സ്വപ്നത്തെക്കാൾ സുന്ദരം സംഗീതയുടെ സഞ്ചാരം
text_fieldsരാജ്യം എത്രത്തോളം ശുചിത്വപൂർണവും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതവുമാണെന്ന ചോദ്യത്തിന് ഉത്തരം തേടി സംഗീത ശ്രീധർ യാത്ര ചെയ്തത് 45,000 കി.മീറ്റർ. തുടർച്ചയായ 205 ദിവസം കൊണ്ട് ഇന്ത്യയിലെ 300 നഗരങ്ങളിലൂടെ കാറോടിച്ച് അവർ കൊച്ചിയിലും എത്തി.
മഹാത്മാ ഗാന്ധ ിയുടെ ആശയങ്ങളിൽ ആകൃഷ്ടയായി സ്വച്ഛ് ഭാരതിെൻറ ആത്മാവുേതടി, രാജ്യം സ്ത്രീകൾക് കും കുട്ടികൾക്കും കൂടിയുള്ളതാണെന്ന യാഥാർഥ്യം ഉറപ്പിക്കാൻ ക്ലീൻ ഇന്ത്യ ട്രയൽസ് എന്ന പേരിൽ നടത്തുന്ന യാത്ര സംഗീത സ്വപ്നം കണ്ട ഇന്ത്യപോലെ മനോഹരമാണ്. ഗാന്ധിജിയുടെ 150ാം ജന്മ വർഷമായ 2018 ആഗസ്റ്റിൽ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്നാണ് 52കാരി സഞ്ചാരത്തിന് തുടക്കമിട്ടത്.
വ്യക്തിഗത ആവശ്യത്തിന് പൊതുശൗചാലയങ്ങളും പൊതുഇടങ്ങളും പൊതുടാപ്പുകളും മാത്രം ഉപയോഗിക്കുക എന്നതാണ് യാത്രയിലെ കർമപദ്ധതി. 200 ദിവസം പിന്നിടുമ്പോഴും ഇതിലൊരു മാറ്റവും വന്നിട്ടില്ല. സ്വന്തം കുപ്പിയിൽ നിറച്ച വെള്ളമാണ് യാത്രയിലുടനീളം ഉപയോഗിക്കുന്നത്. ഉറക്കവും വിശ്രമവുമെല്ലാം ഓടിക്കുന്ന ടാറ്റ ഹെക്സ കാറിൽതന്നെ. കാറിൽ ചെറിയ അടുക്കള, കിടക്കാനിടം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
യാത്രയിലൊരിക്കൽപോലും സ്ത്രീയെന്ന നിലക്ക് ദുരനുഭവമോ ഡ്രൈവിങ്ങിനിടെ അപകടമോ നേരിടേണ്ടി വന്നിട്ടില്ല. അമ്പലങ്ങളും പള്ളികളും ചർച്ചുകളും ഒരുപോലെയുള്ള കൊച്ചി ഒരുമനോഹര മതേതര നഗരമാണെന്നാണ് ഈ സഞ്ചാരിയുടെ അഭിപ്രായം.
പാരമ്പര്യത്തിെൻറ പ്രൗഢിയും ആധുനികതയുടെ മികവും സമന്വയിപ്പിച്ച ഈ നഗരമാതൃക ആകർഷകമാണെന്നും അവർ പറയുന്നു. സിറ്റി പൊലീസ് കമീഷണർ, നാവിക സേന-സിയാൽ അധികൃതർ, പിങ്ക് പൊലീസ് തുടങ്ങിയവരെയെല്ലാം സന്ദർശിച്ച സംഗീത നിരവധി കുട്ടികളുമായി സംവദിക്കാനും സമയം കണ്ടെത്തി.
കോയമ്പത്തൂരിൽ ജനിച്ച സംഗീത യു.എ.ഇയിൽ ഒമാൻ സർക്കാറിെൻറ ഇ-ഗവൺമെൻറ് കൺസൽട്ടൻറായിരിക്കെയാണ് രാജിവെച്ച് ക്ലീൻ ഇന്ത്യ ട്രയൽസിനൊരുങ്ങിയത്. ഗൾഫാർ അബൂദബി കമ്പനിയുടെ സി.ഇ.ഒ ആയ ഭർത്താവ് ശ്രീധറും യു.എസിൽ റോബോട്ടിക് എൻജിനീയറായ മകൻ അശ്വത് ശ്രീധറും നൽകുന്ന പിന്തുണയാണ് എല്ലാറ്റിനും ഊർജം.
കേരളത്തിൽനിന്ന് കർണാടക, ഗോവ വഴി ഏപ്രിൽ രണ്ടാം വാരത്തോടെ മുംബൈയിൽ അവസാനിപ്പിക്കുന്ന യാത്രയുടെ ഓരോ പ്രിയനിമിഷവും സമൂഹ മാധ്യമങ്ങളിലൂടെ അവർ പങ്കുവെക്കുന്നുണ്ട്. http://cleanindiatrail.com/ വെബ്സൈറ്റിലൂടെയും യാത്രയുടെ സ്പന്ദനങ്ങൾ ലോകത്തെ അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.