സഫിയ ബിൻസാഗർ: നിറങ്ങളിലെഴുതിയ ചരിത്രം
text_fieldsഎഴുതിവെച്ച ചരിത്രം വളച്ചൊടിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ചരിത്രം വർണക്കൂട്ടുകൾ കൊണ്ട് വരച്ചുവെച്ചാൽ അതിൽ വെള്ളം ചേർക്കാനോ വളച്ചൊടിക്കാനോ പ്രയാസമാവും. സൗദി അറേബ്യയുടെ സാമൂഹിക ചരിത്രം വരച്ച് സൂക്ഷിക്കാൻ സഫിയ ബിൻസാഗർ എന്ന കലാകാരി തീരുമാനിച്ചത് അതുകൊണ്ടാണ്. 78ാം വയസിലും തെൻറ പ്രിയദേശത്തിെൻറ ചരിത്രത്തെയും ഗൃഹാതുരമായ ഒാർമകളെയും നിറങ്ങളിലെഴുതി പൊന്നുപോലെ സൂക്ഷിക്കുകയാണ് സൗദിയിലെ ഇൗ കലാമുത്തശ്ശി. ‘മദർ ഒാഫ് ആർട്ട്’ എന്ന പട്ടമാണ് സൗദി ഇവർക്ക് കൽപിക്കുന്നത്.
സമ്പന്നമായ സംസ്കൃതികൾ കൂടുകൂട്ടിയ ഹിജാസി സമൂഹത്തിൽ പിറന്നതുകൊണ്ടാവാം സഫിയ ബിൻസാഗറിന് ചരിത്രത്തോടും പൈതൃകത്തോടും പണ്ടേ വല്ലാത്ത പ്രണയമായിരുന്നു. ജിദ്ദയിെല വ്യാപാര കുടുംബത്തിലായിരുന്നു ജനനം. ഏഴാം വയസ്സിൽ മാതാപിതാക്കളോടൊപ്പം കെയ്റോയിലേക്ക് പോയി. യൗവനകാലം ഇൗജിപ്തിൽ ചെലവഴിക്കേണ്ടി വന്നു. ചിത്രകലയിലെ താൽപര്യം കണ്ട് മാതാപിതാക്കൾ സഫിയയെ ലണ്ടനിലെ സെൻറ് മാർടിൻ സ്കൂൾ ഒാഫ് ആർടിൽ ബിരുദത്തിന് ചേർത്തു. േഡ്രായിങ്ങും ഗ്രാഫിക്സൂം ശാസ്ത്രീയമായി പഠിച്ചു. കാലങ്ങൾ പിന്നിട്ട് തിരിച്ച് സ്വദേശത്തെത്തിയപ്പോൾ ജിദ്ദയാകെ മാറിയിരിക്കുന്നു. അനിവാര്യമായ മാറ്റമാണെങ്കിലും ഗൃഹാതുരമായ കാഴ്ചകൾ നഷ്ടപ്പെട്ടതിൽ ഇൗ കലാകാരി സങ്കടപ്പെട്ടു.
തെൻറ സർഗ ശേഷിയെ ചരിത്രത്തിെൻറയും പൈതൃകത്തിെൻറയും ആവിഷ്കാരത്തിനായി സമർപ്പിക്കുന്നത് അങ്ങനെയാണ്. സൗദി അറേബ്യയിലെ പ്രഥമ ചിത്രകാരി എന്ന നിലയിലാണ് സഫിയ ബിൻസാഗർ അറിയപ്പെടുന്നത്. ആധികാരിക ചരിത്രകാരി, പൈതൃകങ്ങളുടെ സൂക്ഷിപ്പുകാരി എന്നീ നിലകളിൽ രാജ്യം അവരെ പരിഗണിക്കുന്നു. 2000-ത്തിൽ ജിദ്ദയിലെ പൈതൃക നഗരമായ ബലദിൽ തെൻറ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സ്വന്തം നിലയിൽ മ്യുസിയം തുറന്നു. രാജ്യത്തിെൻറ സാമൂഹികചരിത്രം വായിച്ചെടുക്കാൻ കഴിയുന്ന നൂറ് കണക്കിന് ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികളും ഗവേഷകരും ഇൗ പ്രിയ കലാകാരിയുടെ ചിത്രങ്ങൾ കാണാൻ എത്തുന്നു. ദിവസവും രാവിലെയും വൈകുന്നേരവും സന്ദർശകർക്ക് മ്യൂസിയത്തിൽ വരാം. ചരിത്രത്തിനും കലക്കും നൽകിയ സംഭാവന മാനിച്ച് രാജ്യം ഇവരെ ആദരിച്ചിട്ടുണ്ട്.
ഹിജാസി സാമൂഹിക ജീവിതത്തിെൻറ നേർകാഴ്ചകൾ ഇവരുടെ ചിത്രങ്ങളിൽ കാണാം. പഴയകാല ജീവിതവും കലയും കച്ചവടവും കൊത്തുപണികൾ നിറഞ്ഞ കെട്ടിടങ്ങളും ആചാരമര്യാദകളും ആഘോഷങ്ങളും എല്ലാം സമഗ്രമായി ഇവർ ആവിഷ്കരിച്ചിട്ടുണ്ട്. പുരാതന സൗദിയുടെ ചരിത്രം വെവ്വേറെ രചിച്ചു വെച്ചിട്ടുണ്ട്. പഴയകാല മക്കയും ഹറമും പരിസരങ്ങളും കിറുകൃത്യമായി കാൻവാസിൽ പകർത്തിയിരിക്കുന്നു. എന്തുകൊണ്ടാണ് ചരിത്ര വരയിൽ താൽപര്യമെന്ന് ചോദിച്ചാൽ ഇവർ വാചാലയാവും. എഴുതിവെച്ച ചരിത്രം എല്ലാവരും വായിച്ചുകൊള്ളണമെന്നില്ല. എത്ര സാധാരണക്കാർക്കും എളുപ്പം മനസ്സിലാവുന്ന ഭാഷയാണ് ചിത്രങ്ങളുടേത്.
ചരിത്രത്തിെൻറ ലളിതവായനയാണെെൻറ ചിത്രങ്ങൾ. മാത്രമല്ല, എഴുതുന്ന ചരിത്രങ്ങൾക്ക് പലപ്പോഴും കൃത്യതയുണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും പാശ്ചാത്യകരങ്ങളാലാവും ചരിത്രം രചിക്കപ്പെടുക. നമ്മുടെ സംസ്കാരത്തെ, ചരിത്രത്തെ ശരിയായി മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. ഇവിടെയാണ് ചരിത്രം കൃത്യതയോടെ വരക്കുന്നതിെൻറ പ്രസക്തി എന്ന് സഫിയ പറയുന്നു. എണ്ണിയാലൊടുങ്ങാത്തത്ര ചിത്രങ്ങൾ വരച്ചിട്ടുണ്ട് ഇൗ വനിത. ഒായിൽ പെയിൻറിങ്, വാട്ടർ കളർ, പാസ്റ്റെൽ, ഡ്രോയിങ്, എച്ചിങ് എന്നീ മാധ്യമങ്ങളിലാണ് സഫിയ ചരിത്രത്തിെൻറ വർണപ്രപഞ്ചം തീർത്തത്. ഒരോ ചിത്രവും ഒാർമകളുടെ, വികാരത്തിെൻറ, ചിന്തകളുടെ ലോകമാണ്. അതുകൊണ്ട് തന്നെ അത് വിൽക്കില്ലെന്ന് താൻ തീരുമാനിച്ചതായി സഫിയ ബിൻ സാഗർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.