പെൺമുഖങ്ങളുടെ അറ്റ്ലസ്
text_fieldsലോകത്തിന്റെ സൗന്ദര്യം അതിന്റെ വൈവിധ്യമാണെന്ന് തിരിച്ചറിഞ്ഞ ഒരു േഫാേട്ടാഗ്രാഫർ ഇത് ലോകത്തെ വിളിച്ച് കാണിക്കാൻ തീരുമാനിച്ചു. അതിനായി ഉണ്ടായിരുന്നൊരു ജോലിയുമുപേക്ഷിച്ച് 2013 മുതൽ 50 രാജ്യങ്ങളിലൂടെ കാമറയുമായി മിഹായേല നൊറോക്കി നടന്നു. സൗന്ദര്യത്തിന്റെ വ്യത്യസ്ത മുഖങ്ങളിൽ അവരുടെ കാമറകൾ ഉമ്മെവച്ചു.
സ്ത്രീയെ അവളായിരിക്കാൻ േലാകം അനുവദിക്കാറില്ല. ചില സ്ഥലങ്ങളിൽ അവൾ കുലീനയാവണം, ചിലർക്കവൾ ആകർഷകമാകണം. പക്ഷേ, അവൾ ഏറ്റവും സുന്ദരിയാകുന്നത് അവളായിരിക്കുമ്പോഴാണ്. അത് കാണാൻ മിഹായേല പകർത്തിയ ചിത്രങ്ങളടങ്ങിയ ‘അറ്റ്ലസ് ഒാഫ് ബ്യൂട്ടി’ എന്ന പുസ്തകം ഒന്ന് മറിച്ചു നോക്കിയാൽ മതി. ഇറാൻ, റഷ്യ, യു.കെ, കൊറിയ ഇന്ത്യ... അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പകർത്തിയ 500 പെൺമുഖങ്ങളുണ്ട് അതിൽ.
നമ്മൾ നമ്മളായിരിക്കുമ്പോൾ കൈവരിക്കുന്ന സൗന്ദര്യമെനിക്കു ലോകത്തിന് കാണിച്ചു കൊടുക്കണമായിരുന്നു. ഞാൻ 50 രാജ്യങ്ങളിലെ സ്ത്രീകളെ കണ്ടു, അവരുടെ കഥകൾ കേട്ടു. അവഗണനകളെയും വെല്ലുവിളികളെയും അതിജീവിച്ചവളുടെ സൗന്ദര്യം എനിക്ക് ലോകത്തിന് കാണിക്കണമായിരുന്നു. ചിത്രകാരനായ അച്ഛന്റെ മകളായതു കൊണ്ട് എല്ലാ നിറങ്ങളെയും ഞാൻ സ്നേഹിച്ചു.
സൗന്ദര്യത്തിന് പ്രായവും നിറവുമില്ല. വ്യത്യസ്തതകളെ അംഗീകരിക്കാൻ കഴിയാത്ത ഇൗ കാലത്ത് വൈവിധ്യത്തിന്റെ സൗന്ദര്യം മനസ്സിലാക്കിക്കൊടുക്കാൻ അറ്റ്ലസ് ഒാഫ് ബ്യൂട്ടിക്ക് കഴിയെട്ട. അത്രയും പറഞ്ഞ് മിഹായേല വീണ്ടും തെരുവുകളിലേക്ക് നടക്കുകയാണ് ലോകത്തിന്റെ സൗന്ദര്യമാസ്വദിച്ച് മതിവരാത്ത പോലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.