കാണികൾക്ക് ഹരം പകർന്ന് കുഞ്ഞു മാന്ത്രികന്
text_fieldsനാലര വയസ്സുള്ള മാന്ത്രികെൻറ മികവുറ്റ ഇന്ദ്രജാലങ്ങള്‍ കാണികള്‍ക്ക് ഹരം പകരുന്നു. തിരുവനന്തപുരം കല്ലറ സ്വദേശി യാസര്‍-സീന ദമ്പതികളുടെ രണ്ടാമത്തെ മകന് നിഹാല്‍ ആണ് തെൻറ ഇളം പ്രായത്തിലെ ഇന്ദ്രജാല വിദ്യകള്‍കൊണ്ട് കാണികളെ കയ്യിലെടുക്കുന്നത്.
മാ താപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് കുടുംബ സുഹൃത്തായ മജീഷ്യന്‍ റഷീദ് കളമശ്ശേര ിയുടെ വീട്ടില്‍ ഏല്‍പ്പിക്കുകയാണ് പതിവ്. റഷീദ് വീട്ടില്‍ വെച്ച് നടത്തുന്ന പരിശീലന ഇന്ദ്രജാലങ്ങളാണ് കുഞ്ഞ് കാണുന്നതു മുഴുവൻ. ചില പരിപാടികള്‍ക്ക് നിഹാലിനെ മജീഷ്യൻ കൂടെ കൂട്ടുകയും ചെയ്തിരുന്നു.
കുട്ടിയിലെ താൽപര്യം മനസിലാക്കി ചെറിയ ഓരോ ഐറ്റങ്ങള്‍ പടിപടിയായി ചെയ്യിപ്പിക്കുകയായിരുന്നു. കുട്ടികളുടെ കൂട്ടായ്മയായ മലര്‍വാടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടത്തിയ പരിപാടിയിലായിരുന്നു നിഹാലിെൻറ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി പരിപാടികള്‍ കുഞ്ഞു മാന്ത്രികനെ തേടിയെത്തി.
പഞ്ചസാര പാത്രം അടച്ച് തുറക്കുമ്പോള്‍ കുഞ്ഞു മീനുകള്‍ പ്രത്യക്ഷപ്പെടുന്നതും കാലിയായ ബാഗില്‍ നിന്ന് സില്‍ക്ക് തുണികളെ മുയലാക്കി മാറ്റുന്നതും കടലാസ് ചാരത്തില്‍ നിന്ന് പ്രാവിനെ പറത്തുന്നതുമെല്ലാം ഉഷാറായി ചെയ്യും. കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ സ്കൂളില്‍ പോയി തുടങ്ങിയ നിഹാല്‍ ഈ അവധിക്ക് ഇന്ദ്രജാലത്തിെൻറ പുതിയ പാഠങ്ങള്‍ പഠിച്ചെടുക്കാനുള്ള പ്രയത്നത്തിലാണ്.
മനുഷ്യനെ രണ്ടായി മുറിച്ചെടുക്കുന്ന ജാലവിദ്യ പഠിപ്പിക്കണമെന്നാണ് ഗുരുവിെൻറ ആഗ്രഹം. മകനെ ഈ മേഖലയില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കണമെന്ന അഭിലാഷത്തിലാണ് രക്ഷിതാക്കള്‍. 055 8072001
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.