Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഓൺലൈൻ @​ പോസ്​റ്റ്​...

ഓൺലൈൻ @​ പോസ്​റ്റ്​ ലോക്​ഡൗൺ

text_fields
bookmark_border
ഓൺലൈൻ @​ പോസ്​റ്റ്​ ലോക്​ഡൗൺ
cancel

ഇൗ  കോവിഡ്​ കാലം കഴിയുന്നതോടെ എന്താകും ഒാൺലൈൻ രംഗത്ത്​ നിങ്ങളുടെ സംഭാവനകൾ? വീട്ടിലിരിപ്പ്​ സമയത്ത് ഒാൺലൈനിൽ നിങ്ങൾ പുതുതായി എന്തെല്ലാം ചെയ്​തുതുടങ്ങി? ഇൗ ദിനങ്ങളിൽ ഒാൺലൈനിൽനിന്ന്​ ലഭിച്ച എ​െന്തല്ലാം ലോക്ഡൗണിനു ശേഷവും ഫലപ്രദമായി ഉപയോഗിക്കാം എന്ന്​ വിശകലനം ചെയ്​തുനോക്കാം.

1. പ്രായമായവർക്കും ഒാൺലൈൻ

ചെറുപ്പക്കാർക്ക്​ മാത്രമേ ഒാൺലൈൻ നന്നായി ഉപയോഗിക്കാൻ കഴിയൂ എന്ന മുൻവിധി മാറിയത്​ ഒരുപക്ഷേ ഇൗ ലോക്​ഡൗൺ കാലത്താവും. ചെറുപ്പക്കാർ കളിച്ചിരുന്ന ഗെയിമുകളും കണ്ടിരുന്ന ഒാൺലൈൻ ചാനലുകളുമെല്ലാം പ്രായമായവരും ഇൗസിയായി ഉപയോഗിച്ചുതുടങ്ങി. അതിനാൽതന്നെ, അവർക്ക്​ കുറച്ചുകൂടി ചെറുപ്പമായ തോന്നലും മാനസിക ഉന്മേഷവും ലഭിച്ചിട്ടുണ്ടാവും. ലോക്​ഡൗൺ കഴി​ഞ്ഞാലും പ്രായമായവർക്ക്​ അതിനുള്ള സൗകര്യങ്ങളൊന്നും നിഷേധിക്കരുത്​. അവരും അവരു​െട കാല​െത്ത ന്യൂജെൻ ആയിരുന്നുവെന്ന ഒാർമ വേണം.

2. ബില്ലുകൾ ഒാൺലൈനിലടക്കാം
വൈദ്യുതി​,​ വെള്ളം, ​േഫാൺ തുടങ്ങിയവയുടെ​ ബില്ലുക​െളല്ലാം ഇൗ ലോക്​ഡൗണിൽ അടച്ചത്​ ഒാൺലൈൻ ആയിട്ടല്ലേ. അതൊ​െക്ക ഇൗസിയാണെന്ന്​ മനസ്സിലാക്കിയല്ലോ. അപ്പോൾ പി​െന്ന അതങ്ങ്​ ശീലമാക്കിയാലെന്താ. വെറുതെ പുറത്ത്​​ വരിയിൽ മണിക്കൂറുകൾ കാത്തുകെട്ടി നിൽക്കണോ? ബില്ലുകൾ അടക്കാനും സാധനങ്ങൾ വാങ്ങാനുമെല്ലാം ഫോണിലെ ബാങ്കിങ്​ ആപ്ലിക്കേഷനുകൾ കൂടുതലായി ഉപയോഗിക്കാം. ഇതുവഴി ഇടക്ക്​ കാഷ്​ ബാക്ക്​ ഒാഫർ സൗകര്യവും നിങ്ങളെത്തേടി വരും. 

3. ഒാൺലൈൻ ക്ലാസുകൾ
സ്​കൂളും കോളജും ഒന്നുമില്ലാതെ നിങ്ങൾ ഇൗ ദിവസങ്ങളിൽ എത്രയോ ക്ലാസുകളിൽ ഇരുന്നു, എ​െന്തല്ലാം പുതിയത്​ പഠിച്ചു! മനസ്സുണ്ടെങ്കിൽ ഇനിയും ഇൗ സൗകര്യം പ്രയോജനപ്പെടുത്തി കൂടുതൽ അറിവ്​ സ്വന്തമാക്കാം. െവർച്വൽ ലോകത്ത്​ നിരവധി അവസരങ്ങളാണ്​ കാത്തിരിക്കുന്നത്​. പ്രായമൊന്നും ഒാൺലൈൻ ക്ലാസുകൾക്ക്​ ഒരു വിഷയമേയല്ല. അതുകൊണ്ട്,​ ഒഴിവുസമയങ്ങളിൽ ഒാൺലൈൻ പഠനത്തിനായി ലോക്​ഡൗൺ കഴിഞ്ഞും അവസരം ക​െണ്ടത്തൂ.

4. ​െവബിനാറുകൾ
ഒരുപക്ഷേ, വലിയൊരു വിഭാഗം ആൾക്കാർ ‘വെബിനാർ’ എന്ന്​ കേൾക്കുന്നതുത​െന്ന ഇൗ ലോക്​ഡൗൺ കാലത്താവും. യുവാക്കൾക്ക്​ ഇൗ വാക്ക്​ മു​േമ്പ പരിചിതമായിരിക്കും. എന്നാൽ, ഇപ്പോൾ വീട്ടിലെ പ്രായമായവർക്കും ഇതെല്ലാം എന്താണെന്ന്​​ അറിയാൻ കഴിഞ്ഞിരിക്കും. പലരും ഇതിനോടകംത​െന്ന വെബിനാറുകളിൽ പ​െങ്കടുത്തിട്ടുമുണ്ടാവും. ​െസമിനാറുകൾ പോലെ വെബ്​ മേഖലയിലെ വിവിധ ക്ലാസുകളും ഡിസ്​കഷനുകളും ഉൾപ്പെടുന്ന വെബിനാറുകൾ നിരവധി പുതിയ വിഷയങ്ങളാണ്​ മുന്നിലെത്തിക്കുക​. പല സ്​ഥാപനങ്ങളും സൗജന്യമായി​ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനാൽ ആൾക്കാർക്കിത്​കൂടുതൽ ഉപയോഗിക്കാനുമാവും.​ തുടർന്നും ഇത്തരം ​െവബിനാറുകൾ അറ്റൻഡ്​ ചെയ്യാൻ ശ്രമിക്കൂ. അറിവുകൾ കൂടുതൽ നേട​െട്ട.

5. കുക്കറി
ചമ്മന്തിയരക്കാൻ അറിയാത്തവർ പോലും ഇപ്പോൾ ചിക്ക​​​െൻറ പുതിയ ഡിഷുകൾ ഉണ്ടാക്കാൻ അറിയുന്നവരായി മാറിക്കാണും. ഇൗ ലോക്​ഡൗണിൽ ഏറെ ട്രെൻഡിങ്​ ആയതും​ പാചക പരീക്ഷണങ്ങൾത​െന്ന​. പലരുടെയും ഉള്ളിൽ ഉറങ്ങിക്കിടന്ന ന​െല്ലാരു ഷെഫിനെ ഒരുപക്ഷേ, ഇൗ ലോക്​ഡൗൺ കാലം ഉണർത്തിക്കാണും. ഹോട്ടലുകളിൽ മാത്രമല്ല, വീടുകളിലും രുചികരമായ ഭക്ഷണസാധനങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന്​ മനസ്സിലായല്ലോ. മാത്രമല്ല, വേസ്​റ്റേജ്​ കുറച്ച്​ പാചകം ചെയ്യാനും പഠിച്ചുകാണും. അപ്പോൾ ലോക്ഡൗൺ കഴിഞ്ഞാലും ഒാൺലൈൻ നോക്കി കഴിവ്​ വർധിപ്പിച്ചുകൊണ്ടേയിരിക്കുക. 

6. ഡോക്​ടർ കൺസൽ​േട്ടഷൻ
ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ആശുപത്രിയിലേക്ക്​ ഒാടിയിരുന്നവരാണ്​ നമ്മൾ. ഒന്ന്​ തുമ്മിയാലോ, ഒരു ജലദോഷം വന്നാലോ അപ്പോൾത​െന്ന ഒാടും. പക്ഷേ, ഇൗ കാലം അതിലും മാറ്റങ്ങളുണ്ടാക്കാം എന്ന്​ പഠിപ്പിച്ചു. ചെറിയ അസുഖങ്ങൾക്ക്​ ഡോക്​ടറെ കാണാതെത​െന്ന ഒാൺലൈൻ വഴി ഡോക്​ടർ കൺസൾ​േട്ടഷൻ സാധ്യമാകും എന്ന്​ തിരിച്ചറിഞ്ഞു. അതുമൂലം സമയവും പണവും മാത്രമല്ല, അനാവശ്യ ആശുപത്രി സന്ദർശനം വഴി ഉണ്ടായേക്കാവുന്ന പല അസുഖങ്ങളും  ഒഴിവാക്കാനാകും. അപ്പോൾ ഒാൺലൈൻ കൺസൾ​േട്ടഷൻ ലോക്​ഡൗൺ കഴിഞ്ഞാലും തുടരാം അല്ലേ? വലിയ അസുഖങ്ങൾ ഉള്ളവർ ഇതിന്​ നിൽക്കരുത്​ കേ​േട്ടാ.

7. ക്രാഫ്​റ്റ്​/ആർട്ട്​​ വർക്കുകൾ
നിങ്ങൾക്കുള്ളിലെ കലാകാരനെ/കലാകാരിയെ നിങ്ങൾപോലും തിരിച്ചറിഞ്ഞത്​ ഒരുപക്ഷേ, ഇൗ ലോക്​ഡൗൺ കാലത്താകാം. ഒാൺലെൻ വഴി നിരവധി ക്രാഫ്​റ്റ്​ വർക്കുകളും ആർട്ട്​ വർക്കുകളും പരിശീലിച്ച്​ അത്​ വൻ വിജയമാക്കിത്തീർത്ത നിരവധിപേരുണ്ട്​. അവർക്ക്​ഇതൊരു തുടക്കമാക​െട്ട. ലോക്​ഡൗൺ കഴിഞ്ഞെന്നുവെച്ച്​ ഇതൊ
ന്നും കെട്ടിപ്പൂട്ടാൻ നിൽക്കണ്ട. ഒഴിവുസമയങ്ങൾ കഴിവുകൾ വർധിപ്പിക്കാൻ ഉപയോഗിക്കൂ. നാളെ ലോകം അറിയണം നിങ്ങളെ.

8. വീട്ടിലിരുന്ന്​ ബിസിനസ്
ബിസിനസ്​ നടത്താൻ ഒരു ഒാഫിസി​​​െൻറ ആവശ്യമില്ലെന്ന്​ ചിലരെങ്കിലും തിരിച്ചറിഞ്ഞത്​ ഇൗ കാലത്താവും. വർക്ക്​ ഫ്രം ഹോമുകളായി ചിലർ ജോലികൾ തീർക്കു​േമ്പാൾ മറ്റുചിലർ വേറെ സാധ്യതകളും തുറന്നു. വീട്ടമ്മമാർക്കും അല്ലാത്തവർക്കും ഒാൺലൈൻ സംരംഭകരാകാം എന്നും മനസ്സിലായി. കേക്കുകൾ, ​െഎസ്​ക്രീം, ഫിഷ്​, ക്രാഫ്​റ്റുകൾ, ഒാൺ​ൈലൻ ക്ലാസ്​റൂം തുടങ്ങി നിരവധി  ഒാൺലൈൻ ബിസിനസ്​ സാധ്യതകൾ ഉണ്ട്​. ഇത്​ തിരിച്ചറിഞ്ഞ്​ നിങ്ങൾക്കും ഒരു സ്വയം സംരംഭം തുടങ്ങാം എന്ന്​ മനസ്സിലാക്കി​െവക്കാം, അതേക്കുറിച്ച്​ കൂടുതൽ അറിയാം. ലോക്​ഡൗണിനു​ ശേഷം നമുക്കും ആകാം ഒരു കിടിലൻ എൻറർപ്രണർ. ​

9. കൃഷി പഠനം, അടുക്കളത്തോട്ടം
കൃഷിയും അടുക്കളത്തോട്ടവും ഇപ്പോൾ ഒാരോരുത്തരുടെയും ദിനചര്യയുടെ ഭാഗമായിരിക്കുന്നു. കൃഷിയെപ്പറ്റി നിരവധി ഒാൺലൈൻ ക്ലാസുകൾ കണ്ടും കേട്ടും നിങ്ങളും ഒരു കർഷകനായില്ലേ. ലോക്​ഡൗൺ കഴിഞ്ഞാലും നിങ്ങൾക്കുള്ളിലെ കർഷകൻ/കർഷക ഉണർന്നുത​െന്നയിരിക്ക​െട്ട. കൃഷി സംശയങ്ങൾ മറ്റുള്ളവരോട്​ ചോദിക്കാൻ മടിയാണെങ്കിൽ ഒരു സഹായത്തിന്​ഒാൺലൈൻ ഉണ്ടല്ലോ.

10. റിലാക്​സേഷൻ
വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന വലിയൊരു വിഭാഗമുണ്ട്​. ചിലർ സാഹചര്യം കൊണ്ടാണെങ്കിൽ ചിലർ അതിന്​ നിർബന്ധിതരാവുകയായിരുന്നു എന്നതാണ്​ സത്യം. അത്തരക്കാർക്ക്​ ഒാൺലൈൻ കൂട്ടായ്​മകൾ സംഘടിപ്പിക്കാനും അതുവഴി ചർച്ചകളും പാട്ടും തമാ​ശകളുമായി സമയം ചെലവിടാനും അവസരം ​െകാണ്ടുവന്നത്​  ഇൗ ലോക്​ഡൗൺ ആണ്​. ഇൗ ദിനങ്ങൾ കഴിഞ്ഞാലും ആ കൂട്ടായ്​മകളെല്ലാം അതുപോലെത​െന്ന നിൽക്ക​െട്ട.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlinemalayalam newsbillsLifestyle NewslockdownPost Lockdown
News Summary - Online at Post Lockdown -Lifestyle
Next Story