വാക്കുപാലിക്കാത്തവർക്ക് താക്കീതായി പേരു തിരുത്തി നാടിന്‍റെ പ്രതിഷേധം
text_fieldsപുതിയപാലത്തൊരു പാലമുണ്ട്...
അത്ര പുതിയതല്ല, ഒത്തിരി പഴയതുമാണ്. എന്നു മാത്രമല്ല അതിൽ ക യറിയാൽ കയറിയവർ കുടുങ്ങിയതുതന്നെ. കഷ്ടിച്ച് ഒരു സ്കൂട്ടറിന് കടന്നുപോകാവുന്ന പാലത്തിൽ എതിരെ ആരെങ്കിലും വന്നാൽ പാലത്തിെൻറ കൈവരികളിൽ ഉരഞ്ഞുരരഞ്ഞ് വേണം മറുകര പിടിക്കാൻ. എന്നിട്ടും പേര് പുതിയപാലം എന്നുതന്നെ. ക ോഴിക്കോട് നഗരസഭയുടെ കണ്ണായ ദേശത്ത്, കല്ലായിപ്പുഴയിലേക്ക് ചേരുന്ന കനോലി കനാലിെൻറ കരയോരത്തെ പുതിയ പാലത്തുകാർ ഒരു പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. അതും ഇതുവരെ പരിചയമില്ലാത്ത ഒരു മാർഗത്തിലൂടെ. ‘പുതിയപാലം’ എന്ന പേര് ഉപേക്ഷിച്ചുകൊണ്ടാണ്.
ഫുട്ബാളും കലാപരിപാടികളും തലയ്ക്കുപിടിച്ചൊരു നാടാണ് പുതിയപാലം. ലോകകപ് പായാലും ലാ ലിഗയായാലും െഎ.എസ്.എൽ ആയാലും പുതിയപാലത്തുകാർക്ക് ആഘോഷമാണ്. ഇൗ ആഘോഷങ്ങൾക്കിടയിലും പുതിയപാലത്തുകാർക്ക് ഒേരയൊരു ആവശ്യമേയുള്ളു. ‘പുതിയൊരു പാലം’.
ഇപ്പോഴത്തെ പാലത്തിൽ കയറണമെങ്കിൽ ചില്ലറ അഭ്യാസമൊന്നും പോര. തറനിരപ്പിൽനിന്ന് ആയാസപ്പെട്ട് കയറി, എതിരെ ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്തി നിരങ്ങി നിരങ്ങി അങ്ങേയറ്റത്തെത്തി പിന്നെ കിഴുക്കാം തൂക്കായ ഇറക്കമിറങ്ങിവേണം ഒരുവിധത്തിൽ മറുകര താണ്ടാൻ.
എല്ലാ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികൾ പുതിയപാലത്തുകാരെ വശത്താക്കാൻ ‘പുതിയ പാലം’ എന്ന വാഗ്ദാനം വെക്കാറുണ്ട്. വോട്ട് പെട്ടിയിൽ വീഴേണ്ട താമസം, ഏത് പാലം...? എന്തു പാലം...? എന്ന് ജയിച്ചയാളും നഗരസഭയും കൈമലർത്തും. അതിനിടയിൽ ഒരിക്കല്‍സംസ്ഥാന ബജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട് എന്ന് കേട്ടു. പിന്നെ അത് ലാപ്സ് ആയെന്നും കേട്ടു. ഇപ്പോള്‍ പറയുന്നു കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന്. എന്തായാലും പാലം മാത്രം ആയില്ല. ഇൗ പൊറാട്ട് നാടകം അവസാനിപ്പിക്കാൻ നാട്ടുകാർ ചേർന്നെടുത്ത തീരുമാനമാണ് പ്രതിഷേധമായി നാടിെൻറ പേരു മാറ്റുക..
പുതിയപാലത്തിനു പകരം ‘പൊളിഞ്ഞപാലം’ എന്ന് നാമകരണം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം. 48 വര്‍ഷമായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കല സാംസ്കാരിക സംഘടനയായ ‘ഫാസ്കോ’ ആണ് പേരുമാറ്റൽ പ്രതിഷേധത്തിെൻറ ആസൂത്രകർ. ജനുവരി 25ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് നടൻ മാമുക്കോയ ‘പുതിയപാല’ത്തെ ‘പൊളിഞ്ഞപാലമായി’ പ്രഖ്യാപിക്കും.
‘‘പുതിയപാലം എന്ന പേര് ഇൗ നാടിനെ അപഹസിക്കുന്നതിന് തുല്യമാണ്. അതിെൻറ അപമാനഭാരം ഇനിയും താങ്ങാൻ പുതിയപാലത്തുകാർക്കാവില്ല. അതുകൊണ്ട് മുഴുവൻ നാട്ടുകാർക്കും
വേണ്ടി ഞങ്ങൾ ആ പേര് മാറ്റുകയാണ്.
പൊളിഞ്ഞപാലം എന്നായിരിക്കും ഇൗ നാട് ഇനി അറിയപ്പെടുക...’’
ഫാസ്കോ പുതിയപാലത്തിെൻറ ഫേസ് ബുക്ക് പേജിലെ വാക്കുകളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.