ഉമൈമ അൽ ഖമീസിനിത് വാക്കുകൾ പൂക്കുന്ന കാലം
text_fieldsഎഴുത്ത് ശക്തമാവുന്നത് അത് പിറക്കുന്ന മനസ്സിെൻറ ശക്തിയും അക്ഷരങ്ങളോടുള്ള അഭിനിവേശവും ചേരുേമ്പാ ഴാണല്ലോ. വാക്കുകളുടെ സമ്പന്നതയോടൊപ്പം പുതിയ ലോകത്തെകുറിച്ച കിനാവുകളുടെ വെളിച്ചമാണ് പ്രശസ്ത സൗദി എഴുത ്തുകാരി ഉമൈമ അൽ ഖമീസിെൻറ രചനകളെ എന്നും പ്രശോഭിതമാക്കിയത്. സാഹിത്യത്തിലും കവിതയിലും സ്വന്തമായി ഇടം നേടി സൗദി അറേബ്യയുടെ സാംസ്കാരിക ലോകത്ത് തിളങ്ങി നിൽക്കുന്ന ഉമൈമയെ തേടി അടുത്ത കാലത്ത് ‘നജിബ് മഹഫുസ് ലിറ്റ റേച്ചർ അവാർഡ്’ എത്തി.
കൈറോവിലെ അമേരിക്കൻ യൂണിവേഴ്സിറ്റി പബ്ലിഷിംഗ് ഹൗസ് ഏർപെടുത്തിയതാണ് അവാർഡ്. വായനയുടെ ലോകത്ത് ചെറുപ്പം മുതൽ തന്നെ വിസ്മയിപ്പിച്ച ഇൗജിപ്ഷ്യൻ എഴുത്തുകാരനും നൊബേൽ ജേതാവുമായ നജീബ് മഹ്ഫുസിെൻറ പേരിലുള്ള അവാർഡ് ലഭിച്ചത് ഉമൈമയെ ആത്മഹർഷം കൊണ്ട് വീർപുമുട്ടിച്ചിരിക്കണം. ‘എെൻറ സന്തോഷത്തിനും നന്ദിക്കും അതിരില്ല, പക്ഷെ ഇൗ അവാർഡ് എന്നെ വലുതാക്കുന്നില്ല. എെൻറ വീടിെൻറ ബാൽകണിയിൽ നിരയായി വെച്ച ഇൗത്തപ്പനച്ചെടികളോളമേ ഞാൻ വരൂ. എെന്നകുറിച്ച ഒാരോ നല്ല വാക്കും ഞാൻ ശേഖരിച്ച് നക്ഷത്രങ്ങൾക്ക് കൈമാറും....’ കാവ്യാത്മകമായിരുന്നു അവർഡ് ദാനച്ചടങ്ങിലെ ഉമൈമയുടെ വാക്കുകൾ.
ചെറുപ്പം മുതൽ എഴുത്തിെൻറയും വായനയുടെയും ലോകത്താണ് ഉമൈമ. റിയാദിലാണ് ജനനം. ചരിത്രകാരനായ അബ്ദുല്ല ഇബ്നു മുഹമ്മദിെൻറ മകൾ. ഫലസ്തീൻ വംശജയായ ഉമ്മ സഹാം അൽ സഹബി എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമാണ്. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഉമൈ ഇംഗ്ലീഷ് ഭാഷയിൽ ഡിപ്ലോമ നേടിയത്. കിങ് സഉൗദ് യൂണിവേഴ്സിറ്റിയിലായിരുന്നു അണ്ടർ ഗ്രാജ്വേറ്റ് പഠനം. നോവലും, കഥയും, കവിതയും, നാടകവും ഒരുപേെല വഴങ്ങുന്ന എഴുത്തുകാരി. നിരൂപക, കോളമിസ്റ്റ്, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയാണ്.
ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് ഇവരുടെ രചനകൾ. റിയാദിൽ സർഗാത്മക എഴുത്തിെൻറ പാഠങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കുന്ന ക്ലാസുകൾ നയിക്കുന്നു. എഴുത്തിലൂടെ പെൺ സ്വാതന്ത്ര്യത്തിെൻറ അതിരുകൾ ഭേദിക്കണമെന്നാഗ്രഹിക്കുന്ന സാഹിത്യകാരിയാണിവർ. അതിവേഗം മാറ്റത്തിലേക്ക് ഒാടിയടുക്കണമെന്നാണ് ആഗ്രഹം. പ്രതീക്ഷയുടെ തിളക്കമുള്ള നാളയെ കുറിച്ച സപ്നമാണിവർക്ക്. മാറുന്ന സൗദിയുടെ വനിതാമുന്നേറ്റം ഇവരെ ഏറെ ആഹ്ലാദിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.