പച്ചമീനിൽ പണം കായ്ച്ച കഥ
text_fieldsലോകത്തിന് കേട്ടുകേൾവിയില്ലാത്ത കാര്യമായിരുന്നു ഓൺലൈനായി ഒരുമായവും ചേർക്കാത ്ത കറിക്കുപാകമായ മീനുകൾ വീടുകളിലേക്കെത്തിക്കുന്ന രീതി. മാത്യു ജോസഫ് എന്ന കൊച്ചി ക്കാരന്റെ തലയിലുദിച്ച ആ ആശയത്തിന് ഇപ്പോൾ കോടിയുടെ ആസ്തിയുണ്ട്. ആമസോണും ഫ്ലിപ്ക ാർട്ടും സഞ്ചരിച്ച വഴിയിൽ നല്ല കടപ്പുറം മീനിനും സാധ്യതയുണ്ടെന്നു തെളിയിച്ച ഈ മലയാ ളിയുടെ വിജയകഥ ഒത്തിരി പറയാനുണ്ട്. സീ ടു ഹോം എന്ന ഓൺലൈൻ സംരംഭമായി തുടങ്ങി ഒടുവിൽ കോടികളുടെ വിറ്റുവരവുള്ള ഫ്രഷ് ടു ഹോമിലേക്കെത്തിയ അത്ഭുത കഥ മാത്യു ജോസഫ് ഒരു സ്വ പ്നംപോലെ ഓർക്കുന്നു. കമ്പ്യൂട്ടർ എൻജിനീയറായ ഷാനവാസ് കടവിൽ കൂടിച്ചേർന്നതോ ടെയാണ് ഫ്രഷ് ടു ഹോം ഇന്ത്യയിലെ വൻകിട ബിസിനസ് മേഖലയായി വളർന്നത്.
''ഒരു സീ ഫു ഡ് എക്സ്പോർട്ടിങ് കമ്പനിയിൽ അക്കൗണ്ടൻറായിരുന്നു ഞാൻ. 13 വർഷത്തിനുശേഷം അവിെട നിന്നിറങ്ങി സീ ഫുഡ് കമ്പനികൾക്ക് അസംസ്കൃത വസ്തുക്കൾ എത്തിക്കുന്ന സ്വന്തമായ തൊ ഴിലിലേക്ക് മാറി. പിന്നാലെയാണ് പച്ചമീനുകൾ എക്സ്പോർട്ട് ചെയ്യുന്നതിനെ കുറി ച്ചാലോചിക്കുന്നത്. 2000ത്തിലാണത്. നേെര ദുൈബയിലേക്ക് പറന്നു. അതായിരുന്നു ഈ മേഖലയിലെ തുടക്കം''-മാത്യു ജോസഫ് ഓർക്കുന്നു.
ദുൈബയിലെ തുടക്കം
ദുൈബയിൽ മാർക്കറ്റ് നന്നായി പഠിച്ചാണ് തുടക്കം. അവിടുന്നുള്ള ഒരു കമ്പനിയുമായി ചേർന്ന് ലൈസൻസ് ഒപ്പിച്ച് ലോഡുകൾ അയച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങുന്ന സമയമായിരുന്നു. അത് കാര്യങ്ങൾ എളുപ്പമാക്കി. ഒടുവിൽ കൊച്ചിയിൽനിന്ന് ഫ്രഷ് മീൻ കയറ്റി അയക്കുന്ന ആദ്യത്തെ ആളായി മാത്യു ജോസഫ്. 2008വരെ നല്ലരീതിയിൽ എക്സ്പോർട്ടിങ് നടന്നു. ദുൈബക്കുപുറമെ സൗദി, യു.എ.ഇ, സിംഗപ്പൂർ, ആസ്ട്രേലിയ രാജ്യങ്ങളിലേക്കും ബിസിനസ് വളർന്നിരുന്നു.
സാമ്പത്തികമാന്ദ്യം വിധി മാറ്റിയപ്പോൾ
2008ലാണ് ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയ സാമ്പത്തിക മാന്ദ്യം പൊട്ടിപ്പുറപ്പെടുന്നത്. 2011വെര അത് മാത്യു ജോസഫിനെ ബാധിച്ചതേയില്ല. എന്നാൽ, ദിവസങ്ങൾ നീങ്ങുംതോറും സ്ഥിതി വഷളായിക്കൊണ്ടിരുന്നു. ഞാൻ എത്തിച്ചുകൊടുത്ത കമ്പനിയെയും മാന്ദ്യംബാധിച്ചു. ഇവിടുന്ന് കയറ്റി അയക്കുന്ന വില അവിടെ എത്തിയാൽ ലഭിക്കില്ല. അവിടെ ഒരുഡോളർ കുറയുേമ്പാൾ സാധാരണനിലയിൽ രണ്ടുദിവസം കഴിയുേമ്പാഴാണ് ഇവിടെ വിലകുറയുന്നത്.
എന്നാൽ, അവിടെ വില കുറഞ്ഞുകൊണ്ടേയിരുന്നു. ഇന്ത്യയിലെ മാർക്കറ്റിന് ഒരു കുലുക്കവുമില്ല. അന്നാണ് നമ്മുടെ മാർക്കറ്റിന്റെ ഭദ്രത മാത്യുവിന് മനസ്സിലാവുന്നത്. എക്സ്പോർട്ടിങ് കമ്പനി വൻ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന കാര്യം മാത്യു ജോസഫ് ഭാര്യ ലില്ലമ്മയോട് പങ്കുവെച്ചു. ചെറു സംരംഭകൂടിയായ ലില്ലമ്മയാണ് കരുത്തുറ്റ ഇന്ത്യൻ വിപണിൽ എന്തുകൊണ്ട് പച്ചമീൻ വിതരണം നടത്തിക്കൂടാ എന്ന കാര്യം ചോദിക്കുന്നത്. ആ ചോദ്യത്തിൽനിന്നാണ് ഇന്ത്യൻ മാർക്കറ്റിലേക്കുള്ള പ്രവേശനം.
ഓൺലൈൻ തുടക്കം
പച്ചമീൻ വിൽക്കുന്നത് ഓൺലൈനിലാക്കിയാൽ എന്താണെന്ന ചിന്തവന്നത് അപ്പോഴാണ്. പക്ഷേ മാതൃകയാക്കാൻ ഒന്നു പോലുമുണ്ടായിരുന്നില്ല. അമേരിക്കയിലും യൂറോപ്പിലും ഫ്രീസ് ചെയ്ത മത്സ്യങ്ങൾ വിൽക്കുന്നുണ്ട്. ലോകത്ത് ഇതുവരെ ഇല്ലാത്തത് തുടങ്ങാനുള്ള പടയൊരുക്കം. 2012ല്‍ മാത്യു ജോസഫ് അങ്ങനെ 'സീ ടു ഹോം' ആരംഭിച്ചു. തന്റെ ഉള്ളിെല ആശയങ്ങള്‍ ഓരോന്നും കൊച്ചിയിെല ഐ.ടി കമ്പനിയുമായി പങ്കുെവച്ച് ഏറെ സമയമെടുത്താണ് സീ ടു ഹോം വെബ്സൈറ്റ് ഉണ്ടാക്കുന്നത്. ചില സുഹൃത്തുക്കളുടെ പിന്തുണയോടെ ഫിഷറീസ് കോളജില്‍നിന്ന് റിക്രൂട്ട് ചെയ്ത മൂന്നുവിദ്യാര്‍ഥികളെയും ചേര്‍ത്താണ് മാത്യു ജോസഫ് ബിസിനസിന്റെ മറ്റൊരു തലത്തിലേക്ക് ഇറങ്ങുന്നത്. കൊച്ചിക്കുപുറമെ, മുംബൈ, ഡൽഹി, ബംഗളൂരു നഗരങ്ങളിലും സർവിസ് തുടങ്ങി.
ഷാനിന്റെ വരവും ബിസിനസിന്റെ കുതിപ്പും
ഓൺലൈൻ സീ ടു ഹോമിന് വൻ സ്വീകാര്യത ലഭിച്ചതോടെ വെബ്സൈറ്റ് തകരാറിലായി. ഇതോടെയാണ് ഇൗ പരിപാടിക്ക് സാധാരണ ഒരു വെബ്സൈറ്റ് മതിയാവില്ലെന്ന കാര്യം മനസ്സിലായത്. അങ്ങനെ കൂടുതല്‍ ഇന്‍വെസ്റ്റ്മെൻറ് ആവശ്യമായ ഒരു സന്ദര്‍ഭത്തില്‍ സര്‍വിസുകള്‍ നിർത്തിവെക്കേണ്ടി വന്നു. ലോണ്‍ എടുക്കാൻ ബാങ്കിനെ സമീപിക്കുന്ന സമയത്താണ് മാത്യുവിന് ഒരുകാള് വരുന്നത്. പേര് ഷാൻ, ഷാനവാസ് കടവിൽ. സ്ഥിരം കസ്റ്റമര്‍ ആണെന്നുപറഞ്ഞാണ് തുടക്കം. ഗെയിം പോര്‍ട്ടല്‍ ആയ സിംഗയുടെ ഇന്ത്യന്‍ മേധാവിയാണ് ഷാന്‍. ടെക്നോളജി ആവോളം അറിയാവുന്ന ഷാനും മാത്യുവും ഒന്നിച്ചതോടെ സീ ടു ഹോം, ഫ്രഷ് ടു ഹോമായി കുതിച്ചു.
ഫ്രഷ് മത്സ്യം ഇങ്ങനെ
ഓരോ 100 അല്ലെങ്കിൽ 200 കി.മീറ്ററുകളിൽ മത്സ്യം ശേഖരിച്ച് അടുത്തുള്ള നഗരത്തിലെത്തിക്കാൻ ഇവർക്ക് ട്രക്ക് സൗകര്യം ഉണ്ട്. മത്സ്യം ശേഖരിക്കാനും വിതരണം ചെയ്യാനും ഫ്രഷ് ടു ഹോം വാഹനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് മത്സ്യത്തിലെ അപകടകാരികളായ കെമിക്കലുകൾ ചേർക്കുന്നില്ല. കൊച്ചിയിൽനിന്ന് 12 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ വിമാനം വഴി ഫ്രഷ് മത്സ്യം എത്തിക്കാൻ ഫ്രഷ് ടു ഹോമിന് സാധിക്കുന്നു.
ഇറച്ചിയിലേക്കും
കോഴിയിറച്ചിയും ആട്ടിറച്ചിയും വിൽക്കാൻ തീരുമാനിച്ചതോടെയാണ് സീ ടു ഹോം എന്ന പേരുമാറ്റി ഫ്രഷ് ടു ഹോമാക്കിയത്. ആൻറിബയോട്ടിക്സ് കുത്തിെവക്കാത്ത കോഴികളുടെ ഇറച്ചിയും ആട്ടിറച്ചിയുമാണ് വിതരണം. കോഴിക്കർഷകരുടെ ഫാമുകളിൽ ആൻറിബയോട്ടിക്സ് ഉപയോഗിക്കാതെ വളർത്തുന്ന കോഴികളുടെ ഇറച്ചിയാണ് വിതരണം ചെയ്യുന്നത്. ദിവസം 8000 ഓർഡറുകളുള്ള കമ്പനി വർഷം 9000 ടൺ ഉൽപന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുന്നു. കമ്പനിയുടെ വിറ്റുവരവ് 200 കോടി കവിഞ്ഞു. ആകെ അഞ്ച് ലക്ഷം ഉപഭോക്താക്കളുണ്ട്.
പങ്കാളിയായവരില്‍ ഗൂഗിള്‍ ഇന്ത്യ മേധാവിയും
വളരെ ചെറിയ കാലയളവില്‍ വിജയകരമായ പ്രവര്‍ത്തനം കാഴ്ചെവച്ച കമ്പനിയില്‍ ചില 'ചെറിയ' ബഹുരാഷ്ട്ര കമ്പനികള്‍ നിക്ഷേപം നടത്തുകയും മറ്റുചിലർ അതിനു താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഗൂഗിള്‍ ഏഷ്യ സി.ഇ.ഒ രാജന് ആനന്ദന്, സിംഗ ഡോട്ട് കോം സി.ഇ.ഒ മാര്‍ക്ക് പിങ്കസ്, ലോകത്തിലെ ഏറ്റവും വലിയ മൂന്നു ഇന്‍വെസ്റ്റ്മെൻറ് ബാങ്കുകളുടെ ചെയര്മാന്മാരായ വാള്‍ട്ടര്‍ ക്രെഷ്ചെഖ്, പീറ്റ് ബ്രിഗേർ, ടിം ഫ്ലെക്കെർറ്റി, ഇന്‍വെസ്റ്റ്മെൻറ് രംഗത്തെ ഭീമനായ സോഫ്റ്റ് ബാങ്ക് എന്ന ജാപ്പനീസ് കമ്പനിയുടെ ഇന്ത്യ തലവന്‍ പവൻ ഒൺഗൊൽ എന്നിവർ ഈ പ്രമുഖരില്‍ ചിലരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.