Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2019 9:29 AM IST Updated On
date_range 19 Sept 2019 3:18 PM ISTമലയാളി പെൺകുട്ടിക്ക് 16ാം വയസ്സിൽ സ്റ്റുഡൻറ് പൈലറ്റ് ലൈസൻസ്
text_fieldsbookmark_border
ബംഗളൂരു: ഉയരെ പറക്കാനുള്ള സ്വപ്നയാത്രയിലാണ് നിലോഫർ മുനീർ. കഠിനമായ വഴികൾ പിന്ന ിട്ട് 16ാം വയസ്സിൽ സെസ്ന 172 എന്ന ചെറുവിമാനം ചരിത്രത്തിലേക്കാണ് നിലോഫർ പറത്തിയത്. കേര ളത്തിൽനിന്ന് സ്റ്റുഡൻറ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മു സ്ലിം പെൺകുട്ടിയെന്ന നേട്ടത്തിലേക്കാണ് നിലോഫർ മുനീർ പറന്നിറങ്ങിയത്.
ഹിന്ദു സ്ഥാൻ ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ മൈസൂരുവിലെ ഒാറിയൻറ് ഫ്ലൈറ്റ്സ് ഏവിേയഷൻ അക്കാദമിയിലെ പരിശീലനത്തിനുശേഷം കഴിഞ്ഞദിവസം സ്റ്റുഡൻറ് പൈലറ്റ് ലൈസൻസ് നിലോഫർ ഏറ്റുവാങ്ങി. 10ാം ക്ലാസ് കഴിഞ്ഞാൽ പ്ലസ് ടു, പിന്നീട് പ്രഫഷനൽ ബിരുദം അല്ലെങ്കിൽ മറ്റു മേഖലകൾ എന്ന സ്ഥിരം വഴികൾ മാറ്റിനിർത്തിയാണ് എറണാകുളം കാക്കനാട് ട്രിനിറ്റി വേൾഡിൽ മുനീർ അബ്ദുൽ മജീദിെൻറയും ഉസൈബയുടെയും ഏകമകൾ നിലോഫർ പൈലറ്റാകാൻ തീരുമാനിക്കുന്നത്. സ്കൂൾ പഠനകാലത്തുതന്നെ ആകാശയാത്രകളെയും വിമാനങ്ങളെയും സ്വപ്നം കണ്ടുവളർന്ന നിലോഫറിെൻറ ആഗ്രഹങ്ങൾക്ക് മാതാപിതാക്കൾ വഴിയൊരുക്കി. ദുബൈയിലെ ഇന്ത്യൻ ഹൈസ്കൂളിൽ 10ാം ക്ലാസ് പൂർത്തിയാക്കിയശേഷമാണ് മൈസൂരുവിലെ ഒാറിയൻറ് ഫ്ലൈയിങ് സ്കൂളിൽ ചേരുന്നതും തുടർന്ന് വിജയകരമായി പഠനം പൂർത്തിയാക്കുന്നതും.
ദുബൈയിൽ ബിസിനസുകാരനായ മുനീർ മകളുടെ പഠനത്തിനായി നാട്ടിലേക്കേ് വരുകയായിരുന്നു. വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ് ടു സയൻസ് ഗ്രൂപ് പഠിച്ചുകൊണ്ടിരിക്കുന്ന നിലോഫർ മൈസൂരുവിൽ പൈലറ്റ് പരിശീലനം തുടരുകയാണ്. ലൈസൻസ് നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രഫഷനൽ പൈലറ്റായി കമേഴ്സ്യൽ വിമാനങ്ങൾ പറത്തുകയാണ് തെൻറ സ്വപ്നമെന്നും നിലോഫർ പറഞ്ഞു. പ്രൈവറ്റ് പൈലറ്റ് ലൈസൻസും കമേഴ്സ്യൽ പൈലറ്റ് ലൈസൻസും കൈപ്പിടിയിലാക്കാനുള്ള യാത്രയിലാണ് ഈ മിടുക്കി.18 വയസ്സ് തികഞ്ഞാൽ നിലോഫറിന് കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാനാകും. മൈസൂരുവിലെത്തിയപ്പോൾ താമസ സൗകര്യം ലഭിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുെന്നന്നും പലയിടത്തുനിന്നും മാറ്റിനിർത്തുന്ന അവസ്ഥയായിരുെന്നന്നും പിതാവ് മുനീർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ചെറുപ്പം മുതൽ പൈലറ്റ് ആകാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല. ഒരുപാട് നാളത്തെ പരിശ്രമത്തിനൊടുവിൽ ഇപ്പോൾ മകൾ എത്തിപ്പിടിച്ചിരിക്കുന്ന നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും മറ്റു പെൺകുട്ടികൾക്കും ഇതു പ്രചോദനമാകട്ടെയെന്നും മുനീർ പറഞ്ഞു. വരും വർഷങ്ങളിൽ നിലോഫർ പറത്തുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ കാത്തിരിക്കുകയാണ് സ്വപ്നങ്ങൾ നിറം പകർന്ന മാതാപിതാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story