രാജഗിരി കോളജ് ഒാഫ് സോഷ്യൽ കമ്മിറ്റ്മെന്റ്
text_fieldsകളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിെൻറ മേൽക്കൂരയിലുള്ളത് സോളാർ പാടം മാത്രമല്ല, കേരള സമൂഹത്തിനുള്ളൊ രു സോളാർ പാഠം കൂടിയാണ്. സാമൂഹിക ശാസ്ത്ര വിഷയങ്ങൾക്കൊപ്പം കുട്ടികൾക്ക് സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങളും പകർന് നു നൽകുന്നു ഇവിടെ. പരിസ്ഥിതി -ഊർജ സംരക്ഷണത്തിലൂടെ ഹരിതഗിരി ആയി രാജഗിരിയെന്ന് നിസ്സംശയം പറയാം.
കേരളത്തിലെ ആ ദ്യ സ്വയംഭരണാധികാര കോളജ് മാത്രമല്ല, ആദ്യ സമ്പൂർണ സൗരോർജ കോളജ് കൂടിയാണ് രാജഗിരി. കോളജിെൻറ വൈദ്യുതി ആവശ്യങ്ങ ളെല്ലാം നിറവേറ്റുന്നത് സൗരോർജത്തിൽ നിന്നാണ്.‘‘ഞങ്ങൾ ഒരു ഊർജോപയോഗ ഓഡിറ്റ് നടത്തിയിരുന്നു. പ്രതിദിനം 1000 യൂനിറ് റിലധികം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് അതിൽ കണ്ടെത്തി. ഈ ബാധ്യത കുറക്കാനാണ് സൗരോർജ പ്ലാൻറ് എന്ന ആശയത്തിലേക ്ക് എത്തുന്നത്’’ - രാജഗിരി കോളജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്ലാൻറ് കമീഷൻ ചെയ്തത്. പ്രതിദിനം ശരാശരി 1372 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. കോളജിെൻറ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകുന്നുമുണ്ടെന്ന് പദ്ധതിയുടെ ചുമതലയുള്ള കോമേഴ്സ് വിഭാഗം അസി. പ്രഫ. ഫാ. റിൻറൽ മുട്ടംതോട്ടിൽ പറയുന്നു. 30,000 ചതുരശ്ര അടിയിലുള്ള സോളാർ പാനലുകൾ മേൽക്കൂരക്ക് തണലേകുന്നതിനാൽ എ.സിയുടെ ലോഡ് കുറഞ്ഞതും വൈദ്യുതി ലാഭം നൽകുന്നു.
ഊർജ-പരിസ്ഥിതി സംരക്ഷണത്തിന് പുറമേ മാലിന്യ നിർമാർജനവും കോളജിെൻറ ദൗത്യമാണെന്ന് പറയുന്നു പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്. ഗ്ലാസ്-പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുൽപാദനവും പുനരുപയോഗവും സ്വന്തം നിലക്ക് കോളജ് നടത്തുന്നുണ്ട്. ഗ്ലാസ് ക്രഷിങ് യൂനിറ്റിൽനിന്നും പ്ലാസ്റ്റിക് ഷ്രഡ്ഡറിൽ നിന്നുമുള്ള പുനരുപയോഗ വസ്തുക്കൾ ഉപയോഗിച്ചാണ് കാമ്പസിലെ റോഡുകൾ ടാർ ചെയ്തിരിക്കുന്നത്. മഴവെള്ളക്കൊയ്ത്തിലൂടെയാണ് കോളജിെൻറ കുടിവെള്ള ആവശ്യം നിറവേറ്റുന്നത്.
മലിനജലം സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിലൂടെ പുനരുപയോഗ യോഗ്യമാക്കി ഉപയോഗിക്കുന്നു. കോളജിലെ ശലഭ തോട്ടവും ഔഷധ - സുഗന്ധദ്രവ്യ തോട്ടങ്ങളും പച്ചക്കറി ഫാമും നേരത്തേ ശ്രദ്ധ നേടിയിരുന്നു. കാമ്പസിലെ മരങ്ങളുടെയും ചെടികളുടെയും വിവരങ്ങളുള്ള ജൈവവൈവിധ്യ രജിസ്റ്ററിന് ദേശീയ ജൈവ വൈവിധ്യ ബോർഡിെൻറ അംഗീകാരവും ലഭിച്ചിട്ടുണ്ട്. നിരവധി പരിസ്ഥിതി സംഘടനകളുടെ ഹരിത കാമ്പസ് പുരസ്കാരങ്ങളും കോളജ് സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയത്തിെൻറ സ്വച്ഛ് കാമ്പസ് അംഗീകാരവും ലഭിച്ചു.
കേന്ദ്ര സർക്കാറിെൻറ ഉന്നത് ഭാരത് അഭിയാൻ പദ്ധതി പ്രകാരം സമീപത്തെ അഞ്ച് ഗ്രാമങ്ങൾ ദത്തെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിെൻറയും ശുചിത്വ ബോധത്തിെൻറയും സന്ദേശമുയർത്തി വിദ്യാർഥികൾ നടത്തിയ ശുചിത്വ ബോധന പദയാത്രയും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വർഷം കോളജ് ആതിഥ്യം വഹിച്ച ‘യുഫോറിയ 2019' ൽ ഫ്യൂസായ ബൾബുകളും പ്രകൃതിജന്യ വസ്തുക്കളും ഉപയോഗിച്ച് വിദ്യാർഥികൾ നടത്തിയ അലങ്കാരവും ഏറെ പ്രശംസ നേടി. പ്ലാസ്റ്റിക് കാരിബാഗിന് ബദലായി രാജഗിരി ബ്രാൻഡ് ചണസഞ്ചികളും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.