ശബ്ദമില്ലാത്തവർക്ക് ശബ്ദമാവാൻ തീർഥ
text_fieldsബധിരയായ സ്ത്രീ പ്രസവത്തിനെത്തുമ്പോൾ അവരോട് ഡോക്ടർക്ക് പറയാനുള്ള കാര്യങ്ങൾ എങ് ങനെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും? ഇൗ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോഴി ക്കോട് സ്വദേശിനി തീർഥ നിര്മല്. ചെറുപ്പത്തിൽ തനിക്ക് നഷ്ടപ്പെട്ട ശബ്ദങ്ങളുടെ ലോ കത്തെ ശബ്ദമില്ലാതായിപ്പോയവരുടെ ജീവിതത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് തീർ ഥയും രണ്ടു സുഹൃത്തുക്കളും.
ബധിരതയെ തോൽപിച്ച് ഒരു സ്റ്റാർട്ടപ്പ് കമ്പനിയുടെ സി.ഇ. ഒ ആകുന്ന ഇന്ത്യയിലെ ആദ്യ മലയാളി പെൺകുട്ടിയെന്ന ബഹുമതിയും തീർഥ നേടി. ബധിരർക്ക് ആംഗ്യഭാഷയിലൂടെത്തന്നെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുക, ആംഗ്യഭാഷ ഉപയോഗിച്ച് പഠനവും സ്ത്രീശാക്തീകരണവും നടത്തുക എന്നിവ ഉദ്ദേശിച്ചുള്ള ‘സൈൻ നെക്സ്റ്റ്’ എന്ന വെബ്സൈറ്റ് ഇവർ തയാറാക്കിക്കഴിഞ്ഞു. മൊബൈൽ ആപ്ലിക്കേഷൻ ജൂലൈ ആദ്യവാരത്തോടെ പുറത്തിറക്കും. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.
ബധിരർക്കും അവരോട് തിരിച്ചും ഏറ്റവും നന്നായി ആശയ വിനിമയം നടത്താനുള്ള മാർഗമാണ് ‘സൈൻ ലാംഗ്വേജ്’ അഥവാ ആംഗ്യഭാഷ. അതുപയോഗിച്ച് അവരെ സഹായിക്കാൻ കഴിയുന്ന ആപ്പാണ് സൈൻ നെക്സ്റ്റ്. ആദ്യഘട്ടത്തിൽ ഊന്നൽ കൊടുക്കുന്നത് സ്ത്രീശാക്തീകരണത്തിനാണ്. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ടതും ആരോഗ്യത്തെ സംബന്ധിച്ചതുമായ വിഡിയോകൾ ആംഗ്യഭാഷയുടെ സഹായത്തോടെ ഒരുക്കിക്കഴിഞ്ഞു.
ഡോക്ടർമാരുമായി സംവദിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. സൈൻ നെക്സ്റ്റ് വെബ്സൈറ്റിലേക്ക് വിളിക്കുമ്പോൾ ആംഗ്യഭാഷ അറിയാവുന്നയാൾ വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചശേഷം ഡോക്ടർക്ക് വിവരങ്ങൾ നൽകും. ഒരേസമയം 25 പേരെ സഹായിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കിങ്സ്ലി ഡേവിഡ്, പ്രവീജ്കുമാർ എന്നിവരാണ് സംഘത്തിലെ മറ്റു രണ്ടുപേർ.
തീർഥയുടെ ഭർത്താവ് ബധിരനായ സനുവും കിങ്സ്ലിയും മുമ്പ് ഒരുമിച്ചു ജോലി ചെയ്തിരുന്നു. കിങ്സ്ലിക്ക് ബധിരതയുള്ള ബന്ധു ഉള്ളതു കാരണം സനുവും തീർഥയും ആംഗ്യഭാഷയിലൂടെ പറയുന്ന കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റി. ഇവർ നേരിടുന്ന വെല്ലുവിളികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചർച്ച ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് സൈൻ നെക്സ്റ്റ് ഉടലെടുത്തത്.
തീർഥ തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കി ലാബ് അസിസ്റ്റൻറ് ആയി പ്രവർത്തിക്കുന്നതിനിടെയാണ് സൈൻ നെക്സ്റ്റ് ആരംഭിക്കുന്നത്. കമ്പനിയുടെ വെബ് വിലാസം: www.signnext.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.