കല്ലേക്കുളങ്ങരയിലെ പെൺമുദ്രകൾ
text_fieldsകഥകളി പുരുഷന് പറഞ്ഞതാണെന്ന ചരിത്രബോധത്തിന് തിരുത്താണ് കല്ലേക്കുളങ്ങര കഥകളി ഗ്രാമം. ഒരു വ്യാഴവട്ടക്കാല ത്തിനിടെ ഗ്രാമം കഥകളി ലോകത്തിന് സംഭാവന ചെയ്തത് ഒരുപിടി മികച്ച കലാകാരികളെ. സമൂഹത്തിന്‍റെ പാതിയായ സ്ത്രീക ളെ അരങ്ങിലേക്ക് കൈപിടിച്ചുയർത്തുകയെന്ന മഹിതലക്ഷ്യം മുൻനിർത്തിയാണ് പാലക്കാട് നഗരത്തിന് സമീപം അകത്തേത് തറ കല്ലേക്കുളങ്ങരയിൽ കഥകളി ഗ്രാമം രൂപംകൊണ്ടത്. കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായർക്കുള്ള പ്രണാമമായി ശ ിഷ്യൻ കലാമണ്ഡലം വെങ്കിട്ടരാമൻ നേതൃത്വം കൊടുത്ത് സ്ഥാപിച്ചതാണിത്. വെങ്കിട്ടരാമന്‍റെ ശിഷ്യത്വം സ്വീകരിച ്ച് ഇവിടെ ബാലികമാർ മുതൽ മുതിർന്ന സ്ത്രീകൾ വരെ കഥകളി അഭ്യസിക്കുന്നു. ഹേമാംബിക നഗറിലെ പ്രശസ്തമായ ഏമൂർ ഭഗവതി ക്ഷേത്രവും സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളും ഇവർക്ക് അഭ്യാസശാലയൊരുക്കുന്നു.
വെല്ലുവിളികൾ നിറഞ്ഞ വേഷങ്ങ ൾ ഏറ്റെടുത്ത് കഥകളി ലോകത്തെ അതിശയിപ്പിക്കുകയാണ് കല്ലേക്കുളങ്ങരയിലെ കലാകാരികൾ. രാമനാട്ടത്തിൽനിന്ന് ആവിർ ഭവിച്ച് വിവിധ ശൈലികളിലൂടെ വളർന്നുവികസിച്ച കഥകളിക്ക് സ്ത്രീഭാവങ്ങൾ പകർന്നുനൽകുകയാണ് ഇവർ. കഥകളി ഗ്രാമത്ത ിലെ ആട്ടവിളക്കിന് മുന്നിൽ ചുവടുവെച്ച് ഇതിനകം പ്രശസ്തിയുടെ പടവുകൾ കയറിയത് നൂറുകണക്കിന് കലാകാരികൾ. കളിയര ങ്ങുകളെ അതിന്‍റെ ചിട്ടയിലും പ്രൗഢിയിലും മുന്നോട്ടുനയിക്കുകെയന്ന മഹനീയ ദൗത്യമാണ് കഥകളി ഗ്രാമം നിർവഹിക്ക ുന്നത്. കഥകളി ആചാര്യനും മാനേജിങ് ട്രസ്റ്റിയുമായ വെങ്കിട്ടരാമന്‍റെ വാക്കുകൾ കടമെടുത്തുപറഞ്ഞാൽ, ആൺകോയ് മയുടെ കലയായ കഥകളി, സ്ത്രീകൾക്കും വഴങ്ങുമെന്നും അവരെ ഇനിയും അരങ്ങിൽനിന്ന് മാറ്റിനിർത്താനാവില്ലെന്നും കാണ ിച്ചുകൊടുക്കുകയാണ് കല്ലേക്കുളങ്ങര കഥകളി ഗ്രാമം.
കൽപനകൾ െപാളിച്ചെഴുതി
കാലം കഥകളിക്ക് കൽപിച് ചുനൽകിയത് പുരുഷകലാകാരന്മാരെയാണ്. ഏറെ അധ്വാനവും ഉൗർജവും വേണ്ട കലാരൂപം എന്നനിലക്ക് നൂറ്റാണ്ടുകളായി കഥകളി അരങ്ങുകൾ പെണ്ണിന് അപ്രാപ്യമായിരുന്നു. ലോകമെങ്ങും കലകളിൽ സ്ത്രീകൾക്ക് തുല്യപരിഗണന ലഭിച്ചുതുടങ്ങിയിട്ടും കഥകളിയിൽ സ്ത്രീ ആവാം എന്ന നിലയിലേക്ക് മാത്രമേ ഇവിടത്തെ പൊതു മനോഭാവം വളർന്നിട്ടുള്ളൂെവന്ന് വെങ്കിട്ട രാമൻ പറയുന്നു. കഥകളി പഠിക്കാൻ സ്ത്രീകൾക്ക് താൽപര്യമുണ്ടെങ്കിൽ അവരെ എന്തിന് മാറ്റിനിർത്തണം എന്നായിരുന്നു ചിന്ത. സ്ത്രീകളെ ആദ്യമായി അരങ്ങിലെത്തിച്ചപ്പോൾ നെറ്റിചുളിച്ചവരുണ്ട്. തുടർന്നുപോരുന്ന ചിട്ടകൾ ലംഘിക്കപ്പെടുന്നുവെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്.
കൂടുതൽ പെൺകുട്ടികൾ അരങ്ങിലെത്തിയതോടെ എതിർശബ്ദങ്ങൾ കുറഞ്ഞുവന്നു. സ്ത്രീകളെ പഠിപ്പിക്കാൻ എളുപ്പമുണ്ട്. അവർക്ക് ഉത്സാഹവും ക്ഷമയുമുണ്ട്. മെയ്വഴക്കം പുരുഷന്മാരേക്കാൾ കൂടുതലുള്ളതിനാൽ കഥകളിക്ക് വേണ്ട ശരീരവടിവ് എളുപ്പം ലഭിക്കും. പദങ്ങളും മുദ്രകളും ചുവടുകളും വേഗത്തിൽ സ്വായത്തമാക്കും. തോടയവും നിണത്തോടുംകൂടിയ നരകാസുരവധം കഥയടക്കം പെൺകുട്ടികൾ തീർത്തും ചെയ്യാത്ത വേഷങ്ങൾ അവരെക്കൊണ്ട് ആദ്യമായി ചെയ്യിപ്പിച്ചത് കഥകളി ഗ്രാമമാണ്. ചില രംഗങ്ങളിൽ പുരുഷ കഥാപാത്രങ്ങളെ അതുപോലെ അവതരിപ്പിക്കാൻ സ്ത്രീക്ക് പ്രത്യേകം ഡ്രസ്കോഡ് കൊണ്ടുവരേണ്ടിവന്നു. കഥകളി ഗ്രാമം തുടക്കമിട്ട ഇത്തരം പരീക്ഷണങ്ങളെയെല്ലാം ആസ്വാദക ലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
രാമകഥയാടി ഗിന്നസിലേക്ക്
കഥകളി ഗ്രാമത്തിന്‍റെ വാർഷികത്തോടനുബന്ധിച്ച് കല്ലേക്കുളങ്ങരയിലെ കലാകാരികൾ അവതരിപ്പിച്ച 14 മണിക്കൂർ സമ്പൂർണ രാമായണം കഥകളി ഗിന്നസ് റെക്കോഡിലേക്കുള്ള പ്രയാണത്തിലാണ്. എട്ടു മുതൽ 56 വരെ വയസ്സുള്ള 66 വനിതകൾ അരങ്ങിലെത്തിയ ഇൗ വേറിട്ട രംഗാവതരണം കഥകളിരംഗത്തെ അപൂർവതയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പുത്രകാമേഷ്ടിയിൽ തുടങ്ങി രാമായണത്തിലെ വിവിധ കഥാസന്ദർഭങ്ങളിൽകൂടി സഞ്ചരിച്ച് ശ്രീരാമ പട്ടാഭിഷേകത്തോടുകൂടിയുള്ള അവതരണമാണ് വനിതകൾ അവിസ്മരണീയമാക്കിയത്. ആട്ടക്കഥകളധികവും കൊട്ടാരക്കര തമ്പുരാേൻറത്. ഒമ്പത് കഥകളിലൂടെയും 66 കഥാപാത്രങ്ങളിലൂടെയും 30 രംഗങ്ങളിലൂടെയുമാണ് രാഘവീയം എന്നു പേരിട്ട കഥാസന്ദർഭങ്ങൾ കടന്നുപോയത്.
ഇതിന് മാസങ്ങൾ നീണ്ട കഠിന പരിശീലനം വേണ്ടിവന്നു. മൂന്നു ദിവസത്തെ ചൊല്ലിയാട്ടത്തിന് നേതൃത്വം നൽകിയത് കഥകളി രംഗത്തെ പ്രഗല്ഭരായ കലാമണ്ഡലം ഗോപി, കലാമണ്ഡലം വാഴേങ്കട വിജയൻ, കോട്ടക്കൽ നന്ദകുമാരൻ നായർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ എന്നിവർ. പട്ടാഭിഷേകത്തോടുകൂടിയ സമ്പൂർണ രാമായണം കഥകളി സ്ത്രീകൾ മാത്രമായി രംഗത്ത് അവതരിപ്പിക്കുന്നത് ഇതാദ്യമാണെന്ന് വെങ്കിട്ടരാമൻ പറയുന്നു. വനിത കലാകാരികൾ മാത്രമായി അവതരിപ്പിച്ച ഏറ്റവും ദൈർഘ്യമേറിയ കഥകളിയെന്ന നിലയിൽ യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിന്‍റെ വേൾഡ് റെക്കോഡും ബെസ്റ്റ് ഒാഫ് ഇന്ത്യ അവാർഡും ‘രാഘവീയ’ത്തിന് ലഭിച്ചുകഴിഞ്ഞു.
രാജസൂയം മുതൽ മാരുതീയം വരെ
കഥകളി ലോകത്ത് സ്ത്രീ സാന്നിധ്യത്തിനായി നിരന്തരം പ്രയത്നിക്കുന്ന വെങ്കിട്ടരാമന്‍റെ ശിഷ്യർ മുൻ വർഷങ്ങളിലും വിവിധങ്ങളായ പുരാണ കഥകൾക്ക് രംഗാവതരണമൊരുക്കി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കലാമണ്ഡലം രാമൻകുട്ടി നായർ കളിയരങ്ങത്ത് അനശ്വരമാക്കിയ വെള്ളത്താടി വേഷങ്ങൾ വേദിയിെലത്തിച്ച് മാരുതീയം എന്ന പേരിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച പത്തുമണിക്കൂർ രംഗാവതരണം കഥകളി പ്രേമികളുടെ മനംകവരുന്നതായിരുന്നു.
കല്യാണസൗഗന്ധികം മുതൽ ശ്രീരാമ പട്ടാഭിഷേകം വരെയുള്ള നാലു ഭാഗങ്ങളായുള്ള ചിട്ടപ്രധാനമായ ആട്ടക്കഥകളിലെ ഹനുമാനായും രാവണനായും എല്ലാം തിളങ്ങിയത് സ്ത്രീകൾ. പ്രശസ്ത അഭിനേത്രി അനുമോൾ ഉൾപ്പെടെ കഥകളി ഗ്രാമത്തിലെ 20 കലാകാരികളാണ് വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തത്.
പ്രതിനായക പ്രധാനമായ രാജസൂയം കഥകളി, ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾ അരങ്ങിൽ അവതരിപ്പിച്ചത് കഥകളി ഗ്രാമത്തിന്‍റെ നേതൃത്വത്തിൽ. ധർമപുത്രരും സഹോദരങ്ങളും നടത്തിയ രാജസൂയ യാഗം ഇതിവൃത്തമാക്കിയ കഥകളിയിൽ ശിശുപാലവധവും ജരാസന്ധവധവുമാണ് അരങ്ങിലെത്തിച്ചത്. കഥകളി ഗ്രാമത്തിന്‍റെ രാജസനിവാപം കളിയരങ്ങിൽ കല്ലേക്കുളങ്ങരയിലെ ഇളംതലമുറയിൽപ്പെട്ട കലാകാരികൾ അവതരിപ്പിച്ചത് രാമൻകുട്ടി ആശാന്‍റെ കത്തിവേഷങ്ങളിലൂടെ ആസ്വാദകർ എന്നുമോർക്കുന്ന നരകാസുരവധം, ദുര്യോധനവധം, രാവണോത്ഭവം കഥകൾ. ദുര്യോധനവധം കഥയിൽ പാഞ്ചാലിയായി വേഷമിട്ടത് നടി അനുമോളും ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത് കഥകളി ഗ്രാമത്തിലെതന്നെ കലാകാരിയായ ഗാനമുരളിയും.
ഭാവപ്പകർച്ചയായി കൃഷ്ണാഷ്ടകം
ശ്രീകൃഷ്ണന്റെ വിവിധ ജീവിത മുഹൂർത്തങ്ങൾ അരങ്ങിലെത്തിച്ച കൃഷ്ണാഷ്ടകം കഥകളി കല്ലേക്കുളങ്ങരയിലെ കലാകാരികളുടെ വേറിട്ട രംഗാവതരണമായിരുന്നു. കൃഷ്ണന്റെ എട്ട് വ്യത്യസ്ത ഭാവങ്ങളാണ് കൃഷ്ണാഷ്ടകത്തിലൂെട അരങ്ങിലെത്തിയത്. നരകാസുരവധം, കല്യാണ സൗഗന്ധികം, കുചേലവൃത്തം തുടങ്ങിയ കഥകളിലൂടെ ശ്രീകൃഷ്ണന്റെ വളർച്ചയും ഭാവങ്ങളുമായി കലാകാരികൾ അരങ്ങിൽ നിറയുകയായിരുന്നു. നൃത്ത ഭംഗിയും ചടുല നടനവും കൃഷ്ണ ഭക്തിയും രംഗാവതരണത്തെ വേറിട്ടതാക്കി. ഉത്തരാസ്വയംവരം സമ്പൂർണം കഥകളിയിലെ 22 വേഷങ്ങളിൽ ഹനുമാന്റെ വേഷമടക്കം 18ഉം അവതരിപ്പിച്ചത് സ്ത്രീകൾ.
ഉദ്യാന വർണനയും കേകിയാട്ടവുമെല്ലാം മനോഹരമായി ആഷ്കരിച്ച വിവിധ രംഗങ്ങളിൽ ദുര്യോധനനും കർണനും ത്രിഗർത്തനുമടക്കം കഥാപാത്രങ്ങളായി വേഷമിട്ടത് പെൺകുട്ടികൾ. മൂന്ന് ദിവസത്തെ രാച്ചൊല്ലിയാട്ടത്തിനു ശേഷമായിരുന്നു എട്ടു മണിക്കൂർ ദൈർഘ്യമുള്ള ഉത്തരാസ്വയംവരത്തിന്‍റെ രംഗാവതരണം. കഥകളിയുടെ നഷ്ടപ്പെടുന്ന പാഠ്യസമ്പ്രദായം വീണ്ടെടുക്കുകയെന്നതായിരുന്നു രാച്ചൊല്ലിയാട്ടത്തിലൂടെ ലക്ഷ്യമിട്ടത്. കഥകളിയുടെ പൂർണ വേഷവിധാനമില്ലാതെ രാത്രികാലങ്ങളിൽ പരിശീലനം നടത്തുന്നതാണ് രാച്ചൊല്ലിയാട്ടം. മുഴുവനായും അരങ്ങിൽ കളിക്കുന്ന പതിവ് ഇല്ലാതിരുന്ന ഉത്തരാസ്വയംവരം കഥകളി ആദ്യമായി അരങ്ങിലെത്തിച്ചത് കഥകളി ഗ്രാമത്തിലെ കലാകാരികൾ.
തേച്ചുമിനുക്കി ഒരുക്കം
കുട്ടികളുടെ കഴിവുകളെ തേച്ചുമിനുക്കിയും പോരായ്മകൾ പരിഹരിച്ചും നിരന്തരമായ ചൊല്ലിയാട്ടങ്ങൾ നടത്തിയുമാണ് വെങ്കിട്ടരാമൻ ഒരുക്കുന്നത്. 2006ൽ ഗ്രാമം രൂപപ്പെട്ടതുമുതൽ കല്ലേക്കുളങ്ങരയിലെ അഭ്യാസ ശാലയിലെത്തി കളിപഠിച്ച് അരങ്ങിലെത്തിയ ശിഷ്യരുടെ നിര നീണ്ടതാണ്. അവരിൽ ചലച്ചിത്ര നടിമാർ, പ്രഫഷനലുകൾ, വിദ്യാർഥിനികൾ, വീട്ടമ്മമാർ തുടങ്ങി വിവിധ തുറകളിലുള്ളവരുണ്ട്. കേരളത്തിലും പുറത്തുമായി വിവിധ മേഖലകളിൽ ജോലിത്തിരക്കുകളിൽ മുഴുകുേമ്പാഴും ഇടവേളകൾ അവർ കഥകളിക്കായി മാറ്റിവെക്കുന്നു. ആശാന്‍റെ ക്ഷണപ്രകാരം കഥകളി ഗ്രാമത്തിന്‍റെ വാർഷികങ്ങളിൽ പുതുമയുള്ള രംഗാവതരണങ്ങൾക്കായി ഒത്തുചേരുന്നു. വർഷങ്ങളോളമുള്ള ചിട്ടയാർന്ന പരിശീലനത്തിലൂടെ ഇത്രയധികം വനിതകളെ അരങ്ങിെലത്തിച്ച കഥകളി പഠനകേന്ദ്രം വേറെ ഉണ്ടാവില്ല. ഇവരിൽ പലരും ഇപ്പോൾ തിരക്കുള്ള പ്രഫഷനൽ ആർട്ടിസ്റ്റുകളാണ്.
സ്കൂൾ, കോളജ് കലോത്സവങ്ങളിലും വർഷങ്ങളോളമായി കഥകളി ഗ്രാമത്തിലെ കുട്ടികൾക്കാണ് ആധിപത്യം. നൂതനമായ കഥാഭാഗങ്ങൾ കണ്ടെത്തി അവയെ കലോത്സവ മത്സരങ്ങൾക്കായി പാകപ്പെടുത്തുന്നതിൽ വെങ്കിട്ടരാമൻ വിജയിച്ചിട്ടുണ്ട്. സീത സ്വയംവരം അരമണിക്കൂറിൽ ചിട്ടപ്പെടുത്തിയത് ഉദാഹരണം. ഗ്രാമത്തിലെ പരിമിതമായ സൗകര്യങ്ങളിൽനിന്നാണ് ഇൗ നേട്ടങ്ങളെല്ലാം. കലാമണ്ഡലം രാമൻകുട്ടി നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ രാജസം അവാർഡ്, ആന്ധ്രപ്രദേശിൽനിന്നുള്ള നർത്തനശാല നാട്യകല പുരസ്കാരം എന്നിവയടക്കം നിരവധി അവാർഡുകൾ കഥകളിഗ്രാമത്തിന്‍റെ ആത്മാവായ വെങ്കിട്ടരാമനെ തേടിെയത്തിയിട്ടുണ്ട്. കഥകളിഗ്രാമം വാർഷികത്തിനും കഥകളി അരങ്ങിനും സാംസ്കാരിക വകുപ്പ് ഏതാനും വർഷമായി സാമ്പത്തിക സഹായം അനുവദിച്ചുവരുന്നു.
ഇത് വലിയ മാറ്റം
കൂടുതൽ പെൺകുട്ടികൾ കഥകളി പഠിക്കാൻ തുടങ്ങിയെന്നതാണ് കല്ലേക്കുളങ്ങര കഥകളി ഗ്രാമം സ്ഥാപിതമായശേഷം ഉണ്ടായ വലിയ മാറ്റമെന്ന് ചലച്ചിത്ര നടിയും കഥകളി ആർട്ടിസ്റ്റുമായ അനുമോൾ പറയുന്നു. പെൺകുട്ടികളെ പഠിപ്പിക്കുന്നതിനാൽ ആശാൻ ഒരുപാട് പഴി കേട്ടിട്ടുണ്ട്. ഇതെല്ലാം തരണം ചെയ്ത്, പണവും പ്രശസ്തിയുെമാന്നും നോക്കാതെയുള്ള ആശാന്‍റെ ജീവിതം തങ്ങൾക്ക് എല്ലാനിലക്കും മാതൃകയാണ്, ഒരു യഥാർഥ കലാകാരനും പച്ച മനുഷ്യനുമാണദ്ദേഹം -അനുമോൾ പറഞ്ഞു. കഥകളി ഗ്രാമം കലയെ സ്നേഹിക്കുന്ന പെൺകുട്ടികൾക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് കഥകളി ആർട്ടിസ്റ്റ് ആര്യ പറപ്പൂർ പറഞ്ഞു. പ്രഫഷനൽ ആർട്ടിസ്റ്റാകാൻ സാധിക്കുന്നതും കൂടുതൽ വേദികൾ കിട്ടുന്നതും ആഹ്ലാദകരമാണ് -ആര്യ പറയുന്നു.
കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പറ്റിയ വേഷം നൽകുന്നതാണ് കഥകളി ഗ്രാമത്തിന്‍റെ വിജയമെന്ന് സംസ്ഥാന കലോത്സവത്തിൽ മൂന്നുതവണ കഥകളിയിൽ ഒന്നാംസ്ഥാനം നേടിയ നർമദ വാസുദേവൻ പറഞ്ഞു. നല്ല പഠനാന്തരീക്ഷമാണ് കഥകളി ഗ്രാമത്തിലെന്ന് മുൻ ആർട്ടിസ്റ്റ് ഡോ. ജഹനാര റഹ്മാൻ. െപൺകുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന മറ്റൊരു കഥകളിഗ്രാമമുള്ളതായി അറിവില്ല. മൂന്നുവർഷത്തെ പരിശീലനകാലത്ത് കലാരംഗത്തെ പ്രഗല്ഭരുമായി ഇടപഴകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ഡോ. ജഹനാര പറഞ്ഞു. കുട്ടികളെ മാത്രമല്ല, അമ്മമാരേയും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യിപ്പിക്കുന്നതിൽ കഥകളിഗ്രാമം വിജയം വരിച്ചതായി ആർട്ടിസ്റ്റ് സന്ധ്യ കൃഷ്ണൻ പറഞ്ഞു. അഞ്ച് അമ്മമാർ അരങ്ങത്തേക്ക് എന്ന പരിപാടി ഇൗ നിലക്കുള്ള ചുവടുവെപ്പായിരുന്നു. ആശാന്‍റെ സത്യസന്ധതയും സമർപ്പണവുമാണ് കഥകളിഗ്രാമത്തിന്‍റെ വിജയങ്ങൾക്ക് നിദാനമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.