ശ്രുതി മധുര പ്രവാസം
text_fieldsഒരു ശ്രുതി മധുരഗാനം പോലെയാണ് ഇൗ മനുഷ്യെൻറ പ്രവാസം. പാട്ടിെൻറ പാലാഴിയിൽ കുളിച്ചുകയറാതെ ഒരു രാ വുപോലും ഉറങ്ങാത്ത ഒരാൾ. ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്ന് പ്രണയിനി ഒരിക്കൽ പോലും പറയില്ല. ശരി ക്കും അനുരാഗ ഗാനമാണീ ജീവിതം. മരുഭൂപ്രവാസത്തിെൻറ കോൺക്രീറ്റ് കാടിനുള്ളിൽനിന്ന് അകലെ അകലെ നീലാകാശങ്ങ ളിലേക്ക് പറന്നു പറന്നു സംഗീതത്തിെൻറ വീണക്കമ്പികളിൽ തമ്പുരു മീട്ടുന്നൊരാൾ. ഹൃദയ സരസിലെ പ്രണയ പുഷ്പത ്തിെൻറ സുഗന്ധം സ്വരമാധുരിയിൽ ഒളിപ്പിച്ച് പ്രവാസികളുടെ രാവുകൾക്ക് മുല്ലപ്പൂ മണം വീശുന്നൊരാൾ... അങ്ങന െ എത്ര വേണമെങ്കിലും പാട്ടിെൻറ വരികൾ കടമെടുത്ത് മിർസ ഷറീഫ് എന്ന ഭാവഗായകനെ കുറിച്ച് സംഗീതസാന്ദ്രമായ കുറിമാനങ്ങളൊരുക്കാനാവും. സൗദിയിലെ യേശുദാസ് എന്ന് ഇദ്ദേഹത്തിെൻറ പാട്ടു കേട്ട് വിസ്മയിച്ചവർ പുകഴ ്ത്താറുണ്ട്. ഒരു പാട്ട് പോലും ലക്ഷണമൊപ്പിക്കാതെ പാടില്ലെന്ന് വാശിയാണീ ഗായകന്. മലയാളത്തിന് പുറമെ ഹിന് ദി, തമിഴ്, ഉർദു ഭാഷകളിലും പാടും. 58ാം വയസ്സിലും സ്വരമിടറാത്ത ഗായകൻ. ദൈവം തന്ന ശബ്ദസൗകുമാര്യത്തിന് എപ്പോഴും ന ന്ദി ചൊല്ലുന്ന പാട്ടുകാരൻ.
പ്രവാസിക്ക് പാട്ട് വിരഹത്തിെൻറ, നോവിെൻറ മരുന്നാണ്. പട്ടിണിയ ാണെങ്കിലും ശീതീകരിച്ച മുറികളിൽ മുറിഞ്ഞ കിനാക്കളുമായി പട്ടുകമ്പളത്തിനുള്ളിൽ വിരഹിതനായി കിടക്കുേമ്പാൾ അവന ് കെട്ടിപ്പിടിച്ചുമ്മവെച്ചുറങ്ങാൻ മൊബൈൽ ഫോണിൽനിന്ന് കാതിലേക്ക് തൊടുത്തുവെച്ച പാട്ടിെൻറ കോഡ് വയറുണ്ടാവും. എന്നാൽ, കായലോലങ്ങളുടെ നാട്ടിൽനിന്ന് വന്ന ഇൗ പ്രവാസി എന്തു ഭാഗ്യവാനാണെന്നോ. പാട്ട് കൂട്ടിനുള്ളതിനാൽ എന്നും പ്രണയാർദ്രമായ ജീവിതം. ഭാര്യ പ്യാരിയുമൊത്ത് 27 വർഷമായി ഒട്ടും അപശ്രുതിയില്ലാതെ ജിദ്ദയിൽ ജീവിതം. വീട്ടിലൊരുക്കിയ പാട്ടുമുറിയിലിരുന്ന് പ്രാണസഖിക്കു മുന്നിൽ പാടിത്തീരാത്ത രാവുകൾ സമ്മാനിക്കുകയാണീ ഗായകൻ. രാവേറെ വൈകിയാലും, അടുക്കളയിൽ പണി ബാക്കിയാണെങ്കിലും പ്രിയതമെൻറ പാട്ടുകൾക്ക് സാകൂതം കാതു നൽകുന്ന ഭാര്യ. മകൻ മുഹമ്മദ് ഷറീഫ് കൂടെയുണ്ടെങ്കിൽ അവനും കൂടെ പാടാനുണ്ടാവും. ഏതോ ഒരു സങ്കൽപ കഥയിലെ രാജകുമാരനും രാജകുമാരിയും ഒന്നിച്ചതാണിവിടെ...
ജനിച്ചുവീണത് പാട്ടുകാരനായാണ്. പാട്ടിനെ നെഞ്ചിലേറ്റിയ രാഷ്ട്രീയക്കാരനും അഭിഭാഷകനും ജഡ്ജിയുമൊെക്കയായ പിതാവിെൻറ മകനായി. എന്നാലോ ഭാഗവതരെ വെച്ച് സംഗീതം പഠിച്ച് പാട്ടുകാരനായി ജീവിക്കേണ്ടെന്ന് ഉപദേശിച്ചു പിതാവ്. അതൊക്കെ കരിയറിനെ ബാധിക്കുമെന്നായിരുന്നു ഉപദേശം. അതുകൊണ്ടുതന്നെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചില്ല. ക്ലാസിക്കൽ മ്യൂസിക് പഠിച്ചിട്ടില്ലെന്നതിനാൽ മലയാളത്തിന് ലഭിക്കാതെപോയ വലിയൊരു പാട്ടുകാരനാണ് മിർസ ഷറീഫ്. അനശ്വര മെലഡികളുടെ ആത്മാവിൽ തൊട്ട് പാടുന്നയാൾ. അക്ഷരാർഥത്തിൽ അനുഗൃഹീത പാട്ടുകാരൻ. ലോകമറിയുന്ന ഗായകനായി മാറാൻ മാത്രം അവസരങ്ങളുടെ നടുക്കടലിലായിരുന്നു കുട്ടിക്കാലവും യൗവനവും. കാലം അടയാളപ്പെടുത്തിയ പല പാട്ടുകളും പാടി കാസറ്റ് ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് നാടക ഗാനങ്ങളിൽ പാടിയിട്ടുണ്ട്. തെക്കൻ കേരളത്തിലെ ക്ഷേത്രാങ്കണങ്ങളിലടക്കം നൂറുകണക്കിന് വേദികളിൽ പാടി നടന്ന സ്വരയൗവനം. ശബരിമലയിൽ അയ്യപ്പ ഭക്തിഗാനസുധ തീർത്തിട്ടുണ്ട്. കെ.എസ്. ചിത്രയോടൊപ്പം പാടിയിട്ടുണ്ട്. മാർക്കോസിെൻറ ജൂനിയറായി ആലപ്പുഴയിൽ പാടിപ്പതിഞ്ഞ കാലം. ഉമ്പായിക്കൊപ്പം ഗസൽപൂക്കളൊരുക്കിയ വിരുന്നിൽ പാടിയ മധുരിക്കുന്ന ഒാർമകളുണ്ട്. എം.എസ്. വിശ്വനാഥനൊപ്പം ‘കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച...’ എന്ന ഗാനം പാടിയ അപൂർവ നിമിഷങ്ങളുടെ ഒാർമകളുണ്ട്. സലീൽ ചൗധരിക്കു വേണ്ടി പാടിയതും അഭിമാന ഒാർമ. ജെറി അമൽ ദേവ്, മ്യൂസിക് ഡയറക്ടർ ശ്യാം തുടങ്ങിയവരോടൊത്തുള്ള കാലം. തെക്കൻ കേരളത്തിലെ ചലച്ചിത്ര, സംഗീത മേഖലയിലുള്ളവരുമായി ആത്മബന്ധമുള്ള ഗായകൻ.
നാട്ടിലെ പാട്ടുകാലം
നാലാം ക്ലാസ് മുതൽ പാടിത്തെളിഞ്ഞ ശബ്ദം. 1980 കളിൽ പ്രശസ്തമായ ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഒാർക്കസ്ട്രയിലെ ലീഡിങ് സിംഗർ. കെ.എസ്. ചിത്രയടക്കം പ്രമുഖരോടൊത്തുള്ള ഗാനവേദികൾ. ഒാൾ ഇന്ത്യ റേഡിയോയിലെ ഹൃദയഗീതങ്ങൾ എന്ന പരിപാടിയിലെ സ്ഥിരം പാട്ടുകാരൻ. മുസ്ലിം, ഹൈന്ദവ ഭക്തിഗാനങ്ങളുടെ മാസ്റ്റർ. കൊച്ചിൻ മെഹബൂബ് പാടിനടന്ന ‘ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണുവാരിക്കളിച്ചപ്പോൾ...’ എന്ന ട്രെഡീഷനൽ സോങ്ങിന് സ്വതഃസിദ്ധമായ ഇൗണം നൽകി കാസറ്റിറക്കിയതോടെ അത് സൂപ്പർഹിറ്റായി, മിർസ ഷറീഫ് കൂടുതൽ ശ്രദ്ധേയനായി. എട്ട് കാസറ്റുകൾ ഇറക്കിയിട്ടുണ്ട്. 80ഒാളം നാടക ഗാനങ്ങൾ പാടിയിട്ടുണ്ട്. എൻമകനേ നീയുറങ്ങ് എൻ കനിവേ നീയുറങ്ങ്... എല്ലാമറിയുന്ന റബ്ബ്, എന്നും തുണക്കുന്നു റബ്ബ് എന്ന പ്രശസ്തമായ താരാട്ട് പാട്ടിെൻറ അംഗീകൃത സ്വരം. യേശുദാസിെൻറ എക്കാലത്തെയും ഹിറ്റായ ഹൃദയസരസിലെ പ്രണയ പുഷ്പമേ എന്ന അനശ്വരഗാനം നാദഭാഷയുടെ ഗരിമയിൽ പാടിത്തിമിർത്ത കാലം. അകലെയകലെ നീലാകാശം, പൊൻ പുലരൊളി... കാളിന്ദി... ലീലാ തിലകം ചാർത്തീ..., ശ്രുതിയിൽ നിന്നുണരും... തുടങ്ങിയ പ്രശസ്തമായ പാട്ടുകൾക്ക് മിർസയുടെ സ്വരത്തിൽ അന്നും ഇന്നും നിത്യയൗവനം. ഹരിശ്രീ, കൊച്ചിൻ കോറസ്, പത്തനംതിട്ട ട്രൂപ് തുടങ്ങിയ പാട്ടുസംഘങ്ങളിലെ സ്ഥിരം ഗായകൻ. പ്രശസ്തമായ ജോൺസ് കുടയുടെ മഴ, മഴ കുട, കുട എന്ന പരസ്യത്തിലെ ശബ്ദം മിർസയുടേതായിരുന്നു.
പിതാവും മക്കളും
ആലപ്പുഴ ടൗണിലെ മൻസൂർ മഹലിൽ കെ.പി.എം ഷറീഫിെൻറയും ജമീല ഷറീഫിെൻറയും മകൻ. അഞ്ച് സഹോദരിമാരും ഒരു സഹോദരൻ അഡ്വ. മെഹബൂബ് ഷറീഫും പാട്ടുകാർ. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വ്യവസായ തർക്ക പരിഹാര കോടതിയിലെ ജഡ്ജിയായിരുന്നു പിതാവ്. കോൺഗ്രസ് പ്രവർത്തകനായി പൊതുജീവിതം തുടങ്ങിയ കെ.പി.എം ഷറീഫ് 1950കളിൽ ആലപ്പുഴ ഡി.സി.സി പ്രസിഡൻറായിരുന്നു. െഎ.എൻ.ടി.യു.സിയുടെ സ്ഥാപക വൈസ് പ്രസിഡൻറ്. നെഹ്റു വള്ളംകളിയുടെ സ്ഥിരം കമേൻററ്റർ. യേശുദാസ്, പ്രേംനസീർ, ഫാസിൽ, സിബി മലയിൽ, നെടുമുടി വേണു തുടങ്ങിയ പ്രമുഖർ വന്നുപോയ്ക്കൊണ്ടിരുന്ന വീട്. കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കൾക്കും എന്നും ഇടമുള്ള വീട്. ഇന്നും വർഷത്തിലൊരിക്കൽ ആലപ്പുഴ കായലിലെ കെട്ടുവള്ളത്തിൽ ഒരുമിച്ചുകൂടി പാട്ടുപാടി രസിക്കുന്നു ഇദ്ദേഹത്തിെൻറ മക്കൾ. കാൽപനികമാണ്, സർഗാത്മകമാണ് ഇവരുടെ കുടുംബ കൂട്ടായ്മ.
അറേബ്യൻ കഥ
1991 അവസാനത്തോടെയാണ് സൗദിയിലെത്തുന്നത്. ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽനിന്ന് മാനേജ്മെൻറ് പി.ജി കോഴ്സും പാസായി. ആദ്യം കയർഫെഡിൽ മാനേജ്മെൻറ് ട്രെയിനിയായി ജോലിയിൽ കയറി. അതിനിടെ പ്രണയ വിവാഹം. ആലപ്പുഴ വിമൻസ് കോളജിലെ ബി.എ ഇംഗ്ലീഷ് കാരി പ്യാരിയെ വിവാഹം കഴിച്ചു. പാട്ടുകാരനായ ഭർത്താവിെൻറ ‘റിയൽ ഫാൻ’ ആണ് പ്യാരി. പിന്നീട് മംഗളം ദിന പത്രത്തിൽ ജനറൽ മാനേജറായി മൂന്നു വർഷത്തോളം ജോലി ചെയ്തു. അതിനിടയിലാണ് ഗൾഫിലെത്തിപ്പെടുന്നത്.
ജിദ്ദയിൽ ഇന്ത്യൻ സ്കൂൾ അഡ്മിസിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്, അൽ മഹ്മൽ കമ്പനി, റയ്മണ്ട്സ് ഹിബ ഏഷ്യ മെഡി. ഗ്രൂപ് എന്നീ സ്ഥാപനങ്ങളിലെ ഒൗദ്യോഗിക ജീവിതം. നാട്ടിൽ തിരക്കുള്ള ജോലിക്കാരനായതോടെ സംഗീതത്തിൽനിന്ന് വിരമിച്ച മിർസ ഷറീഫ് ജിദ്ദയിലെ പ്രവാസത്തിൽ വീണ്ടും പാട്ടിെൻറ പെട്ടി തുറന്നു. അനേകം മലയാളി കൂട്ടായ്മകളൊരുക്കുന്ന സംഗീതരാവുകളിലെ സ്ഥിരം ഗായകനായി. ജിദ്ദയിലെ പ്രശസ്ത ഗായകരായിരുന്ന മുഹമ്മദ് അസ്ലം, സിക്കന്ദർ എന്നിവരോടൊപ്പം പാടിത്തുടങ്ങി. കരീം മാവൂർ, ജമാൽ പാഷ, മൻസൂർ എടവണ്ണ, മൻസൂർ ഫറോഖ്, പ്രീത രാജാമണി, ഉഷ രാജാറാം, ലിൻസി ബേബി, ആശ ശിജു, സോഫിയ സുനിൽ, ധന്യ പ്രശാന്ത് തുടങ്ങിയവരോടൊപ്പം പാടിയത് നല്ല ഒാർമകൾ.
ജിദ്ദയിലാദ്യമായി തുറന്നവേദിയിൽ രണ്ടായിരത്തിലേറെ ശ്രോതാക്കൾക്ക് സദസ്സൊരുക്കിയത് ഒരിക്കലും മറക്കാത്ത ഒാർമ. പാട്ടുജീവിതം ജിദ്ദയിൽ മാത്രം ഒതുങ്ങുന്നില്ല. വിശാലമായ സൗദി അറേബ്യയിലെ മിക്ക നഗരങ്ങളിലും സംഘടിപ്പിക്കപ്പെടുന്ന സംഗീതവേദികളിലെ വിശിഷ്ടഗായകനാണ്. ഇന്ത്യൻ കോൺസുലേറ്റ് ഉൾപ്പെടെ സർക്കാർ വേദികളിൽ സംഘടിപ്പിക്കുന്ന ഇതര ഭാഷാസമൂഹത്തിെൻറ പരിപാടികളിലും മിർസക്ക് സ്വതഃസിദ്ധമായ ഇടമുണ്ട്. ഉമ്പായിയോടൊപ്പം പാടിയത് ദമ്മാമിലെ വേദിയിലായിരുന്നു. ’99ൽ ജിദ്ദയിലെ ട്രൈഡൻറ് ഹോട്ടലിൽ ഒരുക്കിയ സംഗീതവിരുന്നിൽ ഒറ്റയടിക്ക് 23 ഹിന്ദി ഗാനങ്ങളും ഒരു മലയാളം പാട്ടും പാടി സദസ്സിനെ കോരിത്തരിപ്പിച്ചതോടെയാണ് ഒരു വലിയ ഗായകനാണിയാൾ എന്ന് പ്രവാസലോകം അറിഞ്ഞത്.
മാർക്കറ്റിങ് അറിയാത്തയാൾ
സ്വന്തം കഴിവിനെ വേണ്ടരീതിയിൽ മാർക്കറ്റ് ചെയ്യാനറിയാത്തതുകൊണ്ടോ അതിൽ താൽപര്യമില്ലാത്തതുകൊണ്ടോ വേണ്ടത്ര പ്രശസ്തി ലഭിച്ചില്ല. പ്രവാസ നാട്ടിലെ പാട്ടുകാർക്കിടയിലും സംഗീതപ്രേമികൾക്കിടയിലും ഗുരുസ്ഥാനീയനാണ്. താൻ പാടുന്ന ഒരു പാട്ടിൽ പോലും അപശ്രുതി ഉണ്ടാവരുതെന്ന വാശി, അടിച്ചുപൊളി ഗാനങ്ങൾ പാടാൻ താനില്ലെന്ന തീരുമാനം, ആരു വിളിച്ചാലും പ്രതിഫലം നോക്കാതെ പാടാൻ പോവുന്ന മനസ്സ്, സർവോപരി വലിയൊരു പാട്ടുകാരെൻറ ശരീരഭാഷ, വേഷം, ഇടറാത്ത സ്വരം എന്നിവയെല്ലാം മിർസ ഷറീഫ് എന്ന ആലപ്പുഴക്കാരനെ വ്യത്യസ്തനാക്കുന്നു. മകൻ മുഹമ്മദ് ഷറീഫ് എൻജിനീയറാണ്. മികച്ച പാട്ടുകാരനും. ഭാര്യ പ്യാരി ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.