന്നുനിന്നു. അച്ഛനുമമ്മയുമായി രണ്ടുപേരെ കൊണ്ടുപോകണം, അവർക്ക് വിഷു ആഘോഷമൊരുക്കണം- അപേക്ഷ നൽകു​േമ്പാഴേ അവർ ആഗ്രഹം വ്യക്തമാക്കിയിരുന്നു. അച്ഛന് അന്ന് പോകാനൊത്തില്ല. എങ്കിലും സന്തോഷം, അമ്മയും മോനും കൂട്ടിനുണ്ടല്ലോ. വിഷുദിനം അവർ അമ്മക്കായി കണിയൊരുക്കി. സദ്യയും വിഭവങ്ങളുമുണ്ടാക്കി. വിശ്വാസത്തി​​െൻറ അതിർത്തികൾക്കുമപ്പുറത്ത് നന്മയുടെ പ്രഭാതം പുഞ്ചിരിച്ചു.

വൃദ്ധസദനത്തിലേക്ക് അച്ഛനമ്മമാരെ തേടിയെത്തിയ ഒരാളും അവരുടെ വിശ്വാസമേതെന്ന് ചോദിച്ചതേയില്ല, കൊണ്ടുപോകുന്നവരെക്കുറിച്ച് പോകുന്നവരും അന്വേഷിച്ചില്ല. രക്തബന്ധങ്ങളും വിശ്വാസങ്ങളും നോക്കി ജീവിച്ചിടത്തുനിന്ന് പുറത്തായവർക്ക് മനുഷ്യത്വമാണല്ലോ വലിയ വിശ്വാസം. കണ്ണിൽ ആർദ്രതയുമായി കൈപിടിക്കുന്നവരോട് ഇവർ ചേർന്നുനിൽക്കുന്നു. അങ്ങനെ അധികമാരും വരുന്നേയി​െല്ലന്നതാണ് സത്യം. എന്നിട്ടും അന്ന് പോകുേമ്പാൾ എല്ലാവരും കരഞ്ഞു, തിരിച്ചെത്തിയപ്പോഴും.

ആ ഒരു ദിവസം കഴിഞ്ഞ് പി​െന്നയും ദിവസങ്ങൾ പിന്നിട്ടു. മടങ്ങി എത്തിയവർക്ക് പഴയ ഇടത്തിൽ പിന്നെയും ആവർത്തനങ്ങളുടെ ദിവസങ്ങൾതന്നെ. അപ്പോഴും അവർക്ക് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ നല്ലൊരു കഥയുണ്ടായിരുന്നു. പുതുമനിറഞ്ഞൊരു സ്നേഹത്തി​​െൻറ കഥ. ഇത് ഇവരിൽ മാത്രം അവസാനിക്കുന്നതോ ഒടുങ്ങേണ്ടതോ അല്ല. ചുരുക്കം പേർക്ക് മാത്രമാണ് ഒരു ദിവസത്തേെക്കങ്കിലും വീടും മക്കളുമുണ്ടായത്.
കോഴിക്കോെട്ട നന്മ സംസ്ഥാനത്താകെ പടരേണ്ടതുണ്ട്. വിഷുവിന് മാത്രമല്ല, ഒാണത്തിനും നോമ്പിനും പെരുന്നാളിനും ക്രിസ്മസിനുമെല്ലാം മക്കൾ പടികടന്നുവര​െട്ട, കൈപിടിച്ച് കൂടെ കൂട്ട​​െട്ട. വീടി​​െൻറ തണലുണ്ടാക​​​െട്ട. പോകാൻ എല്ലാവർക്കും ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നോ, അറിയില്ല. ഒരിക്കൽ പുറത്താക്കപ്പെട്ട ഇടങ്ങൾക്ക് സമമാണ് എല്ലാ വീടുകളുമെന്ന് ഒരു പക്ഷേ ഇവർ ധരിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ അനുഭവങ്ങൾ അത്ര മേൽ ചൂടേറിയതായതിനാൽ വൃദ്ധസദനമെന്ന ‘കുളിരിടത്തിൽ’ സ്വയം ഒതുങ്ങിയതാകാം. അപ്പഴും പുറംകാഴ്ചകളിലേക്ക് കണ്ണെറിഞ്ഞ് ജാലകങ്ങൾക്ക് പിറകിൽ ആരെയോ പ്രതീക്ഷിച്ചിെട്ടന്നപോലെ ഇവരെന്തിനാണ് നിത്യവും കാത്തുനിൽക്കുന്നത്! വരാൻ ആരുമില്ലെന്നറിഞ്ഞിട്ടും വെറുതെ...

വിഷുവരുന്നതും കാത്തിരിക്കുകയായിരുന്നു 67കാരനായ മുത്തശ്ശൻ. വീട്ടിൽ ഉണ്ടായിരുന്നതിലും സൗകര്യം കിട്ടുന്നുണ്ട്. എങ്കിലും, മാറ്റങ്ങളൊന്നുമില്ലാതെ എത്ര നാളുകളായി ഇവിടെ. ഒരിടത്ത് ഇൗ മുത്തശ്ശനൊരു വീടുണ്ട്. അവിടെ മകളും ഭർത്താവും മൂന്ന് കൊച്ചുമക്കളുമുണ്ട്. എന്നാൽ, പുറ​േമ്പാക്കിലെ ആ കൊച്ചു കുടിലിന് അഞ്ചു പേർ​ക്കൊപ്പം മുത്തശ്ശനെ കൂടി ഉൾ​ക്കൊള്ളാനാകില്ല. വൃദ്ധസദനത്തിൽ കിടക്കാൻ സ്വന്തമെന്ന് പറയാവുന്ന ഇടമുണ്ട്. നടക്കാനും ഇരിക്കാനും പിന്നെയും സ്​ഥലങ്ങൾ. വിഷുവിന് മറ്റൊരാൾ​ക്കൊപ്പം പോകാൻ തയാറെടുത്തതായിരുന്നു. അവസാന നിമിഷം ചില തടസ്സം. ഒരു ദിവസത്തേക്കായി കാത്തുവെച്ച പ്രതീക്ഷ അതോടെ അവസാനിച്ചു. ഇനി ആരെങ്കിലും ഇൗ മുത്തശ്ശനെ തേടിവരുമോ! വരുമായിരിക്കും. മനുഷ്യൻ എന്ന വാക്കിന് അർഥങ്ങൾ പലതുണ്ടല്ലോ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:old age homeKozhikode Govt Old Age HomeVishu dayLifestyle News
News Summary - Kozhikode Govt Old Age Home In Vishu -Lifestyle News
Next Story