ഹെന്ന താജും ന്യൂസ് ബീപ് ആപ്പും
text_fieldsപഠനം കഴിഞ്ഞുള്ള ഇടവേളയിലെ പരിശ്രമം കൊണ്ട് കിടിലൻ ഒരു ന്യൂസ് ആപ് നിർമിച്ചതിന്റെ ത്രില്ലിലാണ് കണ്ണൂരുകാരി ഹെന്ന താജ്. ഇംഗ്ലീഷ്, ഹിന്ദി, അറബിക്, മലയാളം ഭാഷകളിലുള്ള എൺപതോളം ന്യൂസ് പോർട്ടലുകളെ ഒറ്റ ആപ്പിലൂടെ വായനക്കാർക്ക് പ്രയോജനപ്പെടുത്താവുന്നതാണ് ഹെന്ന തയാറാക്കിയ ന്യൂസ്ബീപ് എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ.
ഇംഗ്ലീഷിൽ നിന്ന് ദ ഗാർഡിയനും വാഷിങ്ടൺ പോസ്റ്റും ഉൾപ്പെടെ ഇടംപിടിച്ച ആപ്പിൽ മലയാളം, ഹിന്ദി ഭാഷകളിലെ മിക്ക ന്യൂസ് വെബ്സൈറ്റുകളും ഒറ്റ ക്ലിക്കിൽ വായിക്കാനാകും. അറബിയിലെ മുഖ്യ മാധ്യമങ്ങളുടെയെല്ലാം സൈറ്റുകളുമുണ്ട്. ഓരോ ഭാഷയിലും 20 വീതം സൈറ്റുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്.
ചെമ്പേരി വിമൽജ്യോതി കോളജിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷമുള്ള ഒഴിവുസമയത്ത് ആൻഡ്രോയിഡ് ടെക്നോളജിയുമായി കൂട്ടുകൂടിയപ്പോൾ തോന്നിയ ആശയമാണ് ഒറ്റ ബീപ്പിൽ നിരവധി പോർട്ടലുകളിലെത്താവുന്ന ന്യൂസ്ബീപിന്റെ പിറവിക്ക് കാരണമായതെന്ന് ഹെന്ന. 2.1 എം.ബി മാത്രമാണ് ആപ്പിെൻറ സൈസ്. താരതമ്യേന വളരെ ചെറിയ സൈസായതിനാൽ മൊബൈലിലെ കൂടുതൽ സ്പേസ് അപഹരിക്കില്ലെന്നതും എളുപ്പത്തിൽ ഡൗൺലോഡിങ് സാധ്യമാകുമെന്നതുമാണ് ന്യൂസ്ബീപിെൻറ സവിശേഷത.
ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് മാറ്റങ്ങളോടെ ആപ് മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് ഹെന്ന. മട്ടന്നൂർ 19ാംമൈലിലെ സിംഫണിയിൽ എ.പി. താജുദ്ദീന്റെയും മൈമൂനയുടെയും മകളാണ് ഹെന്ന. ഭർത്താവ് ദുൈബയിലെ ഓയിൽ കമ്പനി ജീവനക്കാരൻ ജാസിൽ. ജെന്നയാണ് ഏക സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.