'മൈലാഞ്ചിയിൽ വിരിഞ്ഞ' മോഹൻലാൽ
text_fields1980ൽ പുറത്തുവന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർ വരെയുള്ള ചിത്രങ്ങളിലെ മോഹൻലാ ൽ, നിഖിൽ വർണയുടെ കരവിരുതിൽ പുനർജനിച്ചിരിക്കുകയാണ്, ലളിതകല അക്കാദമി ആർട്ട് ഗാ ലറിയുടെ ചുവരുകളിൽ. കടുത്ത മോഹൻലാൽ പ്രേമിയായ നിഖിൽ വർണയുടെ ചിരകാല സ്വപ്നമാണ് 'സ്പർശം' എന്ന് പേരിട്ട പ്രദർശനത്തിലൂടെ യാഥാർഥ്യമായത്.
ഓർമ വെച്ച നാൾ മുതൽ മ നസ്സിൽ കുടിയേറിയ രൂപത്തെ കാൻവാസിലേക്ക് പകർത്തുക ഒട്ടും ദുഷ്കരമായിരുന്നില്ല. കുട ്ടിക്കാലം മുതലേ വരച്ചു പഠിച്ച പോർട്രെയിറ്റായിരുന്നു മോഹൻലാലിന്റേത്. പിന്നീടെപ്പോഴോ ആണ് ഇങ്ങനെയൊരു പ്രദർശനം നടത്തണമെന്ന് മോഹമുദിച്ചത്. എട്ട് മാസം കൊണ്ടാണ് 332ഓളം ചിത്രങ്ങൾ വരച്ചുതീർത്തത്.
രാജശിൽപിയിലും രംഗത്തിലും പഞ്ചാഗ്നിയിലും പാദമുദ്രയിലും എല്ലാം വെവ്വേറെ ഭാവത്തിൽ, രൂപത്തിൽ ലാലേട്ടനെത്തുന്നു. സിനിമകളെല്ലാം വീണ്ടും വീണ്ടും കണ്ട് മനസ്സിലുറപ്പിച്ചു. പലതിന്റെയും സിഡികളോ പ്രിൻറുകളോ കിട്ടാനുണ്ടായിരുന്നില്ല.
ബിന്ദു തിയറ്ററിന് പുറകിലുള്ള വീട്ടിലിരുന്ന് അനുഭവിക്കുന്ന സിനിമയുടെ ആരവം മാത്രമല്ല, വെള്ളിയാഴ്ചകളിൽ രാഗത്തിെൻറയും രാംദാസിെൻറയും മുന്നിലുള്ള ബഹളവും ആഘോഷവും എല്ലാം സിനിമയുടെ ലോകത്തേക്ക് തന്നെയാണ് നിഖിലിനേയും എത്തിച്ചത്. ഇപ്പോൾ സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറാണ് നിഖിൽ.
ആഘോഷങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനിഷ്ടപ്പെടുന്ന തൃശൂരുകാരുടെ മനസ്സാണ് കഴിഞ്ഞ രണ്ട് വർഷങ്ങളായി നൃത്തരൂപങ്ങളെക്കുറിച്ചും വാദ്യോപകരണങ്ങളെക്കുറിച്ചുമുള്ള പ്രദർശനമൊരുക്കാൻ പ്രചോദനമായതെന്ന് നിഖിൽ പറയുന്നു.
മോഹൻലാൽ ചിത്രങ്ങളടങ്ങിയ സ്പർശം പൂർണമായും ഓർഗാനിക് രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. മെഹന്തി കൊണ്ട് ജൂട്ട് കാൻവാസിൽ ഒരുക്കിയ ചിത്രങ്ങൾ ഫ്രെയിം ചെയ്തിരിക്കുന്നത് മുള കൊണ്ടാണ്. മെഹന്തി കഴുകിയാൽ ചുവപ്പ് നിറമുണ്ടാകുമെങ്കിലും പച്ചയിൽ തന്നെ ചിത്രങ്ങൾ നിലനിർത്തിയിരിക്കുന്നത് കാഴ്ചയില്ലാത്തവർക്ക് തൊട്ട് മനസ്സിലാക്കാൻ മാത്രമാണ്. പ്രദർശനത്തിൽ നിന്നും ലഭിക്കുന്ന തുക കാഴ്ചയില്ലാത്ത വിദ്യാർഥികൾക്ക് നൽകുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.