Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഅന്ന് ​ഷിയാസ് നാട്ടിലെ...

അന്ന് ​ഷിയാസ് നാട്ടിലെ പയ്യൻ; ഇന്ന്​ സൂപ്പര്‍ മോഡല്‍

text_fields
bookmark_border
Shiyas-Kareem
cancel
camera_alt?????? ????

ഫ്രീക്കന്‍ പയ്യന്മാരുടെ സംസ്ഥാന സമ്മേളനം നടത്തിയാല്‍ അതിന്‍റെ അധ്യക്ഷസ്ഥാനത്ത് മുടിയും നീട്ടിയിരിക്കും ഷി യാസ് കരീം. എറണാകുളം പെരുമ്പാവൂര്‍ വല്ലം കവലയിലൂടെ മസിലും പെരുപ്പിച്ച് നടന്ന ആറടി ഒരിഞ്ചുകാരന്‍ നടന്നു കയറിയത ് ഇന്ത്യയുടെ ഫാഷന്‍ മോഡലിങ് രംഗത്തെ തലപ്പത്തേക്ക്. അനേകം ഇന്ത്യന്‍, ഇൻറര്‍നാഷനല്‍ ബ്രാന്‍ഡുകളുടെ മോഡലായി. ഇ ടിവെട്ട് ലുക്കാണ് ചെക്കന്. തോളൊപ്പം നീണ്ട മുടി. കണ്ണുകളില്‍ തകര്‍ക്കാന്‍ പറ്റാത്ത കോണ്‍ഫിഡന്‍സ്. വര്‍ത്തമ ാനം തുടങ്ങിയാല്‍ പിന്നെ നിർത്താന്‍ ഇത്തിരി പാടാണ്.

മോഡലിങ് രംഗത്തേക്ക്...
പഠിച്ചത് ചേരാനെല്ലൂര് ‍ ഗവണ്‍മ​​​​െൻറ്​ സ്കൂളിലാണ്. ഇടാന്‍ ഒരു നല്ല ഷര്‍ട്ടുപോലുമില്ലാത്ത ബാല്യം. എങ്കിലും അപ്പോള്‍ മുതല്‍ സിനിമ യില്‍ അഭിനയിക്കണം എന്ന മോഹമുണ്ട്. എന്നാൽ കുടുംബത്തില്‍ അങ്ങനെ ഒരു സാഹചര്യവുമില്ല. കാശില്ല ഒന്ന്. മെയ്ക്കാട്ട ് പണിക്കും കൂലിപ്പണിക്കും പോയി ഉമ്മയും വെല്യുമ്മയും കൊണ്ടുവരുന്നതാണ് ആകെ വീട്ടിലെ വരുമാനം. തമിഴ്നാട്ടില്‍ 'ദി ഗാന്ധിഗ്രാം റൂറല്‍ ഇൻസ്​റ്റിറ്റ്യൂട്ടി'ല്‍ നിന്ന് ഫിസിക്കല്‍ എജുക്കേഷനിലാണ് ഡിഗ്രിയെടുത്തത്.

അപ്പേ ാള്‍ മുതല്‍ കൂട്ടുകാരുടെ ഇളക്കലുണ്ട് -'എടാ നിനക്ക് നല്ല ഉയരമില്ലേ, മോഡലിങ് ചെയ്തുകൂ​േട?' എന്ന്. 2010ലാണ് മോഡലിങ ് കരിയറായി തീരുമാനിച്ചത്. ഒരു ടെക്​സ്​റ്റയില്‍സില്‍ മാനേജര്‍ പണിയായിരുന്നു അപ്പോള്‍. ഒരു ഫുട്ബാള്‍ ക്ലബില്‍ കളിക്കുന്നതുകൊണ്ട് സ്ഥിരമായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തിരുന്നു. ആദ്യം കൊച്ചിയിലുള്ള ഫാഷന്‍ ഫോട്ടോഗ് രാഫര്‍മാര്‍, ഡിസൈനര്‍മാര്‍ എന്നിവരെയൊക്കെയാണ് ചെന്നുകണ്ടത്. ചിലര്‍ സഹായിച്ചു, ചിലര്‍ കളിയാക്കി, പരിഹസിച്ചുവിട്ടു.

മോഡലിങ്
മോഡലിങ് മൂന്ന് കാറ്റഗറിയാണ്. പ്രിൻറ്​ മോഡലിങ്, ടി.വി കമേഴ്സ്യല്‍ പരസ്യത്തില്‍ അഭിനയം, റണ്‍വേ മോഡലിങ് അതായത് റാംപില്‍ ഷോ. സാമ്പത്തികമായി എന്തെങ്കിലും കിട്ടുന്നത് പ്രിൻറ്​ മോഡലിങ്, ടി.വി കമേഴ്സ്യല്‍ പരസ്യത്തിലൂടെയാണ്. അവസരം കിട്ടാനായി ഞാന്‍ ബംഗളൂരുവില്‍ ഉള്ളപ്പോള്‍ അവിടെയുള്ള മോഡല്‍ എന്ന പേരിലാണ് കേരളത്തില്‍ ഷൂട്ടിന് വരുന്നത്. അവര്‍ക്ക് മലയാളി മോഡലിനെ വേണ്ട.

Shiyas-Kareem

നേട്ടങ്ങള്‍
കേരളത്തില്‍ മൂന്നു വര്‍ഷം ഫാഷന്‍ ഷോ ചെയ്തു. പിന്നീടാണ് ബംഗളൂരുവിലേക്ക് പോയത്. ഇവിടെ നിന്ന് പഠിച്ച മുറി ഇംഗ്ലീഷ്​ വെച്ച് ബംഗളൂരുവില്‍ എത്തിയപ്പോള്‍ ഒരുപാട് പരിഹാസമാണ് കേട്ടത്. അവിടെ വിദേശി, മുംബൈ മോഡലുകളോടാണ് മത്സരം. പടച്ചവന്‍ നല്ല ഉയരം നല്‍കിയതുകൊണ്ടാണ് അവരുടെ ഇടയില്‍ പിടിച്ചുനിന്നത്. പിന്നെ സ്പോക്കണ്‍ ഇംഗ്ലീഷിന് ചേര്‍ന്നു. കീറിയ പാൻറ്​സ്​ ഇട്ട് ചുവടുകള്‍ വെക്കാനുള്ള ഗട്​സ്​ കിട്ടിയത് ബംഗളൂരുവില്‍ വെച്ചാണ്. അവിടെ മെഗാമാര്‍ട്ട് മോഡല്‍ ഹണ്ട് എന്ന ഓള്‍ ഇന്ത്യ മോഡല്‍ കോംപിറ്റീഷനില്‍ ടോപ് ഫൈവില്‍ എത്തി. അപ്കമിങ് ആക്ടര്‍ ആൻഡ്​ ആക്ടറസ് കാറ്റഗറിയില്‍ വിജയിച്ചത് ഞാനും നിഥി അഗര്‍വാളുമാണ്. ഇന്ന് ബോളിവുഡ്, തെലുങ്ക് സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന നടിയാണ് അവര്‍.

മറ്റൊന്നാണ് യൂറോപ്പില്‍ 'മിസ്​റ്റര്‍ ഗ്രാൻഡ്​ സീ വേള്‍ഡ് 2018' കോംപിറ്റീഷന്‍. ബള്‍ഗേറിയയിലായിരുന്നു മത്സരം. വിസക്കായി ഡല്‍ഹിയില്‍ പോയി. കൂട്ടുകാരനാണ് പണം തന്ന് സഹായിച്ചത്. റമദാന്‍ കാലമാണ്. ഡല്‍ഹിയില്‍ കൊടുംചൂട്. സായിപ്പുമായി ഇംഗ്ലീഷില്‍ ഇൻറര്‍വ്യൂ. നോമ്പിലായതിനാല്‍ തൊണ്ട വരളുന്നു. എന്‍റെ സ്വപ്നമാണ് ഈ യാത്ര എന്നൊക്കെ പറഞ്ഞ് അദ്ദേഹവുമായി കമ്പനിയായി. എന്തായാലും ഒരാഴ്ചക്കകം വിസ അയക്കുമെന്ന് അദ്ദേഹം അറിയിച്ചു.

രണ്ടര ലക്ഷം രൂപ ഫ്ലൈറ്റ്​ ടിക്കറ്റിന് ഉള്‍പ്പെടെ വേണം. ഒരാഴ്ചത്തെ താമസത്തിനും ഭക്ഷണത്തിനും 80,000 രൂപ വേറെയും. എന്‍റെ കൈയില്‍ ആകെയുള്ളത് ഒരുലക്ഷം രൂപ. അതാണെങ്കില്‍ ഒരു കാര്‍ വാങ്ങണം എന്ന മോഹത്തോടെ സ്വരുക്കൂട്ടിയത്. എന്തായാലും സ്പോണ്‍സര്‍ഷിപ്പിന് പലരുടെയും മുന്നില്‍ പോയി. അവരുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ പറ്റിയില്ല. സുഹൃത്തുക്കള്‍ പലരും കാശുമായി വന്നു. എങ്കിലും അതൊന്നുമായില്ല. പോകണ്ട എന്ന രീതിയി​െലത്തി. പിന്നെ രണ്ടും കല്‍പിച്ച് ഉമ്മയുടെ കൈയിലും കാതിലുമുണ്ടായിരുന്ന ഇത്തിരി സ്വര്‍ണമൊക്കെ എടുത്ത് കാശൊപ്പിച്ചു.

ബിഗ്ബോസ് എന്‍ട്രി
നേര​േത്ത ബിഗ്ബോസ് ഇൻറര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു. ബള്‍ഗേറിയയിലേക്ക് പോകുന്നതിന്‍റെ തലേന്ന് 'ബിഗ്ബോസ്' റിയാലിറ്റി ഷോയില്‍നിന്ന് വിളിക്കുന്നു. നാളത്തന്നെ മുംബൈയില്‍ എത്താന്‍ ആവശ്യപ്പെട്ടു അവര്‍. ഞാന്‍ നിസ്സഹായാവസ്ഥ പറഞ്ഞു. ഇത്രയും പണം മുടക്കി യാത്രക്ക് എല്ലാം തയാറെടുത്ത കാര്യം അറിയിച്ചു. ഏജ് ഓവര്‍ ആകുമെന്നതിനാല്‍ അടുത്ത വര്‍ഷം യൂറോപ്പ് കോംപിറ്റീഷന് പോകാന്‍ പറ്റില്ല. ബിഗ്ബോസിന്‍റെ അടുത്ത സീസണില്‍ എന്നെ പരിഗണിക്കണമെന്ന് അപേക്ഷിച്ചു. തിരി​െച്ചത്തുമ്പോള്‍ അറിയിക്കാന്‍ പറഞ്ഞ് അവര്‍ സംസാരം നിർത്തി.

Shiyas-Kareem

യൂറോപ്പില്‍ രണ്ട് സബ്ടൈറ്റില്‍ വിജയിച്ചു. ദുരിതമായിരുന്നു അവിടെ. കുടുസ്സുമുറിയിലെ താമസവും പറ്റാത്ത ഭക്ഷണവും. നാട്ടി​െലത്തി വല്ലം കവലയിലെ ഹോട്ടലില്‍ കയറി ന​ല്ലൊരു ബീഫ് ബിരിയാണി തിന്നാണ് മനസ്സ്​ നേരെയാക്കിയത്. ഉടനെ ബിഗ്ബോസ് ഡയറക്ടര്‍ക്ക് നാട്ടില്‍ എത്തിയതായി മെസേജ് അയച്ചു. തിരികെ താമസിയാതെ മറുപടി; അടുത്ത ദിവസം തന്നെ ബിഗ്ബോസില്‍ ജോയിന്‍ ചെയ്യാന്‍. ബിഗ്ബോസില്‍ സെക്കൻഡ്​ റണ്ണറപ്പായി. അതോടെ ജീവിതമാകെ മാറി.

ആ വരവ് ഒരുവരവു തന്നെ
ബിഗ്ബോസ് കഴിഞ്ഞ് നാട്ടി​െലത്തിയത് ഒരു അഡാര്‍ സീനാണ്. മുംബൈയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴേ കൂട്ടുകാരും നാട്ടുകാരും പൂമാലയിട്ട് ആരവമായി. പിന്നെ സ്വന്തം നാടായ വല്ലത്തേക്ക് ബൈക്കുകളുടെ അകമ്പടിയില്‍ ഒരു ഘോഷയാത്ര. ചെണ്ടമേളവും വെടിക്കെട്ടുമൊക്കെയായി വല്ലം കവലയില്‍ എത്തിയപ്പോള്‍ തുറന്ന ജീപ്പില്‍ നിന്ന് ചാടിയിറങ്ങി അടുത്തുള്ള പ്ലൈവുഡ് കമ്പനിയിലേക്ക് ഓടിക്കയറി. അവിടെ വെച്ച് ഉമ്മയുടെ കൈയുംപിടിച്ച് കമ്പനിയുടമയോട് ഒരുവാക്ക് - 'ഇക്ക, ഇനി ഉമ്മ പണിക്ക് വരില്ല, വിളിക്കണ്ട'.

സിനിമകള്‍
ക്യാപ്റ്റന്‍ സിനിമയില്‍ ഗോള്‍കീപ്പറായി. ഫുട്ബാള്‍ മികവാണ് അതിന് സഹായിച്ചത്. കുഞ്ഞാലി മരയ്ക്കാറില്‍ അഭിനയിച്ചു. ഇപ്പോള്‍ ബാബുരാജ് സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫിയില്‍. അടുത്ത ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെതാണ്. ഒരുതമിഴ് പടവും വന്നിട്ടുണ്ട്.
shiyas-kareem

ഷിയാസ് കരീം ഉമ്മ ഹാജറക്ക് ഒപ്പം


കുടുംബ വിശേഷം
ഉമ്മ ഹാജറ. പെങ്ങള്‍ ഷീബ ഫൈസല്‍. അനിയന്‍ നിബാസ് കരീം. വല്ല്യുമ്മ ഷരീഫ. വാടക വീടുകളിലെ വര്‍ഷങ്ങള്‍നീണ്ട താമസത്തിനുശേഷം പുതിയ വീട് വെച്ചു. 2017ന്‍റെ ആദ്യം മനസ്സ്​ മടുത്ത് ഉമ്മയോട് ചോദിച്ചു -'ഉമ്മാ, മോഡലിങ് നിര്‍ത്തി വേറെന്തെങ്കിലും പണിക്ക് പോട്ടേ'. ഉമ്മയുടെ മറുപടി ഇങ്ങനെ -'ആറേഴു കൊല്ലം നീ ഇതിനായി കഷ്​ടപ്പെട്ടില്ലേ, ഒരു കൊല്ലം കൂടി നോക്കൂ'. ആ ഒരു കൊല്ലമാണ് ജീവിതം മാറ്റിമറിച്ചത്.

ഇഷ്​ടക്കാര്‍, ആരാധകര്‍

രണ്ടുമണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. നാട്ടിലെ ചെറിയ ജിമ്മിലാണ് പോകുന്നത്. നല്ല ഉറക്കവും കൃത്യമായ ഭക്ഷണവും എക്സൈസും കൊണ്ട് മോഡലിങ്ങിന് പറ്റുംവിധം ശരീരം രൂപപ്പെടുത്തും. മിലന്ദ് സോമന്‍, ജോണ്‍ എബ്രഹാം എന്നിവരാണ് മോഡലിങ് രംഗത്തെ ഇഷ്​ടക്കാര്‍. സല്‍മാന്‍ ഖാന്‍റെ ആരാധകനാണ്. മലയാളത്തില്‍ ഇഷ്​ടതാരം മമ്മൂട്ടി. മോഹന്‍ലാല്‍ ബിഗ്ബോസ് ചെയ്തതില്‍ പിന്നീട് സഹോദരനെ പോലെ എന്നെ ഗൈഡ് ചെയ്യുന്നു. ഇഷ്​ട നടന്‍ മമ്മൂട്ടി. പ്രഗത്ഭ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജി ഭാസ്കര്‍, സൈക്കോ തെറപ്പിസ്​റ്റ്​ ഷാജഹാന്‍ അബൂബക്കര്‍, ജോസഫ് അന്നക്കുട്ടി ജോസ് എന്നിവരാണ് എനിക്ക് പിന്നിലെ ശക്തികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modelbigg bossShiyas KareemPerumbavoor nativeBigg Boss Reality ShowLifestyle News
Next Story