Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightറോസന്ന: ലോകത്തിനു...

റോസന്ന: ലോകത്തിനു വേണ്ടി സ്വപ്​നം കാണുന്ന പെൺകുട്ടി

text_fields
bookmark_border
ROSANNA-KHAWAJA
cancel
camera_alt???????? ????

ചില കുട്ടികൾ അങ്ങനെയാണ്​. പ്രായത്തിൽ കവിഞ്ഞ പക്വത കാണിക്കും. കൗമാരവും യൗവ്വനവും കടന്ന ചിന്തകളായിരിക്കും ചില ബാല്യങ്ങൾക്ക്​. എന്നാൽ വെറും ചിന്തക്കപ്പുറം ലോകത്തിന്​ വേണ്ടി വലിയ വിചാരങ്ങളും കാര്യങ്ങളുമായി കൗമാരം അടയാളപ്പെടുത്തുകയാണ്​ റോസന്നെ ഖവാജ എന്ന സൗദി പെൺകൊടി. വയസ്​ പതിനേഴേ ആയുള്ളൂ. ചിന്തകൾ പക്ഷെ ചില്ലറയല്ല. ലോകത്ത്​ ത​​​​​​​​െൻറ പ്രായത്തിലുള്ള എത്രയോ കുട്ടികൾ സ്​കൂളിൽ പോകേണ്ട സമയത്ത്​ തെരുവിൽ ജീവിക്കുന്നു. പട്ടിണി മാറ്റാൻ ബാലവേല ചെയ്യുന്നു. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ അലയുന്നു.

കാലാവസ്​ഥ വ്യതിയാനത്തി​​​​​​​​െൻറ മഹാദുരിതം പേറുന്നു. ആഗോള താപനം താങ്ങാനാവാതെ നരകിക്കുന്നു. ഇത്തരം കുട്ടികളെ നിങ്ങൾ കാണുന്നുണ്ടോ, അവരെ കുറിച്ച്​ ചിന്തിക്കുന്നുണ്ടോ എന്ന് സമപ്രായക്കാരോടും​ ലോകത്തോടും​ നിരന്തരം ചോദിക്കുകയാണ്​ റോസെന്ന. കാലമെത്ര കറുത്ത കാഴ്​ചകൾ കാണിച്ചുതന്നാലും കരുണയുടെ വികാരങ്ങൾക്ക്​ മേൽ നിസ്സംഗതയുടെ നി​ഴലുകൾ വീണുപോവരുതെന്ന​ നിശ്​ചയദാർഢ്യമുണ്ടിവൾക്ക്​. ത​​​​​​​​െൻറ ചിന്തകളെ ആയിരം ചിന്താസരണികളിലേക്ക്​ പടർത്തി കരുണയുടെ നൂറു പൂക്കൾ വിരിയിക്കാൻ ഒരുങ്ങിയിറങ്ങിയിരിക്കയാണ് റേ​െസന്ന.

‘അസ്​ ദ യൂത്ത്’ എന്ന സംഘടനയുണ്ടാക്കിയാണ്​ വലിയ ലക്ഷ്യങ്ങളിലേക്കുള്ള ഇൗ പതിനേഴുകാരിയുടെ യാ​​​​ത്ര. പൈലറ്റായ പിതാവിനൊപ്പമുള്ള ലോകസഞ്ചാരങ്ങളാണ്​ അവളുടെ ചിന്തകൾക്ക്​ ആഗോളമാനം നൽകിയത്​. പ്രത്യേകിച്ച്​ ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള യാത്രകൾ. ഭക്ഷണം കിട്ടാതെ, സ്​കൂളിൽ പോവാനാവാതെ തെരുവിലലയുന്ന ബാല്യങ്ങളുടെ നേർകാഴ്​ചകൾ അവളുടെ മനം പിടിച്ചുലച്ചു. ​​അവരിലൂടെ അവൾ ലോകത്തെ കുറിച്ച്​ ചിന്തിക്കാൻ തുടങ്ങി. 2016ൽ റോസെന്ന ജിദ്ദയിൽ ഒരു സ്​കൂൾ ആരംഭിച്ചാണ്​ കർമപഥത്തിലിറങ്ങിയത്​. കമ്മ്യൂണിറ്റി ബോർഡ്​ സ്​കൂൾ ലക്ഷ്യം വെച്ചത്​ ഇത്തരം ആഗോളവിഷയങ്ങളെ കുറിച്ച്​ സമൂഹത്തെ ആദ്യം ബോധവത്​കരിക്കുക അതിലൂടെ പ്രശ്​നപരിഹാരത്തിനുള്ള നടപടികളിലേക്ക്​ നീങ്ങുക എന്നതാണ്​. പട്ടിണി, ദാരി​ദ്ര്യം, ആഗോളതാപനം തുടങ്ങിയ വിഷയങ്ങളാണ്​ ഇൗ സ്​കൂളിലെ പാഠപുസ്​തകങ്ങളിലുള്ളത്​. നേതൃപാടവ വികസനവും സാമൂഹിക സേവനത്തിൽ യുവതയുടെ പങ്കാളിത്തവും ഇവിടെ വിഷയങ്ങളാണ്​. സൗദി അറേബ്യ വിഭാവനം ചെയ്​ത വിഷൻ 2030 ​​​​​െൻറ ചുവടുപിടിച്ചാണ്​ കമ്യുണിറ്റി ബോർഡ്​ സ്​കൂൾ ആരംഭിച്ചത്​.

ഇൗ പദ്ധതി വിജയമായതോടെയാണ്​ ‘അസ്​ ദ യൂത്ത്​’ എന്ന സന്നദ്ധ സംഘടനക്ക്​ രൂപം നൽകിയത്​. ബോധവത്​കരണം, സാന്ത്വന പ്രവർത്തനം, വിദ്യാഭ്യാസ​ പ്രവർത്തനം എന്നിവ ലോകത്തി​​​​​​​​െൻറ വിവിധയിടങ്ങളിലെത്തിക്കുകയാണ്​ ലക്ഷ്യം. അതിനായി യുവാക്കളെ പ്രചോദിപ്പിക്കണം. കുട്ടികളെ സാന്ത്വന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം. അങ്ങനെ എല്ലാവരു​ടെയും കുട്ടായ്​മയിലൂടെ ലോകത്ത്​ നല്ല മാറ്റമുണ്ടാക്കുകയാണ്​ ലക്ഷ്യം. സംഘടനയുടെ പ്രസിഡൻറാണ്​ റോസെന്ന. കോളജ്​ വിദ്യാർഥികളായ ഫിറാസ്​ അൽ നസർ വൈസ്​ പ്രസിഡൻറും മുസാബ്​ അൽ മജുനൗനി സെക്രട്ടറിയുമാണ്​. പ്രഫഷണലുകളായ ഉപദേശകരും കർമനിരതരായ ടീം ലീഡേഴ്​സും തങ്ങളോടൊപ്പമുണ്ടെന്ന്​ റോസെന്ന ഖവാജ പറയുന്നു. നിലവിൽ റിയാദിലും കിഴക്കൻ പ്രവിശ്യയിലും ‘അസ്​ ദ യൂത്ത്​’ സജീവമാണ്​.

സ്​കൂളുകളിലു​ം പുറത്തും പ്രഭാഷണ പരിപാടികളും ശിൽപശാലകളും നടത്തുന്നുണ്ട്​. കഴിഞ്ഞ ജൂണിൽ മൊറോക്കോയിലെ സ്​കൂളിലായിരുന്നു പരിപാടി. തുടക്കത്തിൽ സ്​കൂളി​​​​​​​​െൻറ പ്രവർത്തവനും സംഘടനാ പ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോവൽ പ്രയാസമായിരുന്നു. അത്​ മാത്രമല്ല കുട്ടികൾ വലിയ കാര്യങ്ങൾ പറയു​േമ്പാൾ മുതിർന്നവർ അത്​ മുഖവിലക്കെടുക്കാത്ത അനുഭവവുമുണ്ടായി.​ എന്നാൽ ഇതെല്ലാം തരണം താൻ പഠിച്ചെന്ന്​ റോസന്ന പറയുന്നു. നമ്മെളൊരു കാര്യത്തിനിറങ്ങു​​േമ്പാൾ ഉത്​കണ്​ഠ സ്വാഭാവികമാണ്​. പക്ഷെ നമ്മളിലുള്ള വിശ്വാസം മുറുകെ പിടിക്കുക, നമ്മൾ ചെറുപ്പമാണല്ലോ എന്ന്​ കരുതാതിരിക്കുക, പ്രവർത്തിക്കുക. വിജയം സുനിശ്​ചതമാണ് ഇതാണ്​ റോ​െസന്നക്ക്​ ലോകത്തോട്​ പറയാനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiamalayalam newsgulfnewsRoseanne Khawaja
News Summary - Roseanne Khawaja in saudi arabia -gulfnews
Next Story