റീമ ബിൻത് ബന്ദർ: മാറ്റത്തിന്‍റെ രാജകുമാരി
text_fieldsമാറുന്ന സൗദിയുടെ അന്താരാഷ്ട്ര മുഖമാണ് അമേരിക്കയിലെ സൗദി അംബാസഡറായി നിയോഗിക്കപ്പെട്ട റീമ ബിൻത് ബന്ദർ. സൗ ദിയുടെ ആദ്യവനിതാ അംബാസഡർ അമേരിക്കയിൽ തന്നെ നിയോഗിക്കപ്പെട്ടതും ചരിത്ര, രാഷ്ട്രീയ പ്രാധാന്യമുള്ള നടപടിയായ ി.
സൗദി രാജകുടുംബത്തിലെ വനിത ലോകരാജ്യത്തെ നയതന്ത്രജ്ഞയാവുകയാണ്. പാശ്ചാത്യ മാധ്യമങ്ങൾ സൗദി സ്ത്രീകളു ടെ മാറ്റം ഉൾക്കൊള്ളുന്നില്ല എന്ന് വേൾഡ് ഇകണോമിക് ഫോറത്തിൽ പെങ്കടുത്ത് റീമ അഭിപ്രായപ്പെട്ടത് കഴിഞ്ഞ വർഷമാണ്. നിങ്ങൾ മാറൂ എന്ന് പറയുന്നവർ ഞങ്ങൾ മാറുേമ്പാൾ നിന്ദിക്കുകയാണെന്ന് അവർ പാശ്ചാത്യമാധ്യമങ്ങളോട് തുറന്നടിച്ചു. അതിശയകരമായ മാറ്റമാണ് ഞങ്ങളുടെ രാജ്യത്ത്. സൗദിയിലെ സ്ത്രീകൾ തൊഴിൽ മേഖലയിലുൾപെെട എത്രമാത്രം മാറുന്നുണ്ട് എന്ന് നേരിൽ വന്ന് കാണൂ എന്നായിരുന്നു റീമ പറഞ്ഞത്.
സൗദി വനിതകളുടെ വസ്ത്ര ധാരണത്തെ കുറിച്ച ചർച്ചകൾ അവസാനിപ്പിക്കാറായെന്നും അവർ അന്ന് വ്യക്തമാക്കി. 2017^ൽ സൗദി സ്പോർട്സ് ഫെഡറേഷൻ അധ്യക്ഷയായി നിയമിതയായതോടെയാണ് റീമ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കായിക മേഖലയിലെ സൗദി വനിതകളുെട മുന്നേറ്റം അടയാളപ്പെടുത്തിയ നടപടിയാണ് റീമ ബിൻത് ബന്ദർ ബിൻ സുൽത്താനെ സ്പോർട്സ് ഫെഡറേഷൻ അധ്യക്ഷ ആക്കി നിയമിച്ച തീരുമാനം. പെൺകുട്ടികൾക്ക് വിദ്യാലയങ്ങളിൽ സ്പോർട്സ് പരിശീലനം ആരംഭിച്ചതും ഫുട്ബാൾ, ബാസ്കറ്റ് ബാൾ ടൂർണമെൻറുകൾ സംഘടിപ്പിക്കാനാരംഭിച്ചതും സൗദിയിലെ വനിതാലോകം ആഹ്ലാദാരവത്തോടെയാണ് സ്വീകരിച്ചത്.
സ്പോർട്സിന് സാമ്പത്തികവും സാമൂഹികവും ആരോഗ്യപരവുമായ മാനങ്ങളുണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച വനിതയാണിവർ. ജിംനേഷ്യം, കുതിരയോട്ടം, േഫാർമുല വൺ കാറോട്ടമത്സരം, മലകയറ്റം, കടലിടുക്കുകൾ നീന്തിക്കടക്കൽ തുടങ്ങി സൗദി വനിതകൾ നിരവധിമേഖലകളിലാണ് അടുത്തകാലങ്ങളിൽ അംഗീകാരങ്ങൾ നേടിയത്. സ്തനാർബുദത്തിനെതിരായ ബോധവത്കരണത്തിലും റീമ ശ്രദ്ധേയയായി.
ലോകത്തെ ഏറ്റവും വലിയ പിങ്ക് റിബൺ നിർമിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത് സ്തനാർബുദ ബോധവത്കരണത്തിെൻറ ഭാഗമായിരുന്നു. വനിതകൾക്ക് ജംനേഷ്യവും സ്പയും സ്ഥാപിച്ചാണ് അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ റീമ സംരംഭക മേഖലയിൽ ഇടം നേടിയത്. മുൻസൗദി അംബാസഡറായിരുന്ന അമീർ ബൻദർ ബിൻ സുൽത്താെൻറ മകളാണിവർ.
ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബി.എ പൂർത്തിയാക്കിയത്. അമേരിക്കയിൽ നിന്ന് തന്നെ ‘മ്യൂസിയോളജി’യിൽ ബിരുദം നേടി. സൗദി കിരീടാവകാശിയുടെ ഒാഫിസ് അഡ്വൈസർ കൂടിയാണ് റീമ. ഫോർബ്സ് മാഗസിൻ 200 ശക്തയായ അറബ് വനിതകളെ തെരഞ്ഞെടുത്തതിൽ 16ാം സ്ഥാനമാണ് റീമക്ക്. സൗദിയിൽ മന്ത്രിപദവിക്ക് തുല്യമാണ് അംബാസഡർ തസ്തിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.